ടി.ജെ. ആഞ്ജലോസ്
കേരളത്തിലെ ഒരു പ്രമുഖ പൊതു പ്രവർത്തകനും ട്രേഡ്യൂണിയൻ നേതാവുമാണ് ടി.ജെ. ആഞ്ജലോസ് (12 മാർച്ച് 1959 - ). മുൻ നിയമസഭാംഗവും ലോക് സഭാംഗവുമാണ്.
ടി.ജെ. ആഞ്ജലോസ് | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആലപ്പുഴ, കേരളം, ഇൻഡ്യ |
രാഷ്ട്രീയ കക്ഷി | CPI |
പങ്കാളി | ടെസ്സി |
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിൽ ജോണിന്റെയും ഏലിയാമ്മയുടെയും മകനായി 1959 ൽ ജനിച്ചു. ബിരുദധാരി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്നു.[1]എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു.കേരള സർവകലാശാല യൂണിയൻ ചെയർമാനായും സെനറ്റ് അംഗമായും പ്രവർത്തിച്ചു. ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായിരുന്നു. .മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗമായിരുന്നു. എട്ടാം കേരള നിയമ സഭയിലേക്ക് മാരാരിക്കുളം മണ്ഡലത്തിൽ നിന്നും 1991 - 96 ൽ പത്താം ലോക്സഭയിലേക്ക് ആലപ്പുഴ നിന്നും സി.പി.ഐ.എം പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.[2]ലോക്‌സഭയുടെ സഭാ രേഖാ സമിതി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് സി.പി.ഐ.യിൽ ചേർന്നു.2006 ൽ ആലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ പ്രതിനിധിയായി മത്സരിച്ചെങ്കിലും കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും , മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. 2006 - 11 കാലയളവിലെ ഇടതു പക്ഷ ഗവൺമെന്റിന്റെ കാലത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
1996 | ആലപ്പുഴ ലോകസഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | ടി.ജെ. ആഞ്ചലോസ് | സി.പി.എം., എൽ.ഡി.എഫ്. |
1991 | ആലപ്പുഴ ലോകസഭാമണ്ഡലം | ടി.ജെ. ആഞ്ചലോസ് | സി.പി.എം., എൽ.ഡി.എഫ്. | വക്കം പുരുഷോത്തമൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-15. Retrieved 2012-02-10.
- ↑ http://www.niyamasabha.org/codes/members/m038.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-19.