സിഗ്നൽ

വിക്കിപീഡിയ വിവക്ഷ താൾ
(Signal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൃത്താന്തം, അഥവാ വിവരം കൈമാറാൻ ഉപയോഗിക്കുന്ന കാണാവുന്നതോ കേൾക്കാവുന്നതോ മറ്റേതെങ്കിലും തരത്തിൽ മനസ്സിലാക്കാവുന്ന സൂചന, സൂചനകളെ സിഗ്നലുകൾ എന്ന് പൊതുവിൽ വിശേഷിപ്പിക്കാം. വിവരങ്ങൾ സം‌വഹിക്കുന്ന തരംഗങ്ങളാണ് സിഗ്നലുകൾ.ശബ്ദത്തേയും ചിത്രത്തേയും മറ്റും വിദൂരദിക്കിലേക്കയക്കാൻ വൈദ്യുതധാരയായോ തുല്യ വിദ്യുത് കാന്തികതരംഗങ്ങളായോ മാറ്റിയെടുത്താണ്.

ചിത്രത്തിൽ കട്ടികൂടിയ സിഗ്നൽ ഡിജിറ്റൽ ഡാറ്റയും കട്ടികുറഞ്ഞ സിഗ്നൽ അനലോഗും ആണ് . നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ.ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ
ഡിസ്ക്രീറ്റ് സാമ്പിൾ ഡേറ്റ.അനലോഗ് ഡേറ്റയേയും ഡിസ്ക്രീറ്റ് ഡേറ്റയേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും

വിവരസാങ്കേതിക വിദ്യയുടെ കണ്ണിലൂടെ നോക്കുമ്പോൾ ഒരു ആശയവിനിമയ വ്യൂഹത്തിലൂടെ വഹിക്കപ്പെടുന്ന അഥവാ വഹിക്കേണ്ട ഒരു സന്ദേശത്തെ സിഗ്നൽ എന്ന് വിശേഷിപ്പിക്കാം.സിഗ്നലുകൾ രണ്ട് തരത്തിലാവാം.അനലോഗ് സിഗ്നലും ഡിജിറ്റൽ സിഗ്നലും.തുടർച്ചയായത് അതായത് ഡാറ്റയുടെ എല്ലാ ബിന്ദുക്കളും അതിനിടയിലുള്ള സാദ്ധ്യമായ എല്ലാ ബിന്ദുക്കളും അടങ്ങുന്ന കൂട്ടമാണ് അനലോഗ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.ഡിജിറ്റൽ എന്നാൽ വ്യതിരിക്തങ്ങളായ ബിന്ദുക്കളടങ്ങുന്നതും ഇടയിലെ ബിന്ദുക്കൾ ഉൾക്കൊള്ളാത്തതും ആയ കൂട്ടമാണ്.

അനലോഗ് ഡാറ്റക്ക് മനുഷ്യശബ്ദം എന്ന ഉദാഹരണം പരിഗണിക്കാം.സംസാരിക്കുമ്പോൾ തുടർച്ചയായ തരംഗം അന്തരീക്ഷത്തിൽ രൂപപ്പെടുന്നു.ഇത് ഒരു മൈക്രോഫോൺ വഴി അനലോഗ് സിഗ്നലായി മാറ്റപ്പെടുന്നു.ഡിജിറ്റൽ ഡാറ്റക്ക് കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെക്കുന്ന0ഉം 1ഉം അടങ്ങിയ ഡാറ്റയായി പരിഗണിക്കാം.ഈ ഡാറ്റ ഡിജിറ്റൽ സിഗ്നലായി മാറപ്പെടുന്നത് കമ്പ്യൂട്ടറിനു ഉള്ളിലോ പുറത്തോ ഡാറ്റക്ക് സ്ഥാനാന്തരണം സംഭവിക്കുമ്പോഴാണ്.

12 Lead ECG of a 26-year-old male.

സിഗ്നൽ വർഗ്ഗീകരണം

തിരുത്തുക

ഇതും കാണുക

തിരുത്തുക

ഡാറ്റാ കമ്യൂണിക്കേഷൻ

  • Introduction to Data communication and Networking ലേഖകൻ B.Forouzan
  • digital signal procesing,ramesh babu


"https://ml.wikipedia.org/w/index.php?title=സിഗ്നൽ&oldid=4076059" എന്ന താളിൽനിന്ന് ശേഖരിച്ചത്