ടി.സി. നരേന്ദ്രൻ
കേരളീയനായ ഒരു ഷഡ്പദ ശാസ്ത്രജ്ഞനായിരുന്നു ടി. സി. നരേന്ദ്രൻ (Eng: Thekke Curuppathe Narendran), (February 24, 1944 – December 31, 2013).[1] പരാദ കടന്നലുകളുടെ വർഗ്ഗവിഭജനവിജ്ഞാനീയത്തിൽ (ടാക്സോണമി) വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്.[2] 394-ൽപ്പരം ഗവേഷണ പ്രബന്ധങ്ങളും പത്തിലധികം പുസ്ടകങ്ങളും രചിച്ചിട്ടുണ്ട്. 1091 പുതിയ സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആദരസൂചകമായിട്ട് 25 സ്പീഷിസുകൾക്ക് ഇദേഹത്തിന്റെ പേരിൽ ശാസ്ത്രനാമം നൽകിയിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകകൃഷി ശാസ്ത്രജ്ഞനായിരുന്ന രാമാനുജ മേനോൻറെ മകനായി തൃശ്ശൂരിൽ ജനനം. കേരള യൂണിവേഴ്സിറ്റി, സെന്റ് ജോൺസ് കോളേജ് (ആഗ്ര യൂണിവേഴ്സിറ്റി), കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം.
പുരസ്കാരങ്ങൾ
തിരുത്തുക- 2008: സ്വദേശി ശാസ്ത്ര പുരസ്കാരം, കേരള സർക്കാർ.
- 2004: ഇ. കെ. ജാനകി അമ്മാൾ ദേശീയ പുരസ്കാരം.[3]
- 2000: ഫെല്ലോ, ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്, ബംഗ്ലൂർ
- 1980: ഫെല്ലോ, റോയൽ എന്റമോളോജിക്കൽ സൊസൈറ്റി, ലണ്ടൻ
പ്രധാന പുസ്തകങ്ങൾ
തിരുത്തുക- Narendran, T.C. 1974. Oriental Brachymeria. Department of Zoology, University of Calicut, Kerala, India.
- Narendran, T.C. 1989. Oriental Chalcididae (Hymenoptera: Chalcidoidea). Zoological Monograph. Department of Zoology, University of Calicut, Kerala, India. 441pp.
- Narendran, T.C. 1994. Torymidae and Eurytomidae of Indian subcontinent. University of Calicut, Kerala, India. 500pp.
- Narendran, T.C. 1999. Indo-Australian Ormyridae (Hymenoptera: Chalcidoidea). Privately published. iii + 227 pp.
- Narendran, T.C. 2007. Indian Chalcidoid Parasitoids of the Tetrastichinae (Hymenoptera: Eulophidae). Occasional Paper No. 272, Zoological Survey of India, Kolkata. vi + 390pp.
പുറം കണ്ണികൾ
തിരുത്തുകhttp://www.tcntrust.org/focus.htm Archived 2013-12-06 at the Wayback Machine.