This is a Chinese name; the family name is Tu.

ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷകയാണ് ടു യുയു(Tu Youyou). 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം സി കാംബൽ, സതോഷി ഒമുറ എന്നിവർക്കൊപ്പം പങ്കിട്ടു. പരാദരോഗമായ മലമ്പനിക്ക് 'ആർട്ടമിസിനിൻ'എന്ന ഔഷധം വികസിപ്പിച്ചെടുത്തതിവരാണ്. ഈ ഔഷധത്തിന്റെ സഹായത്തോടെ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മലേറിയ മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു.

Tu Youyou
屠呦呦
Tu Youyou, Nobel Laureate in Physiology or Medicine, in Stockholm, December 2015.
ജനനം (1930-12-30) ഡിസംബർ 30, 1930  (93 വയസ്സ്)
ദേശീയതChinese
കലാലയംBeijing Medical College (now Peking University Health Science Center)
അറിയപ്പെടുന്നത്Traditional Chinese medicine
Chinese herbology
Artemisinin
Dihydroartemisinin
പുരസ്കാരങ്ങൾAlbert Lasker Award for Clinical Medical Research (2011)
Warren Alpert Foundation Prize (2015)
Nobel Prize in Physiology or Medicine (2015)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംClinical medicine
Medicinal chemistry
സ്ഥാപനങ്ങൾChina Academy of Traditional Chinese Medicine
ടു യുയു
Chinese屠呦呦

ജീവിതരേഖ

തിരുത്തുക

1930 ൽ ജനിച്ച യുയു ടൂ, വൈദ്യശാസ്ത്ര നൊബേലിന് അർഹയാകുന്ന പതിമൂന്നാമത്തെ വനിതയാണ്, ചൈനയിൽ നിന്ന് വൈദ്യശാസ്ത്ര നൊബേൽ നേടുന്ന ആദ്യ വ്യക്തിയും. ബെയ്ജിങ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഫാർമസി വകുപ്പിൽനിന്ന് ബിരുദം നേടി. പരമ്പരാഗത ഔഷധങ്ങളുടെ പ്രയോഗത്തിലൂടെ മലേറിയയ്ക്ക് മരുന്ന് കണ്ടെത്താൻ അവർ നിരവധി ശ്രമങ്ങൾ നടത്തി. 'ആർ​ട്ടി​മീ​സിയ ആ​നു​വ' ( Artemisia annua ) എന്ന സസ്യത്തിന്റെ സത്തിൽ നിന്ന് നിർമ്മിച്ച 'ആർട്ടമിസിനിൻ' എന്ന ഔഷധത്തിന് മലമ്പനി പരാദങ്ങളെ നശിപ്പിക്കാൻ, ശേഷിയുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞു. ലോകമെങ്ങും ഉപയോഗിക്കപ്പെടുന്ന ഈ ഔഷധം ആഫ്രിക്കയിൽ മാത്രം വർഷംതോറും ഒരുലക്ഷം പേരുടെ ജീവൻ രക്ഷിക്കുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുണ്ട്. [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം
  1. "മന്തിനും മലമ്പനിക്കും മരുന്ന് കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2015-10-05. Retrieved 06 ഒക്ടോബർ 2015. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ടു_യുയു&oldid=3632893" എന്ന താളിൽനിന്ന് ശേഖരിച്ചത്