ദൂരെയിരുന്ന് മറ്റുള്ള കമ്പ്യൂട്ടറുകളെ പൂർണ്ണമായി നിയന്ത്രിക്കാനും ഫയലുകൾ കൈമാറ്റം ചെയ്യാനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ടീംവ്യൂവർ. ഒന്നിലധികം കമ്പ്യൂട്ടറുകളെ പരസ്പരം നിയന്ത്രിക്കാൻ സാധിക്കുന്ന ഈ സോഫ്റ്റ്‌വേർ മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒ.എസ്. ടെൻ[1], ലിനക്സ്[2], ഐ.ഒ.എസ്.[3], ആൻഡ്രോയിഡ്[4] എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നു. വാണിജ്യപരമായും അല്ലാതെയും രണ്ടു ലൈസൻസുകളിൽ സോഫ്റ്റ്‌വേർ ലഭ്യമാകുന്നു. 2005-ൽ ജർമ്മനിയിലാണ് സോഫ്റ്റ്‌വേർ നിർമ്മിച്ചത്. ഫയലുകൾ കൈമാറ്റം ചെയ്യൽ, ചാറ്റിങ്, വീഡിയോ കോൺഫറൻസ് എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ഇതിലൂടെ സാധ്യമാകുന്നു.

ടീംവ്യൂവർ
Teamviewer 11 on Windows 10
Teamviewer 11 on Windows 10
വികസിപ്പിച്ചത്TeamViewer GmbH, Germany
ഓപ്പറേറ്റിങ് സിസ്റ്റംAndroid, iOS, Linux, macOS, Microsoft Windows, Windows Phone 8, Windows RT, BlackBerry
തരംRemote administration, Web conferencing
അനുമതിപത്രംഫ്രീമിയം
വെബ്‌സൈറ്റ്www.teamviewer.com

പ്രോഗ്രാം സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഓരോ സിസ്റ്റത്തിനും പ്രത്യേകമായി ഓരോ ഐ.ഡി.യും പാസ്സ്‌വേഡും യാന്ത്രികമായി സൃഷ്ടിക്കപ്പെടുന്നു. കൂടാതെ ഓരോ പ്രാവശ്യവും പ്രോഗ്രാം തുറക്കുമ്പോൾ കമ്പ്യൂട്ടറിന്റെ സുരക്ഷക്കായി യാന്ത്രികമായി പുതിയ പാസ്‌വേഡുകൾ സൃഷ്ടിക്കപ്പെടുന്നു. ആവശ്യമെങ്കിൽ പാസ്‌വേഡുകൾ ഉപയോക്താവിന് പുതിയവ സൃഷ്ടിക്കാവുന്നതാണ്. ഇവ പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ഓരോ സിസ്റ്റത്തിലും സോഫ്റ്റ്വെയറിൽ പ്രത്യേകമായി പാസ്‌വേഡ് സ്ഥിരമായി സൂക്ഷിച്ചു വെയ്ക്കാവുന്നതാണ്. ഇതിലൂടെ റിമോട്ട് കമ്പ്യൂട്ടറിന്റെ സമ്മതമില്ലാതെ പ്രവേശിക്കാൻ സാധിക്കും. യാന്ത്രികമായോ അല്ലാതെയോ സൃഷ്ടിക്കുന്ന പാസ്‌വേഡ് സിസ്റ്റമോ പ്രോഗ്രാമോ റീസ്റ്റാർട്ട് ചെയ്യുന്നതിലൂടെ ഉപയോഗശൂന്യമായി മാറും. എന്നാൽ സേവ് ചെയ്ത് സൂക്ഷിക്കുന്ന പാസ്‌വേഡിലൂടെ റിമോട്ട് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന ഉപയോക്താവിന്റെ സമ്മതമില്ലാതെ പ്രവേശിക്കാവുന്നതാണ്.

സാധാരണ സിസ്റ്റം പോലെ തന്നെ റിമോട്ട് സിസ്റ്റത്തെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഈ സോഫ്റ്റ്വെയറിൽ ഫയലുകൾ കൈമാറ്റം ചെയ്യൽ, ചാറ്റിങ്, വീഡിയോ കോൺഫറൻസ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

  1. TeamViewer V4desktop collaboration app now Mac-compatible Philip Michaels, Macworld
  2. "TeamViewer 5 for Linux released". Support.teamviewer.com. 2010-04-15. Archived from the original on 2010-07-13. Retrieved 2010-11-24.
  3. TeamViewer iPad App Provides Remote Access to PCs David Roe, CMSWire
  4. "TeamViewer App (Beta) for Android released". Support.teamviewer.com. 2010-11-24. Archived from the original on 2010-12-10. Retrieved 2010-11-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടീംവ്യൂവർ&oldid=4083517" എന്ന താളിൽനിന്ന് ശേഖരിച്ചത്