ടി.കെ. മാധവ മെമ്മോറിയൽ കോളേജ്

ആലപ്പുഴയിലെ ഹരിപ്പാടിനടുത്ത നങ്ങ്യാർകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന കലാലയമാണ് ടി.കെ. മാധവ മെമ്മോറിയൽ കോളേജ്. ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന ടി.കെ. മാധവന്റെ സ്മരണാർത്ഥം 1964-ലാണ് ഈ കലാലയം സ്ഥാപിതമായത്.

ടി.കെ.മാധവ മെമ്മോറിയൽ കോളേജ്
(ടി.കെ.എം.എം. കോളേജ്)
ആദർശസൂക്തം"Liberate Through Education"
തരംഗവൺമെന്റ്. വിദ്യാഭ്യാസ സ്ഥാപനം
സ്ഥാപിതം1964
പ്രധാനാദ്ധ്യാപക(ൻ)ഡോ.കെ.രമണൻ
സ്ഥലംനങ്ങ്യാർകുളങ്ങര, കേരളാ, ഇന്ത്യ
അഫിലിയേഷനുകൾകേരള സർ‌വകലാശാല, കേരളം
വെബ്‌സൈറ്റ്TKMMCOLLEGE.ORG

കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര എസ്.എൻ.ഡി.പി. യൂണിയനുകൾ ചേർന്ന് സ്ഥാപിച്ച ഈ കോളേജ് 1964 ജൂലൈ 4-ന് മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറാണ് ഉദ്ഘാടനം ചെയ്തത്.[1]

കോളേജിലെ ഓഡിറ്റോറിയം

ഗ്രന്ഥശാല തിരുത്തുക

വളരെ ബൃഹത്തായ ഒരു ഗ്രന്ഥശാലയാണ് ഇവിടുള്ളത്. അപൂർവ്വ സാഹിത്യ സൃഷ്ടികൾ വരെ ഇവിടെയുണ്ട്. റഫറൻസ് വിഭാഗത്തിൽ തന്നെ 2000-ത്തോളം ഗ്രന്ഥങ്ങളുണ്ട്.

കോഴ്സുകൾ തിരുത്തുക

എട്ട് ഡിഗ്രി കോഴ്സുകളും ഒരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ഇവിടെ നടത്തുന്നു.

മൂന്ന് വർഷ ബിരുദ കോഴ്സുകൾ തിരുത്തുക

 • B. A. English
 • B. A. Economics
 • B. Com.
 • B.Sc. Chemistry
 • B.Sc. Industrial Chemistry.
 • B.Sc. Zoology
 • B.Sc. Physics
 • B.Sc. Mathematics

രണ്ട് വർഷ കോഴ്സുകൾ തിരുത്തുക

 • M.Sc. Physics.

ശാഖകൾ തിരുത്തുക

 • ഭൗതികശാസ്ത്രം
 • രസതന്ത്രം
 • ഗണിതം
 • സുവോളജി
 • സാമ്പത്തികശാസ്ത്രം
 • വാണിജ്യശാസ്ത്രം
 • ആംഗലേയം

അവലംബം തിരുത്തുക

 1. "Profile of the College" (in ഇംഗ്ലീഷ്). T.K.M.M. College. Archived from the original on 2010-07-16. Retrieved മേയ് 27, 2010.