ഇന്ത്യൻ വോളിബോൾ താരമായിരുന്നു ടി.പി.പി. നായർ എന്ന പേരിൽ അറിയപ്പെടുന്ന ടി.പി. പത്മനാഭൻ നായർ. 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ടി.പി. എന്നറിയപ്പെട്ടിരുന്ന പത്മനാഭൻ നായരായിരുന്നു. 2015 ൽ ധ്യാൻചന്ദ് പുരസ്‌കാരം ലഭിച്ചു.

ടി.പി. പത്മനാഭൻ നായർ
ടി.പി പത്മനാഭൻ നായർ ധ്യാൻചന്ദ് പുരസ്കാരം സ്വീകരിക്കുന്നു
Personal information
Nationalityഇന്ത്യൻ
Born1935
ചെറുകുന്ന്, കണ്ണൂർ, കേരളം

ജീവിതരേഖ

തിരുത്തുക

എയർഫോഴ്‌സ് ടീമിൽ അംഗമായിരുന്നു. 55-ൽ പിമിനോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ വോളി ടീം ഇന്ത്യ സന്ദർശിച്ചപ്പോൾ ടി.പി. ഹൈദരാബാദിനു വേണ്ടി അവർക്കെതിരെ കളിച്ചു. 958 - ടോക്കിയോയിൽ നടന്ന മൂന്നാം ഏഷ്യൻ ഗെയിംസിൽ നായർ ഇന്ത്യയെ പ്രതിനിധികരിച്ചു. എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ശേഷം മുംബൈയിലെ താനെയിൽ വിശ്രമജീവിതം നയിക്കുകയാണ് നായർ. [1]

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ഇന്ത്യൻ വോളിയുടെ ടി.പി". www.mathrubhumi.com. Archived from the original on 2015-08-17. Retrieved 18 ഓഗസ്റ്റ് 2015.
  2. "ടി പി പദ്മനാഭൻ നായർക്ക് ധ്യാൻചന്ദ് പുരസ്‌കാരം". കേരള ന്യൂസ് & പി.ആർ.ഡി പോർട്ടൽ. 2015-08-18. Archived from the original on 2021-11-24. Retrieved 2021-11-24.
"https://ml.wikipedia.org/w/index.php?title=ടി.പി._പത്മനാഭൻ_നായർ&oldid=3691798" എന്ന താളിൽനിന്ന് ശേഖരിച്ചത്