ടി.ജെ. ചന്ദ്രചൂഡൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

ആർ.എസ്.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ടി.ജെ. ചന്ദ്രചൂഡൻ(ജനനം : 20 ഏപ്രിൽ 1940).

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ബി.എ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർ.എസ്.പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി.

ഇന്ത്യ - യു.എസ് ആണവായുദ്ധ ഉടമ്പടിയുമായി ബന്ധപ്പെട്ട യു,പി.എ - ഇടത് കോർഡിനേഷൻ കമ്മിറ്റിയിൽ പ്രധാന പങ്ക് വഹിച്ചു.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 ആര്യനാട് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.ജെ. ചന്ദ്രചൂഡൻ ആർ.എസ്.പി., എൽ.ഡി.എഫ്.

കൃതികൾ തിരുത്തുക

  • മാർക്‌സിസം എന്നാൽ എന്ത്‌?
  • രാഷ്‌ട്രതന്ത്രം
  • ഫ്രഞ്ച്‌വിപ്ലവം
  • അഭിജാതനായ ടി.കെ.
  • വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ
  • കെ.ബാലകൃഷ്‌ണൻ : മലയാളത്തിന്റെ ജീനിയസ്‌

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.

പുറം കണ്ണികൾ തിരുത്തുക

UPA is fighting against itself”: T.J. CHANDRACHOODAN of the Left in the Changing Political Scenario[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=ടി.ജെ._ചന്ദ്രചൂഡൻ&oldid=4070782" എന്ന താളിൽനിന്ന് ശേഖരിച്ചത്