ടി.വി. ട്യൂണർ കാർഡ്
കമ്പ്യൂട്ടറിൽ ടെലിവിഷൻ തരംഗങ്ങൾ സ്വീകരിക്കുവാൻ പര്യാപ്തമാക്കുന്ന കമ്പ്യൂട്ടർ ഘടകമാണ് ടിവി ട്യൂണർ കാർഡ്. മിക്ക ട്യൂണറുകളും ടെലിവിഷൻ തരംഗങ്ങൾ ഹാർഡ് ഡിസ്കിലേക്ക് റെക്കോർഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ വീഡിയോ ക്യാപ്ചറിങ് കാർഡിന്റെ ഗുണങ്ങൾ കൂടിയുള്ളവയാണ്.
വകഭേദങ്ങൾ
തിരുത്തുകനാല് തരത്തിലുള്ള ടിവി ട്യൂണർ കാർഡുകൾ വിപണിയിൽ ലഭ്യമാണ്. അനലോഗ് ടിവി ട്യൂണറുകൾ, ഡിജിറ്റൽ ടിവി ട്യൂണറുകൾ, ഹൈബ്രിഡ് ടിവി ട്യൂണറുകൾ, കോമ്പോ ടിവി ട്യൂണറുകൾ എന്നിവയാണവ.
കോമ്പോ ടിവി ട്യൂണറുകൾ
തിരുത്തുകകോമ്പോ ടിവി ട്യൂണറുകൾ ഹൈബ്രിഡ് ടിവി ട്യൂണറുകൾക്ക് സമാനമാണ്. എന്നാൽ ഹൈബ്രിഡ് ടിവി ട്യൂണറിനെ അപേക്ഷിച്ച് ഇതിൽ പ്രത്യേകം രണ്ട് ട്യൂണറുകൾ ഉണ്ട്. ഒരാൾക്ക് അനലോഗ് ടെലിവിഷൻ വീക്ഷിക്കുന്നതോടൊപ്പം ഡിജിറ്റൽ ടെലിവിഷൻ റെക്കോർഡ് ചെയ്യാനും; അല്ലെങ്കിൽ തിരിച്ച് ചെയ്യാനും ഇതിൽ സാധ്യമാണ്. അനലോഗ് ട്യൂണറും ഡിജിറ്റൽ ട്യൂണറും ഒരേ സമയം പ്രവർത്തിപ്പിക്കാൻ കോമ്പോ ടിവി ട്യൂണറിന് കഴിയും.
എക്സ്റ്റേർണൽ ടിവി ട്യൂണർ കാർഡുകൾ
തിരുത്തുകഡെസ്ക്ടോപ് കമ്പ്യൂട്ടറിന്റെ അകത്ത് സ്ഥാപിക്കാൻ പറ്റിയ എക്സ്പാൻഷൻ ട്യൂണർ കാർഡുകൾ ആയിരുന്നു ആദ്യകാലത്ത് താരതമ്യേന കൂടുതൽ ലഭ്യമായിരുന്നതു്. എന്നാൽ നോട്ട് ബുക്ക് കമ്പ്യൂട്ടറുള്ളിൽ അടക്കം ഉപയോഗിക്കാവുന്ന തരത്തിൽ യു.എസ്.ബി. അല്ലെങ്കിൽ ഫയർവയർ തുടങ്ങിയ ഇന്റർഫേസുകൾ ഉള്ള സ്വതന്ത്ര യൂണിറ്റുകളായ ട്യൂണർ കാർഡുകൾക്കും ഇപ്പോൾ പ്രചാരമുണ്ടു്.
നിർമ്മാതാക്കൾ
തിരുത്തുക- എ.ഡി.സ്. ടെക്
- അനുബിസ്
- ആർടെക്
- ആസ്കേ
- അസ്യൂസ്
- എ.ടി.ഐ. ടെക്നോളജീസ്
- AVerMedia Technologies
- ആക്സ്ട്രോം
- കോംബോ ടെക്നോളജി
- ഡെൽ
- ഡി-ലിങ്ക്
- DViCO
- എൽഗാട്ടോ
- എക്സൽ സിനിമ
- എ.വി.ജി.എ കമ്പനി
- ഗാലക്സി ടെക്നോളജി
- Geniatech
- ഗിഗബൈറ്റ് ടെക്നോളജി
- Guillemot
- Hauppauge
- ഹവ
- എച്ച്പി
- ഐറ്റംസ് ടെക്നോളജി
- കെവേൾഡ്
- ലീഡ്ടെക്
- ലൈഫ് വ്യൂ
- മെർകുറി
- മൈക്രോ-സ്റ്റാർ ഇന്റെർനാഷണൽ (എം.എസ്.ഐ.)
- നെബ്യൂള ഇലക്ട്രോണിക്സ്
- എൻവിദിയ (discontinued)
- പിസിഎച്ഡിടിവി
- പിനാക്കിൾ സിസ്റ്റംസ്