കേരളത്തിലെ ഒരു പ്രമുഖ പൊതു പ്രവർത്തകനും ട്രേഡ്യൂണിയൻ നേതാവുമാണ് ടി.ജെ. ആഞ്ജലോസ് (12 മാർച്ച് 1959 - ). മുൻ നിയമസഭാംഗവും ലോക് സഭാംഗവുമാണ്.

ടി.ജെ. ആഞ്ജലോസ്
വ്യക്തിഗത വിവരങ്ങൾ
ജനനംആലപ്പുഴ, കേരളം, ഇൻഡ്യ
രാഷ്ട്രീയ കക്ഷിCPI
പങ്കാളിടെസ്സി

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിൽ ജോണിന്റെയും ഏലിയാമ്മയുടെയും മകനായി 1959 ൽ ജനിച്ചു. ബിരുദധാരി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്നു.[1]എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു.കേരള സർവകലാശാല യൂണിയൻ ചെയർമാനായും സെനറ്റ് അംഗമായും പ്രവർത്തിച്ചു. ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായിരുന്നു. .മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗമായിരുന്നു. എട്ടാം കേരള നിയമ സഭയിലേക്ക് മാരാരിക്കുളം മണ്ഡലത്തിൽ നിന്നും 1991 - 96 ൽ പത്താം ലോക്സഭയിലേക്ക് ആലപ്പുഴ നിന്നും സി.പി.ഐ.എം പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.[2]ലോക്‌സഭയുടെ സഭാ രേഖാ സമിതി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സി.പി.ഐ.യിൽ ചേർന്നു.2006 ൽ ആലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ പ്രതിനിധിയായി മത്സരിച്ചെങ്കിലും കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും , മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. 2006 - 11 കാലയളവിലെ ഇടതു പക്ഷ ഗവൺമെന്റിന്റെ കാലത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
1996 ആലപ്പുഴ ലോകസഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് ടി.ജെ. ആഞ്ചലോസ് സി.പി.എം., എൽ.ഡി.എഫ്.
1991 ആലപ്പുഴ ലോകസഭാമണ്ഡലം ടി.ജെ. ആഞ്ചലോസ് സി.പി.എം., എൽ.ഡി.എഫ്. വക്കം പുരുഷോത്തമൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-15. Retrieved 2012-02-10.
  2. http://www.niyamasabha.org/codes/members/m038.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-19.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.ജെ._ആഞ്ജലോസ്&oldid=4070781" എന്ന താളിൽനിന്ന് ശേഖരിച്ചത്