ടി. മുരുഗേശൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ടി. മുരുഗേശൻ എന്ന മുരുഗേശൻ തിരുവെങ്കടൻ (സെപ്റ്റംബർ 1917-??)[1]. ദേവികുളം ദ്വയാംഗ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. ഹരിജൻ സേവക് സംഘത്തിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു. കേരളാ പ്ലാന്റേഷൻ ഡിപ്രസ്ഡ് ക്ലാസ് ലീഗ് പ്രസിഡന്റ്; ഓൾ കേരള കാർഡമം പ്ലാന്റേഷൻ യൂണിയൻ പ്രസിഡന്റ്; സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ച മുരുഗേശൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിലും സജീവമായിരുന്നു. പ്ലാന്റേഷൻ തൊഴിലാളികൾക്കായുള്ള സഹകരണ സംഘങ്ങളുടെ സംഘാടകനും കൂടിയായ ഇദ്ദേഹം ഒരു എസ്റ്റേറ്റ് സൂപർവൈസറും കൃഷിക്കാരനുമായിരുന്നു.
മുരുഗേശൻ തിരുവെങ്കടൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | എൻ. ഗണപതി |
പിൻഗാമി | എൻ. ഗണപതി |
മണ്ഡലം | ദേവികുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ , 1917 |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 27, 2020 ഉറവിടം: നിയമസഭ |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-11-30.
- ↑ "Members - Kerala Legislature". Retrieved 2020-11-30.