ചണം കൊണ്ടു നിർമിച്ച് ടാറിൽ മുക്കി ജലരോധകമാക്കിയ കാൻവാസ് തുണിയാണ് ടാർപ്പാളിൻ. ജലരോധകമാക്കാൻ പെയിന്റും മെഴുകും ഉപയോഗപ്പെടുത്താറുണ്ട്. ടാർപ്പാളിൻ എന്ന പദത്തിന്റെ അർഥം ടാറിൽ മുക്കിയ തുണി എന്നാണ്.

പോളി ടാർപ്പാളിൻ ഉപയോഗിച്ചു കെട്ടിയ ടെന്റ്

കപ്പലുകളുടെ മേൽത്തട്ട് മൂടുന്നതിനും നാവികന്റെ തൊപ്പിയുണ്ടാക്കാനുമായിരുന്നു ടാർപ്പാളിൻ പ്രധാനമായും ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പന്തലിടാനും ചരക്കു ലോറികൾ മൂടാനും വ്യാപകമായി ടാർപ്പാളിൻ ഉപയോഗിച്ചു വരുന്നു. ഇന്ന് ടാർപ്പാളിനു പകരം പോളി എത്തിലീൻ നിർമിത ഷീറ്റുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പോളി എത്തിലീൻ (പി.ഇ)/പോളി പ്രോപ്പിലീൻ (പി.പി) ഇഴകൾ ഉപ യോഗിച്ചു നെയ്ത് ലാമിനേറ്റു ചെയ്യപ്പെട്ട ഇവയ്ക്ക് ശീതോഷ്ണ സ്ഥിതികളെ ചെറുക്കാൻ കൂടുതൽ കഴിവുണ്ട്; മാത്രമല്ല ടാർപ്പാളി നേക്കാൾ ഭാരം കുറഞ്ഞതായതുകൊണ്ട് കൈകാര്യം ചെയ്യാൻ കൂടുതൽ സൗകര്യപ്രദവുമാണ്. അൾട്രാവയലറ്റ് രശ്മികളെ തടുത്തു നിറുത്താൻ കഴിയുന്ന തരത്തിലും അഗ്നിപ്രതിരോധ ശേഷിയോടുകൂടിയും ഇവ നിർമ്മിക്കാറുണ്ട്. ന്യൂക്ലിയർ പവർ സ്റ്റേഷനുകൾ, പെട്രോകെമിക്കൽ റിഫൈനറികൾ, ഫാക്ടറികൾ തുടങ്ങിയവയിലെല്ലാം തന്നെ പോളി എത്തിലീൻ ഷീറ്റുകളാണ് ഇന്ന് ഉപയോഗിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർപ്പാളിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർപ്പാളിൻ&oldid=2282793" എന്ന താളിൽനിന്ന് ശേഖരിച്ചത്