കേരളത്തിലെ, കൊല്ലം ജില്ലയിലെ ഒരു പാരമ്പര്യ വൈദ്യനാണ് ഷാ വൈദ്യർ എന്നറിയപ്പെടുന്ന ടി.എം. ഷാഹുൽ ഹമീദ് വൈദ്യർ. പാലോട് ടി.ജി.ബി.ആർ.ഐ ക്ക് പേറ്റന്റ് ലഭി ച്ച ഒരു മരുന്നിന്റെ ആവിഷ്കർത്താവായി മറ്റ് ശാസ്ത്രജ്ഞരോടൊപ്പം ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി.ജി.ബി.ആർ.ഐ യുടെ എത്ത്നോ മെഡിക്കൽ വിഭാഗത്തിലെ ശാസ്ത്രജ്ഞർ, വൈദ്യർ ഉപയോഗപ്പെടുത്തിയിരുന്ന ഒരു പാരമ്പര്യ മരുന്നിന് പ്രമേഹത്തെയും കരൾ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് കണ്ടെത്തിയത്. കേരളത്തിൽ നിന്ന് ആദ്യമായാണ് പാരമ്പര്യ വൈദ്യ മേഖലയിലെ ഒരാളുടെ അറിവ് അയാളുടെ പേരിൽ പേറ്റന്റ് ചെയ്യപ്പെടുന്നത്.[1][2][3][4]

പേറ്റൻറ്‌ തിരുത്തുക

പ്രമേഹത്തെ ചെറുക്കുന്നതിനും കരളിന്റെ പ്രവർത്തനം സുഗമമാക്കാനും വിവിധ രോഗങ്ങൾ കൊണ്ടുള്ള ക്ഷീണമകറ്റാനുമുള്ള മരുന്ന്‌ ഫോർമുലയ്ക്ക്‌ പാലോട്ടെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ റി സർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന് പേറ്റൻറ്‌ ലഭിച്ചത്. ഷാഹുൽഹമീദ്‌ വൈദ്യരുടെ അറിവിനെ ആധാരമാക്കിയായിരുന്നു ഈ ഗവേഷണം. ഇദ്ദേഹത്തെയും പേറ്റൻറിന്‌ അർഹരായ ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ആദ്യമായിട്ടാണ്‌ വിവരദായകനെക്കൂടി പേറ്റന്റിൽ ഉൾപ്പെടുത്തുന്നത്.

മരുന്നിനെക്കുറിച്ചുള്ള അറിവുശേഖരണത്തിനു മുൻപുള്ള പൂർവാനുമതിപത്രം(വി.ഐ.സി), മരുന്നിന്റെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതിനുള്ള നോൺ ഡിസ്‌ക്ലോഷർ ഉടമ്പടി എന്നിവ ഷാഹുൽഹമിദ്‌ വൈദ്യനിൽനിന്ന്‌ സ്ഥാപനം നേടിയിട്ടണ്ട്‌. [5] പേറ്റൻറിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽ നിന്ന്‌ ഒരു നിശ്ചിത തുക വിവരദായകനും ലഭ്യമാകുന്ന തരത്തിലാണ്‌ ഉടമ്പടി.

അവലംബം തിരുത്തുക

  1. https://www.thehindu.com/news/national/kerala/jntbgri-wins-patent-lists-healer-as-an-inventor/article33786938.ece
  2. https://www.newindianexpress.com/cities/thiruvananthapuram/2015/sep/10/Nattu-Vaidyar-Honoured-for-Work-on-Miracle-Herb-812263.html
  3. https://www.newindianexpress.com/cities/thiruvananthapuram/2015/sep/09/Monograph-to-be-Released-811892.html
  4. http://ir.niist.res.in:8080/jspui/bitstream/123456789/2474/1/%27Nattu%20Vaidyar%27%20Honoured%20for%20Work%20on%20Miracle%20Herb%20-%20The%20new%20Indian%20Express%20-%2010%20Sep%202015.pdf
  5. "ദേശീയ സസ്യോദ്യാനത്തിന് പേറ്റന്റ്". മാതൃഭൂമി. 23 February 2021. Archived from the original on 2021-03-06. Retrieved 6 March 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ടി.എം._ഷാഹുൽ_ഹമീദ്&oldid=3971416" എന്ന താളിൽനിന്ന് ശേഖരിച്ചത്