ടി.ജെ. വിനോദ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് ടി.ജെ. വിനോദ്[1][2][3]. ഹൈബി ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനേത്തുടർന്നുണ്ടായ ഉപതെരെഞ്ഞെടുപ്പിലാണ് വിനോദ് നിയമസഭാംഗമായത്. 2002-ലും, 2015-ലും ഇദ്ദേഹം കൊച്ചി കോർപ്പറേഷന്റെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു[4]. 2016 മുതൽ എറണാകുളം ഡി.സി.സി. പ്രസിഡന്റുമാണ് ഇദ്ദേഹം[5].
ടി.ജെ. വിനോദ് | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ ഒക്ടോബർ 28 2019 | |
മുൻഗാമി | ഹൈബി ഈഡൻ |
മണ്ഡലം | എറണാകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തമ്മനം | ഏപ്രിൽ 6, 1962
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ഷിമിത വിനോദ് |
കുട്ടികൾ | സ്നേഹ, വരുൺ |
മാതാപിതാക്കൾ |
|
As of ഓഗസ്റ്റ് 16, 2020 ഉറവിടം: നിയമസഭ |
അവലംബം
തിരുത്തുക- ↑ "Kerala: Despite adverse conditions. UDF retains Ernakulam". The Times of India. 25 October 2019. Retrieved 26 October 2019.
- ↑ "Kerala Assembly By-elections 2019: Congress wins three, left wins two, BJP winless". Hindustan Times. 24 October 2019. Retrieved 26 October 2019.
- ↑ "Kerala By-elections: CPI-M Wrests Konni Assembly Seat from Congress after 23 Years; BJP Fails Leave a Mark". News18. 24 October 2019. Retrieved 24 October 2019.
- ↑ "TJ Vinod cut his teeth in student politics". Deccanchronicle (in ഇംഗ്ലീഷ്). 2019-10-25. Retrieved 2020-08-17.
- ↑ "TJ Vinod cut his teeth in student politics" (in ഇംഗ്ലീഷ്). 2019-10-25. Retrieved 2020-08-17.