ടിബറ്റൻ ഗസൽ
ടിബറ്റൻ മേഖലയിൽ ധാരാളമായി കാണുന്ന ഒരു ജീവിയാണ് ഗോവ എന്നുകൂടി അറിയപ്പെടുന്ന ടിബറ്റൻ ഗസൽ. ടിബറ്റൻ പ്രദേശത്തും ഇവ അപുർവ്വമായുണ്ട്. ഇന്ത്യയിൽ സിക്കിമിലും ലഡാക്കിലും മാത്രമാണ് ഇവയെ കാണുന്നത്. എന്നാൽ ടിബറ്റിൽ നിന്നും ഇവ ഭാരതത്തിലേക്കു വന്നു പോന്നവയാണ് എന്നു വിദഗധർ പറയുന്നു.ഇവ വംശനാശഭീഷണി നേരുന്നവയുടെ കൂട്ടത്തിലാണ്. വനത്തിലെ പുൽമേടുകളിലും പാറയിടുക്കുകളിലും ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.സംഘം ചേർന്നാണ് ഇവ യാത്രചെയ്യുന്നത്. ഒരുസംഘത്തിൽ ഏതാണ്ട് 5 മുതൽ 10 വരെ അംഗങ്ങളുണ്ടാകും. സംഘത്തിൽ പെൺ ഗസലുകളാകും കുടുതൽ. പുല്ലും കുറ്റിച്ചെടികളും ആണ് ഇവയുടെ പ്രധാന ആഹാരം. പുർണ്ണവളർച്ചയെത്തിയ ടിബറ്റൻ ഗസലുകൾക്ക് 60 സെ.മി നിളമുണ്ടാകും. മഞ്ഞകലർന്ന തവിട്ടുനിറമാണ് ഇവയ്ക്ക്. ദീർഘദൂരം ഓടാനും ചാടാനും ഇവയ്ക്ക് കഴിയും. നല്ല കേൾവിശക്തിയുള്ള ഇവയ്ക്ക് ഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ട്.
Goa | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Genus: | Procapra |
Species: | P. picticaudata
|
Binomial name | |
Procapra picticaudata Hodgson, 1846
| |
Population range |
വിതരണവും ആവാസ വ്യവസ്ഥയും
തിരുത്തുകടിബറ്റൻ പീഠഭൂമിയിൽനിന്നുള്ള തദ്ദേശീയ ജന്തുക്കളായ ഗോവകൾ പ്രദേശത്തുടനീളം വ്യാപകമാണ്. 3,000 മുതൽ 5,750 മീറ്റർ വരെ (9,840 മുതൽ 18,860 അടി വരെ) ഉയരത്തിൽ ഇവ വസിക്കുന്നു. ചൈനയിലെ പ്രവിശ്യകളായ ഗാൻസു, സിൻജിയാങ്, ടിബറ്റ്, ക്വിൻഹായ്, സിചുവാൻ എന്നിവിടങ്ങളിലായി ഇവ ഏതാണ്ട് പരിമിതപ്പെട്ടിരിക്കുന്നുവെങ്കിലും ഇന്ത്യയിലെ ലഡാക്ക്, സിക്കിം പ്രദേശങ്ങളിൽ ഇവയുടെ ഒരു ചെറിയ സംഖ്യയുണ്ട്. ഗോവയുടെ പ്രത്യേക ഉപജാതികളൊന്നും ഇതുവരെ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല.[2]
അവലംബം
തിരുത്തുകഅവലംബം;ബാലരമ ഡൈജസ്റ്റ്,2011 ജനുവരി 1, ലക്കം 9, പേജ് 49
- ↑ Mallon, D.P.; Bhatnagar, Y.V. (2008). "Procapra picticaudata". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 29 March 2009.
{{cite web}}
: Cite has empty unknown parameter:|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) Database entry includes a brief justification of why this species is of near threatened. - ↑ Leslie, D.M. Jr. (2010). "Procapra picticaudata (Artiodactyla: Bovidae)". Mammalian Species. 42 (1): 138–148. doi:10.1644/861.1. Archived from the original on 2013-04-14. Retrieved 2019-09-28.