മധ്യ അമേരിക്കൻ റിപ്പബ്ളിക്കായ ഹോണ്ടുറാസിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് തെഗുസികല്പ . സെൻട്രൽ ഡിസ്ട്രിക്ടിൽപ്പെട്ട ഈ നഗരം ചോലുതേക നദിക്കരയിൽ സ്ഥിതിചെയ്യുന്നു. മൂന്നു വശങ്ങളും മലനിരകളാൽ ചുറ്റപ്പെട്ട ഒരു അന്തർ പർവ്വത തടത്തിൽ (Inter mountain basin) ഏകദേശം 975 മീ. ഉയരത്തിലാണ് ടെഗൂസിഗാൽപയുടെ സ്ഥാനം. ജനസംഖ്യ: 775300 (1994)

തെഗുസികല്പ

Municipio del Distrito Central
Municipality of the Central District
City
Tegucigalpa, Municipio del Distrito Central
Previous names
  • Villa de Tegucigalpa[note 1]
  • Real Villa de San Miguel de Tegucigalpa y Heredia[note 2]
  • Real de Minas de San Miguel de Tegucigalpa[note 3]
പതാക തെഗുസികല്പ
Flag
Official seal of തെഗുസികല്പ
Seal
Nickname(s): 
Tegus, Tepaz,[1] Cerro de Plata (Silver Mountain)
Location of the Central District within the Department of Francisco Morazán
Location of the Central District within the Department of Francisco Morazán
Country Honduras
DepartmentFrancisco Morazán
MunicipalityCentral District
FoundedSeptember 29, 1578
CapitalOctober 30, 1880
Merged as Central DistrictJanuary 30, 1937
ഭരണസമ്പ്രദായം
 • ഭരണസമിതിMunicipal Corporation
 • MayorRicardo Álvarez (PNH)[2]
 • Vice MayorJuan Diego Zelaya Aguilar[3]
 • Aldermen
10
  • First Alderman - Wilmer R. Neal Velásquez (PNH);[3]
  • Second Alderman - Mario E. Rivera Callejas (PNH);
  • Third Alderwoman - Elisa Ramirez Funez (PNH);
  • Fourth Alderwoman - Lorenza Duron Lopez (PNH);
  • Fifth Alderman - Eliseo Castro Pavón (PLH);
  • Sixth Alderman - Julio Salgado (PNH);
  • Seventh Alderwoman - Doris A. Gutierrez (I);
  • Eight Alderman - Douglas Ortega (PLH);
  • Ninth Alderwoman - Estela Hernandez (PNH);
  • Tenth Alderman - Carlos Andino Benitez (UD).
 • General ManagerJosé Oswaldo Guillén
 • Municipal SecretaryCosette Lopez Osorio
വിസ്തീർണ്ണം
 • City201.5 ച.കി.മീ.(77.8 ച മൈ)
 • Central District1,396.5 ച.കി.മീ.(539.2 ച മൈ)
ഉയരം
990 മീ(3,250 അടി)
ജനസംഖ്യ
 (2010 estimate)
 • City1,126,534
 • ജനസാന്ദ്രത5,604.6/ച.കി.മീ.(14,516/ച മൈ)
 • മെട്രോപ്രദേശം
1,324,000
 • മെട്രോ സാന്ദ്രത948.08/ച.കി.മീ.(2,455.5/ച മൈ)
 • Demonym
Spanish:tegucigalpense, comayagüelense, capitalino(a)
സമയമേഖലUTC-6 (Central America)
Postal code
Tegucigalpa: 11101,[4] Comayagüela: 12101[4]
ഏരിയ കോഡ്(country) +504 (city) 2[5]
Annual budget (2008)1.555 billion lempiras (US$82,190,000)
വെബ്സൈറ്റ്Government of Tegucigalpa

ഹോൺഡുറാസിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ടെഗൂസിഗാൽപ. തുണിത്തരങ്ങൾ, പഞ്ചസാര, പുകയിലയുത്പ്പന്നങ്ങൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, സംസ്കരിച്ച ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ, സോപ്പ് എന്നിവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പ്പന്നങ്ങളിൽപ്പെടുന്നു.

ടെഗൂസിഗാൽപയെയും കോമായാഗീല (Comayaguela) നഗരത്തെയും ചോലുതേക നദിയാണ് വേർതിരിക്കുന്നത്. രണ്ടു നഗരങ്ങൾക്കും പ്രത്യേകം മുനിസിപ്പൽ കൌൺസിലുകൾ ഉണ്ടെങ്കിലും ഇവ രണ്ടും ഭരണാവശ്യത്തിലേക്കായി ഏകീകരിച്ച് 'സെൻട്രൽ ഡിസ്ട്രിക്ട് ' എന്ന ഒറ്റ പ്രദേശമായി കണക്കാക്കപ്പെടുന്നു.

ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ ഇവിടെ വരണ്ട കാലാവസ്ഥയനുഭവപ്പെടുന്നു. ഇക്കാലത്ത് താപനില 10°- 32° സെന്റീഗ്രേഡ് വരെ ആകാറുണ്ട്. എന്നാൽ മഴക്കാലത്ത് മിതോഷ്ണ മേഖലാ കാലാവസ്ഥയാണുള്ളത്.

1847-ൽ സ്ഥാപിതമായ ദേശീയ സ്വയംഭരണ സർവകലാശാല, കാർഷിക-സംഗീത കോളജുകൾ, ഹോൺഡുറാസ് അക്കാദമി, നാഷണൽ ലൈബ്രറി ആന്റ് ആർക്കൈവ്സ് എന്നിവ ടെഗൂസിഗാൽപയിലാണ്. പ്രകൃതി ചരിത്ര-പുരാതനാവശിഷ്ട-പ്രദർശന വസ്തുക്കൾ ഉൾക്കൊള്ളുന്ന ദേശീയ മ്യൂസിയം, കത്തീഡ്രൽ (18-ാം ശ.) പ്രസിഡന്റിന്റെ കൊട്ടാരം, ആധുനിക ദേശീയ അസംബ്ളി മന്ദിരം മുതലായവ ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽപ്പെടുന്നു.

ടെഗൂസിഗാൽപ - എൽ പികാചൊ യുണൈടഡ് നേഷൻസ് പാർക്കിൽനിന്നുള്ള ദൃശ്യം
Tegucigalpa viewed from El Picacho-United Nations Park


1578-ൽ സ്പെയിൻകാരാണ് നഗരം സ്ഥാപിച്ചത്. പിന്നീട് നഗരം ചെറിയ തോതിൽ ആധുനികവത്ക്കരിക്കപ്പെട്ടുവെങ്കിലും ഇന്നും പുരാതന നഗരം ഏറെ മാറ്റങ്ങളൊന്നുംകൂടാതെ നിലനിൽക്കുന്നു. ഈ പ്രദേശത്തും ഇതിനുചുറ്റിലുമായി വികസിച്ച സ്വർണ-വെള്ളി ഖനന വ്യവസായങ്ങൾ ഒരു വാണിജ്യകേന്ദ്രമെന്ന നിലയിലേക്കു തെഗുസികല്പയെ വളർത്തിയിട്ടുണ്ട്. 1880-ൽ തെഗുസികല്പ സ്ഥിരം തലസ്ഥാനമായി. 1930 കളുടെ അവസാനത്തിൽ ഈ നഗരം കോമായാഗീല പട്ടണവുമായി ലയിക്കപ്പെട്ടു.

ലോകത്തിലെ റെയിൽപ്പാതകളില്ലാത്ത വിരളമായ തലസ്ഥാനങ്ങളിലൊന്നാണ് തെഗുസികല്പ. എന്നാൽ ഇവിടത്തെ വ്യോമ-റോഡു ഗതാഗത മാർഗങ്ങൾ താരതമ്യേന മെച്ചപ്പെട്ടവയാണ്. നഗരത്തിൽനിന്നും 6 കി.മീ. ദൂരെ മാറിയാണ് ടോൺകോൻടിൻ (Toncontin) അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം. ഹോൺഡുറാസിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്ന് ടെഗൂസിഗാൽപയിൽ സ്ഥിതിചെയ്യുന്നു.

  1. "Enjoy your Tegucigalpa Expat Experience". InterNations.org. 2011-05-22. Retrieved 2011-06-29.
  2. AMDC (2011-09-10). "Mayor of Tegucigalpa, biography". AMDC. Retrieved 2011-09-28.
  3. 3.0 3.1 AMDC (2011-09-10). "Members of the Municipal Corporation". AMDC. Retrieved 2011-09-28.
  4. 4.0 4.1 Honducor (2008-05-10). "Zip Codes for Honduras". Honduras.com. Archived from the original on 2018-12-26. Retrieved 2011-06-29.
  5. Hondutel (2009-10-14). "Honduras Country Codes". CallingCodes.org. Archived from the original on 2018-12-26. Retrieved 2010-06-29.

കുറിപ്പുകൾ

തിരുത്തുക
  1. Villa de Tegucigalpa is the title given by Charles III of Spain on July 17, 1768.
  2. Real Villa de San Miguel de Tegucigalpa y Heredia is the title given by Alonso Fernández de Heredia, then governor of Honduras, on June 10, 1762.
  3. Real de Minas de San Miguel de Tegucigalpa is the title given by the Spaniards on September 29, 1578.

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക

14°05′00″N 87°13′00″W / 14.0833°N 87.2167°W / 14.0833; -87.2167

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെഗൂസിഗാൽപ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെഗൂസിഗാൽപ&oldid=3901742" എന്ന താളിൽനിന്ന് ശേഖരിച്ചത്