ടിബറ്റിലെ നീലക്കരടി
Ursus arctos pruinosus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Caniformia |
Family: | Ursidae |
Genus: | Ursus |
Species: | |
Subspecies: | U. a. pruinosus
|
Trinomial name | |
Ursus arctos pruinosus Blyth, 1854
|
ടിബറ്റൻ നീലക്കരടി (ശാസ്ത്ര നാമം : Ursus arctos pruinosus)[1] കിഴക്കൻ ടിബറ്റൻ പീഠഭൂമിയിൽ കാണപ്പെടുന്നതും തവിട്ടു നിറമുള്ള കരടികളുടെ (Ursus arctos) ഒരു ഉപവർഗ്ഗവുമാണ്.
ഈ കരടി വർഗ്ഗങ്ങളെ ഹിമാലയൻ നീലക്കരടി,[2] ഹിമാലയൻ ഹിമക്കരടി, ടിബറ്റൻ തവിട്ടു കരടി, കുതിരക്കരടി എന്നൊക്കെയുള്ള പേരിലും അറയപ്പെടാറുണ്ട്. ടിബറ്റൻ ഭാക്ഷയിൽ ഇതിന് ഡോം ഗ്യാമുക് എന്നാണ് വിളിക്കുന്നത്..
ലോകത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കരടികളുടെ ഉപവിഭാഗത്തിൽപ്പെട്ടതാണ് ഇവ. നീലക്കരടികളെ അപൂർവ്വമായി മാത്രമേ പുറത്തു കാണപ്പെടാറുളളൂ. പടിഞ്ഞാറൻ രാജ്യങ്ങൾ ഇവയെ അറിയുന്നത് ഏതാനും എല്ലുകളുടെയും രോമ സാമ്പിളുകളിൽ നിന്നുമാണ്. നീലക്കരടികളെ ആദ്യമായി ഇനം തിരിച്ചത് 1854 കാലഘട്ടത്തിലാണ്.
ഗോബി തവിട്ടു കരടികളെ ചിലപ്പോഴൊക്കെ രൂപശാസ്ത്രപരമായി നീലക്കരടിയായി കരുതാറുണ്ട്. ഇവ ടിബറ്റൻ നീലക്കരടികളുടെ അതേ ഉപവർഗ്ഗം തന്നെയാണ്. ചിലയാളുകൾ കരുതുന്നത് മരുഭൂവാസികളായി ഗോബി തവിട്ടു കരടികൾ, നീലക്കരടികളുടെ അവശിഷ്ടവർഗ്ഗമായിരിക്കാമെന്നാണ്. പക്ഷേ ഗോബി തവിട്ടു കരടികൾക്ക് മറ്റ് ഏഷ്യൻ കരടികളുമായിട്ടാണ് കൂടുതൽ സാദൃശ്യം. ഇന്ത്യയിലെ വടക്കൻ പർവ്വതനിരകളിലും ഹിമാലയത്തിൻറെ മറ്റു ചില പ്രദേശങ്ങളിലും അൽപം മങ്ങിയ ചുവപ്പും വെള്ളയും ഇടകലർന്ന രോമങ്ങളുള്ള കരടികളെ പ്രദേശവാസികളായ ആട്ടിടയൻമാരും മറ്റും കാണാറുണ്ട്. ഇവയ്ക്ക് ടിബറ്റൻ നീലക്കരടികളുടെ വിദൂരഛായയുണ്ട്.
ടിബറ്റൻ നീലക്കരടികൾ, ഹിമാലയൻ കറുത്ത കരടിയിൽ നിന്നു വ്യത്യസ്തമായ വർഗ്ഗമാണ്. ഇവ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ കഴിയാൻ താൽപര്യപ്പെടുന്നു. മുതിർന്ന കരടികൾക്ക് ഇളം തവിട്ടു നിറത്തിലുള്ള ഒരു അടയാളം കഴുത്തിലും നെഞ്ചിലും കാണാം. മുഖം ചുവപ്പുകലർന്ന മഞ്ഞയാണ്. സമീപകാലത്ത് ഇവയെ കണ്ടെത്തിയായി രേഖകളില്ല. ഇവ 6 മുതൽ 7 അടി (2 മീറ്റർ) ഉയരം വയ്ക്കുന്നു. കരടിക്കുട്ടികൾ ഒരു വർഷം വരെ അമ്മക്കരയിയുടെ സംരക്ഷണത്തിലാണ്. മൂന്നു മുതൽ നാലു വർഷങ്ങൾക്കൊണ്ട് അവ പ്രായപൂർത്തിയാകുന്നു.
വാസസ്ഥലം
തിരുത്തുകടിബറ്റിലെ ഉയർന്ന പർവ്വതനിരകളിലേയ്ക്കുള്ള യാത്രാമദ്ധ്യ അപൂർവ്വായമാിയ ഇവയെ കണ്ടെത്താൻ സാധിച്ചെക്കാവുന്നതാണ്.ഹിമാലത്തിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് പ്രധാനമായി ഇവയുടെ വാസസ്ഥാനം. കിഴക്കൻ ടിബറ്റൻ മലനിരകൾ, പടിഞ്ഞാറൻ ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ദൌർലഭ്യവും ഇണയെ തെരഞ്ഞുള്ള ഇവയുടെ യാത്രയിലുമൊക്കെ ഇവയെ പുറത്തു കണ്ടോക്കാം. എന്നിരുന്നാലും ഇവയുടെ വാസ സ്ഥലത്തെക്കുറിച്ചും എണ്ണത്തെെക്കുറിച്ചും വളരെക്കുറഞ്ഞ അറവുകളേയുള്ളു. പഴയകാല പർവ്വതാരോഹകർ ഇവയെ സാങ്കൽപ്പിക ജീവിയായ "യെതി" എന്ന ജീവിയായി കണക്കു കൂട്ടുന്നു. മഞ്ഞുമൂടിയ പർവ്വതശിഖരങ്ങളിലും മറ്റും യെതി എന്ന മൃഗത്തെക്കുറിച്ച് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1960 ൽ എഡ്‍മണ്ട് ഹിലാരിയുടെ നേതൃത്വത്തിൽ യെതിയുടെ നിലനിൽപ്പിനെക്കുറച്ച് പഠനത്തിനിറങ്ങിയ ഒരു സംഘം കരടിയുടേതിനു സാമാനമായ ഒരു മൃഗത്തിൻറെ രോമം ഉൾപ്പെടെയുള്ള രണ്ട് അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പ്രദേശവാസികൾ ഈ സാമ്പിളുകൾ നിരീക്ഷിച്ചതിനു ശേഷം അഭിപ്രയപ്പെട്ടത്, അത് "യതി" എന്ന മൃഗത്തിൻറെ രോമങ്ങളാണെന്നാണ്. പിന്നീട് ശാസ്ത്രീയ പഠനങ്ങളിലൂടെ ഈ അവശിഷ്ടങ്ങൾ ടിബറ്റൻ നീലക്കരടികളുടേതാണെന്ന് കണ്ടുപിടിക്കപ്പെട്ടു.[3][4]
ടിബറ്റൻ നീലക്കരടികൾ പ്രവർത്തന നിരതമായിരിക്കുന്നത് സൂര്യോദയ സമയത്തും അസ്തമയത്തിൻറെ സമയത്തുമാണ്. കയ്യിൽക്കിട്ടുന്ന എന്തും ഇവർ ആഹാരമാക്കുന്നു. പഴങ്ങൾ, കായ്കൾ, തേൻ, കീടങ്ങൾ, മരത്തിൻറെ വേരുകൾ എന്നിയവായി പൊതുവായുള്ള ആഹാരങ്ങള്. സ്വാഭാവികമായുള്ള ഭക്ഷണം ലഭിക്കാതെ വരുന്ന സമയത്ത് അവ ആടുകൾ കന്നുകാലികള് എന്നിവയെ ആക്രമിച്ചു ഭക്ഷിക്കുന്നു. ശക്തമായ മഞ്ഞുകാലത്ത് ഇവ നിഷ്ക്രിയമായിരിക്കുന്നു (hibernate). ഈ സമയത്താണ് പെൺകരടി കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നത്.
പരിപാലനനില
തിരുത്തുകടിബറ്റൻ നീലക്കരടികളുയെ യഥാർത്ഥ പരിപാലന സ്ഥിതിവിവരങ്ങൾ ലഭ്യമല്ല എന്നതാണ് വസ്തുത. അമേരിക്കയിൽ (യു.എസ്.) ഇവയുടെ സാമ്പിളുകളോ ഇവ അടങ്ങിയ പദാർത്ഥങ്ങളോ കച്ചവടം ചെയ്യുന്നതോ സൂക്ഷിക്കുന്നതോ നിയമം മൂലം (Endangered Species Act) നിരോധിച്ചിരിക്കുന്നു. CITES ൻറെ ( കൺസർവേഷൻ ഓൺ ഇൻറർനാഷണൽ ട്രേഡ് ഇൻ എൻഡെയ്ഞ്ചേർഡ് സ്പിഷീസ് ) പട്ടികയിലെ അനുബന്ധം 1 ൽ ഇവയെ സംരക്ഷിത ഇനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ചില പരമ്പരാഗത മരുന്നുകളിലെ ചേരുവ നീലക്കരടികളുടെ ഭാഗങ്ങളാണ്.
ഈ മേഖലയിലെ ആളുകൾ ഇവയെ അത്യധികം ഭയപ്പെടുന്നു. ചൈനീസ് അധികാരികളുടെ കണക്കുകളിൽ ഓരോ വർഷങ്ങളിലും ഏകദേശം 1,500 ആളുകൾ ഈ കരടികളുടെ ആക്രമണത്തിൻറെ ഫലമായി കൊല്ലപ്പെടുന്നുണ്ടെന്നാണ്. ഈ സംഖ്യ സത്യവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ സംശയമാണ്. പക്ഷ തദ്ദേശവാസികളുടെ അഭിപ്രായത്തിൽ ഇതു വിശ്വാസയോഗ്യമാണെന്നുള്ളതാണ് വസ്തുത. പുതിയ കൃഷിയിടങ്ങളുടെ വ്യാപനത്തിനായി വൻതോതിൽ കരടികളുടെയും മറ്റും ആവാസ വ്യവസ്ഥ മനുഷ്യർ കയ്യേറുന്നതിനാൽ ഇവ ഗ്രാമപ്രദേശങ്ങളിലേയ്ക്കു അതിക്രമിച്ചു കടക്കുകയും മനുഷ്യരേയും മൃഗങ്ങളേയും അപായപ്പെടുത്താറുമുണ്ട്. പലപ്പോഴും തോക്കു കൈവശമുള്ള പ്രദേശവാസികൾ ഇവയെ വെടിവച്ചു കൊല്ലാറുമുണ്ട്.
അവലംബം
തിരുത്തുക- ↑ Lydekker P.Z.S, (1897). "The Blue Bear of Tibet". Journal of Asiatic Soc. Bengal. XXII: 426.
{{cite journal}}
: CS1 maint: extra punctuation (link) - ↑ Sowerby, Arthur de Carle (1920). "Notes on Heude's Bears in the Sikawei Museum, and on the Bears of Palaearctic Eastern Asia". Journal of Mammalogy. American Society of Mammalogists: 225.
- ↑ ""Genève: 15 000 francs pour une peau de yéti"". Archived from the original on 2011-06-24. Retrieved 2016-11-26.
- ↑ "Détail du lot n° 872"". Archived from the original on 2012-03-26. Retrieved 2016-11-26.