ടി. അബ്ദുൾ റഹ്‌മാൻ

ഇന്ത്യൻ ഫുട്ബോൾ താരം

പ്രമുഖനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായിരുന്നു ഒളിംപ്യൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്‌മാൻ(1934 – 15 ഡിസംബർ 2002).1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു.[1] ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രതിരോധ നിരയുടെ നെടുംതൂണായിരുന്നു ഒളിംപ്യൻ അബ്ദു റഹ്മാൻ. മോഹൻ ബഗാനും രാജസ്ഥാൻ ക്ലബ്ബുമടക്കം പ്രമുഖമായ നിരവധി ക്ലബ്ബുകൾക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. കൽക്കത്ത ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു.[2] ഡിഫൻസിൽ കാണിച്ച കരുത്ത് അദ്ദേഹത്തിന് [3] പ്രശസ്തി നേടിക്കൊടുത്തു. കോഴിക്കോട് കേന്ദ്രീകരിച്ച് യൂനിവേർസൽ സോക്കർ ക്ലബ് എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ്ബ് തുടങ്ങി. റഹ്മാന്റെ സ്മരണക്കായി കോഴിക്കോട് ഒളിംപ്യൻ റഹ്മാൻ മെമ്മോറിയൽ അക്കാദമി ഓഫ് ഫുട്ബാൾ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.[4]

ടി. അബ്ദുൾ റഹ്‌മാൻ
ജനനം1934
മരണം2002 ഡിസംബർ 15
ദേശീയതഇന്ത്യൻ
തൊഴിൽഫുട്ബോൾ കളിക്കാരൻ
അറിയപ്പെടുന്നത്1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു.

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് പൂവളപ്പിൽ താഴത്തേരിയിൽ ജനിച്ചു. കേരളപ്പിറവിക്കു മുമ്പ് റോവേഴ്സ് കപ്പ് ഫുട് ബോളിൽ ഒപങ്കെടുക്കാൻ മുംബൈയിലേക്ക് പോയ മലബാർ ഇലവനിൽ അബ്ദുറഹിമാൻ അംഗമായിരുന്നു. പിന്നീട് കൽക്കത്ത രാജസ്ഥാൻ ക്ളബ്ബിൽ ചേർന്നു. 1955 ൽ എറണാകുളത്ത് സർവീസസിനെ തോൽപ്പിച്ചു ബംഗാൾ, സന്തോഷ് ട്രോഫി കരസ്ഥമാക്കിയത് ഗോൾ റഹ്‌മാന്റെ പെനാൽട്ടി കിക്കിലൂടെയായിരുന്നു.

പി.എ. ബക്കറിന്റെ ചുവന്ന വിത്തുകൾ എന്നസിനിമയിലെ നായകനായി അഭിനയിച്ചിട്ടുമുണ്ട്.

പരിശീലകൻ

തിരുത്തുക

കൊൽക്കത്തയിൽ നിന്ന് കേരളത്തിലെത്തിയ റഹ്‌മാൻ പരിശീലകനായി കേരള ജൂനിയർ ടീമിനെയും പിന്നീട് പ്രീമിയർ ടയേഴ്സ്, ടൈറ്റാനിയം, കേരള ഇലക്ട്രിസിറ്റി ബോർഡ്, കൊൽക്കത്ത മുഹമ്മദൻസ് സ്പോർടിങ്ങ്, വാസ്കോഗോവ എന്നീ ക്ളബ്ബുകളുടെയും പരിശീലകനായി.[5] സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കൊച്ചി നാഷണലിൽ കേരളാ ടീമിന്റെ പരിശീലകനായിരുന്നു.

  1. Tiny Kerala in mega Olympics[പ്രവർത്തിക്കാത്ത കണ്ണി]
  2. Viva Kerala - Football in Kerala
  3. Indian Football "HALL OF FAME"
  4. "Set up academy in memory of Olympian Rahman". The Hindu. 31 July 2005. Archived from the original on 2008-02-01. Retrieved 2009-04-18.
  5. http://malayalam.webdunia.com/sports/othersports/football/0712/16/1071216007_1.htm

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി._അബ്ദുൾ_റഹ്‌മാൻ&oldid=4092583" എന്ന താളിൽനിന്ന് ശേഖരിച്ചത്