ടെട്രാസൈക്ളിൻ
വിവിധയിനം ബാക്ടീരിയങ്ങൾ, ബാക്ടീരിയേതര രോഗാണുക്കൾ എന്നിവയ്ക്കെതിരെ പ്രവർത്തനക്ഷമതയുള്ള ഒരു ബ്രോഡ് സ്പക്ട്രം ആന്റിബയോട്ടിക്. ടെട്രാസൈക്ളിനുകൾ എന്ന് പൊതുവേ അറിയപ്പെടുന്ന ആന്റിബയോട്ടിക്കുകളിൽ, ഘടനാപരമായും രാസികമായും സമാനത പുലർത്തുന്ന ആറ് അംഗങ്ങളാണുള്ളത്. അതിലെ ഒരു അംഗമാണ് ടെട്രാസൈക്ളിൻ. ക്ളോറോടെട്രാസൈക്ളിൻ അഥവാ ഓറിയോമൈസിൻ (Aureomycin), ഓക്സിടെട്രാ സൈക്ലീൻ അഥവാ ടെറാമൈസിൻ (Terramycin) എന്നിവയാണ് മറ്റു പ്രധാന അംഗങ്ങൾ. ചില വൈറസുകൾക്കും പൂപ്പലുകൾക്കുമെതിരേ പ്രവർത്തനക്ഷമമല്ലെങ്കിലും വളരെ കുറച്ച് വിഷാംശം മാത്രമുള്ള പ്രതിബാക്ടീരിയം എന്ന നിലയ്ക്ക് ടെട്രാസൈക്ലിൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. റിക്കറ്റ്സിയ, അമീബാ, മൈക്കോപ്ലാസ്മ എന്നീ ബാക്ടീരിയേതര സൂക്ഷ്മാണുക്കളെയും ട്രക്കോമ, ഗുഹ്യരോഗങ്ങളായ ഗൊണേറിയ, സിഫിലിസ്, പ്രാവുകളെ ബാധിക്കുന്ന സിറ്റാകോസിസ് (Psitacosiss) എന്നീ രോഗങ്ങൾക്കു കാരണമായ സൂക്ഷ്മാണുക്കളേയും നശിപ്പിക്കാൻ ടെട്രാസൈക്ളിൻ ഉപയോഗിക്കുന്നു.[1]
Clinical data | |
---|---|
Trade names | Sumycin |
AHFS/Drugs.com | monograph |
MedlinePlus | a682098 |
License data |
|
Pregnancy category |
|
Routes of administration | oral, topical (skin & eye), im, iv |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | 60-80% Oral, while fasting <40% Intramuscular |
Metabolism | Not metabolised |
Elimination half-life | 6-11 hours |
Excretion | Fecal and Renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.000.438 |
Chemical and physical data | |
Formula | C22H24N2O8 |
Molar mass | 444.435 g/mol |
3D model (JSmol) | |
| |
| |
(verify) |
ഗുളിക രൂപത്തിലാണ് ടെട്രാസൈക്ലിൻ സാധാരണയായി നൽകിവരാറുള്ളത്. ജഠരാന്ത്രപഥത്തിൽ നിന്നാണ് ടെട്രാസൈക്ലിൻ ആഗിരണം ചെയ്യപ്പെടുന്നത്. പാലിന്റെയും അന്റാസിഡുകളുടെയും ഉപയോഗം ടെട്രാസൈക്ലിൻ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ടെട്രാസൈക്ലിൻ ഞരമ്പുകളിലേക്കും പേശികളിലേക്കും നേരിട്ടും കുത്തിവയ്ക്കാറുണ്ട്. ഇത്തരം കുത്തിവയ്പുകൾ വളരെ വേദനാജനകമാണ്. രക്തത്തിൽ നിന്ന് ടെട്രാസൈക്ലിൻ പൂർണമായി കരളിലേക്ക് വലിച്ചെടുത്ത് സാന്ദ്രീകരിച്ച് പിത്തരസത്തിലൂടെ കുടലിൽ എത്തുന്നു. അവിടെനിന്ന് രക്തത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുകയും, 20-25 ശ.മാ. മൂത്രത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യുന്നു.
ടെട്രാസൈക്ലിൻ അലർജി മൂലം തൊലി ചൊറിഞ്ഞു പൊട്ടുക, നാക്കിൽ കറുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ പാടയുണ്ടാവുക, ഗുദ ഭാഗത്ത് ചൊറിച്ചിൽ (pruritus ani), യോനിനാളത്തിലെ ശ്ലേഷ്മാവരണത്തിന് വീക്കം (vaginites), പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, കരളിന് ക്ഷതം എന്നിവയുണ്ടാകാം. ഗർഭിണികളായ രോഗികൾ ടെട്രാസൈക്ലിൻ ഉപയോഗിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. വൃക്കകൾക്ക് തകരാറുള്ള രോഗികൾക്ക് ടെട്രാസൈക്ലിൻ നൽകുന്നത് ആപൽക്കരമാണ്. ടെട്രാസൈക്ലിൻ ചികിത്സ സ്വീകരിച്ച ഗർഭിണികൾക്കുണ്ടാവുന്ന കുട്ടികളുടെ പല്ലിന് നിറവ്യത്യാസമുണ്ടാകാനിടയുണ്ട്. നോ: ആന്റി ബയോട്ടിക്കുകൾ
അവലംബം
തിരുത്തുക- ↑ "Tetracycline". The American Society of Health-System Pharmacists. Archived from the original on 28 December 2016. Retrieved 8 December 2016.
പുറം കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെട്രാസൈക്ളിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |