ടെഡ് ഹോഫ്
ടെഡ് ഹോഫ് (ജനനം:1937). ആദ്യത്തെ മൈക്രൊപ്രൊസസ്സറായ ഇന്റൽ 4004 ന്റെ രൂപകല്പ്പന നിർവഹിച്ച ശാസ്ത്രജ്ഞനാണ് മാർസിയൻ എഡ്വാർഡ് ഹോഫ് എന്ന ടെഡ് ഹോഫ്. മൈക്രൊപ്രൊസസ്സർ വ്യവസായത്തിന് തുടക്കം കുറിച്ചതും ഹോഫാണ്. പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് വിത്ത് പാകിയതും മൈക്രൊപ്രൊസസ്സറുകളായിരുന്നു. ഇൻറൽ പുറത്തിറക്കിയ പല വിഖ്യാതമായ മൈക്രൊപ്രൊസസ്സറുകൾക്കും നേതൃത്വം നൽകിയത് ഹോഫായിരുന്നു.[2][3]
മാർസിയൻ "ടെഡ്" ഹോഫ് | |
---|---|
ജനനം | Rochester, New York | ഒക്ടോബർ 28, 1937
കലാലയം | Rensselaer Polytechnic Institute (B.S., 1958) Stanford University (M.S., 1959; Ph.D., 1962) |
അറിയപ്പെടുന്നത് | Microprocessor |
പുരസ്കാരങ്ങൾ | Stuart Ballantine Medal (1979) Intel Fellow (the First, 1980 - 1983) Kyoto Prize (1997) National Medal of Technology and Innovation (2009) Computer History Museum Fellow (2009) [1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Electrical engineering microprocessor |
സ്ഥാപനങ്ങൾ | Intel (1968 - 1983) Atari Teklicon (1990 - 2007) |
വിദ്യാഭ്യാസവും തൊഴിൽ ചരിത്രവും
തിരുത്തുക1958-ൽ റെൻസെലേർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഹോഫ് ബിരുദം നേടി. തന്റെ ബിരുദ പഠനത്തിന്റെ വേനൽക്കാലത്ത് ന്യൂയോർക്കിലെ റോച്ചസ്റ്ററിലെ ജനറൽ റെയിൽവേ സിഗ്നൽ കോർപ്പറേഷനിൽ നടത്തിയ ജോലിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം തന്റെ ആദ്യത്തെ രണ്ട് പേറ്റന്റുകൾക്കായി അപേക്ഷിച്ചു.[4]സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ചേരുന്നതിന് അദ്ദേഹത്തിന് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഫെലോഷിപ്പ് നേടി.[4] അദ്ദേഹത്തിന്റെ പിഎച്ച്.ഡി പ്രബന്ധത്തിന്റെ ഭാഗമായി, ബെർണാഡ് വിഡ്രോവിനൊപ്പം പ്രവർത്തിച്ച്, ലീസ്റ്റ് മീൻ സ്ക്വയർ ഫിൽട്ടർ(Least mean squares filter)കണ്ടുപിടിച്ചു.[5]
ഹോഫ് 1968-ൽ ഇന്റലിൽ 12-ാം നമ്പർ ജീവനക്കാരനായി ചേർന്നു, കൂടാതെ ആർക്കിടെച്ചറൽ ഐഡിയ ഉപയോഗിച്ച് വൈവിധ്യമാർന്ന ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌ത സർക്യൂട്ടുകൾക്കും, 1969-ൽ സ്റ്റാൻലി മസറുമായി ചേർന്ന് രൂപപ്പെടുത്തിയ ഒരു ഇൻസ്ട്രക്ഷൻ സെറ്റിനും പകരമായി "യൂണിവേഴ്‌സൽ പ്രോസസർ" എന്ന ആശയം കൊണ്ടുവന്നതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്. ഇന്റൽ 4004 1970-കളുടെ തുടക്കത്തിൽ മൈക്രോപ്രൊസസർ വിപ്ലവത്തിന് തുടക്കമിട്ട ചിപ്പായിരുന്നു.[6] 1970-1971 കാലഘട്ടത്തിൽ പദ്ധതിക്ക് നേതൃത്വം നൽകിയ ഫെഡറിക്കോ ഫാഗിൻ[7][8][9] ആണ് സിലിക്കൺ-ഗേറ്റ് ഡിസൈൻ മെത്തഡോളജിയുടെയും യഥാർത്ഥ ചിപ്പ് രൂപകൽപ്പന വികസിപ്പിച്ചെടുത്തത്. ബിസികോമി(Busicom)ൽ നിന്നുള്ള മസതോഷി ഷിമ ലോജിക്ക് ഡിഫൈൻ ചെയതു.[10] [11]
ഇവയും കാണുക
തിരുത്തുക- ↑ "Marcian Hoff 2009 Fellow". Archived from the original on 2013-04-02. Retrieved 2011-10-26.
- ↑ Inventor Ted Hoff Biography Archived 2013-04-11 at the Wayback Machine..
- ↑ Marcian E. (Ted) Hoff.
- ↑ 4.0 4.1 "Marcian (Ted) Hoff Jr. 1988 Computer Pioneer Award". IEEE Computer Society. Retrieved 25 April 2015.
- ↑ "Thinking About Thinking: The Discovery Of The LMS Algorithm" from IEEE Signal Processing Magazine, Jan. 2005, hosted on Prof. Bernard Widrow's homepage
- ↑ "Marcian E. (Ted) Hoff " Archived 2016-03-03 at the Wayback Machine., Inventors Hall of Fame, invent.org
- ↑ Designer Behind the World's First Microprocessor(video) യൂട്യൂബിൽ
- ↑ Faggin F., Shima M., Hoff M. E. Jr., Feeney H., Mazor S. The MCS-4 – An LSI Microcomputer System, presented by Faggin at the IEEE 1972 Region Six Conference
- ↑ Faggin F., and Hoff M. E. Jr. Standard Parts And Custom Design Merge In A Four-Chip Processor Kit. Electronics Magazine, April 24, 1972
- ↑ [1] Archived 2016-09-24 at the Wayback Machine. Inventors Hall of Fame, invent.org
- ↑ Oral-History:Masatoshi Shima