ടി.കെ. രാജീവ് കുമാർ

മലയാളം ചലച്ചിത്ര സംവിധായകൻ
(ടി. കെ. രാജീവ്കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയത്തു ജനിച്ച ഒരു മലയാളചലച്ചിത്രസം‌വിധായകനാണ് ടി കെ രാജീവ് കുമാർ (ജനനം 1964, സെപ്റ്റംബർ 20). കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സം‌വിധായകനാണ് ഇദ്ദേഹം. 2003 മുതൽ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു ഇദ്ദേഹം. കൂടാതെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.

ടി കെ രാജീവ് കുമാർ
ടി കെ രാജീവ് കുമാർ
ജനനം (1964-09-20) സെപ്റ്റംബർ 20, 1964  (60 വയസ്സ്)
മറ്റ് പേരുകൾരാജീവ് കുമാർ
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം1985-മുതൽ ഇതുവരെ

ജീവിതരേഖ

തിരുത്തുക

ആദ്യകാല ജീവിതം

തിരുത്തുക

തിരുവനന്തപുരത്തുള്ള യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് രാജീവ് കുമാർ ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. നവോദയ അപ്പച്ചൻ നിർമ്മിച്ച് 1984-ല് പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ സം‌വിധായകനായിരുന്ന ജിജോ പുന്നൂസിന്റെ കൂടെ സഹസം‌വിധായകനായാണ് രാജീവ് കുമാർ ആദ്യമായി സിനിമയിലെത്തുന്നത്[1]. രാജീവ് കുമാർ ആദ്യമായി സം‌വിധാനം ചെയ്ത ചിത്രമാണ് ചാണക്യൻ‍ (1989). ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് കമല‍ഹാസനായിരുന്നു. ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം വമ്പൻ വിജയമായിരുന്നു[അവലംബം ആവശ്യമാണ്].

ചലച്ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • ജലമർമ്മരം -
    • മികച്ച പരിസ്ഥിതിസംബന്ധമായ സിനിമക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം.
    • മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. 3) മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
  • ശേഷം
    • മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
    • മികച്ച ചിത്രത്തിനും സം‌വിധായകനുമുള്ള സാന്ദ്രം പുരസ്കാരം.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-29. Retrieved 2008-12-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.കെ._രാജീവ്_കുമാർ&oldid=3797373" എന്ന താളിൽനിന്ന് ശേഖരിച്ചത്