ടാസ്മേനിയർ
വംശനാശം സംഭവിച്ച ഒരു ആസ്റ്റ്രേലിയൻ ജനവിഭാഗം. ആസ്റ്റ്രേലിയയിലെ ഒരു സംസ്ഥാനമായ ടാസ്മേനിയ എന്ന ദ്വീപിലെ ആദിമ നിവാസികളാണ് ടാസ്മേനിയർ എന്നറിയപ്പെട്ടിരുന്നത്.
Regions with significant populations | |
---|---|
Tasmania | 6,000- 23,572[1][2][3] |
Languages | |
English (Australian English, Australian Aboriginal English) Palawa kani; formerly Tasmanian languages | |
Religion | |
Christianity; formerly Aboriginal Tasmanian religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Aboriginal Australians |
ചരിത്രം
തിരുത്തുകഎ.ഡി. 1642-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ആബെൽ യാൻസൂൺ ടാസ്മനാണ് ഈ ദ്വീപ് കണ്ടെത്തിയത്. ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ഈ ദ്വീപിന്റെ സവിശേഷതയാണ്. കങ്കാരു വർഗത്തിൽപ്പെട്ടതും മാംസഭുക്കുമായ ടാസ്മേനിയൻ ഡെവിൾ, ടാസ്മേനിയൻ ചെന്നായ് എന്നിവ ഈ ദ്വീപിൽ മാത്രം കാണപ്പെടുന്ന വന്യജീവികളാണ്. കുടിയേറ്റക്കാരായ യൂറോപ്യർ ഈ ദ്വീപിലെ ആദിമനിവാസികളെ കൂട്ടത്തോടെ നശിപ്പിച്ചു. ഈ ദ്വീപിലേക്ക് കുടിയേറ്റം ആരംഭിച്ചപ്പോൾ, നാലു വർഗങ്ങളിൽപ്പെട്ടവരും പരന്ന മൂക്കുള്ളവരുമായി അയ്യായിരത്തോളം ടാസ്മേനിയർ അവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 1834-ൽ ടാസ്മേനിയയിൽ അവശേഷിച്ചിരുന്ന മുഴുവൻ ആദിമനിവാസികളെയും ഫ്ളിൻഡേഴ്സ് ദ്വീപിലേക്ക് മാറ്റി പാർപ്പിച്ചു. അവിടെവച്ച് അവസാനത്തെ ടാസ്മേനിയൻ 1876-ൽ മരിച്ചതോടെ, ടാസ്മേനിയൻ വംശം ഭൂമുഖത്തുനിന്നു പൂർണമായും അപ്രത്യക്ഷമായി. ടാസ്മേനിയയിൽ കുടിയേറി താമസമാക്കിയവരെയും അവരുടെ പിൻഗാമികളെയുമാണ് ഇന്ന് ടാസ്മേനിയർ എന്നു വിശേഷിപ്പിച്ചുപോരുന്നത്.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Foster, S.G. Contra Windschuttle, Quadrant, March 2003, 47:3 Archived 2008-02-19 at the Wayback Machine.
- Records Relating to Tasmanian Aboriginal People from the Archives Office of Tasmania "Brief Guide No. 18"
- Statistics - Tasmania - occupation (from the Australian Bureau of Statistics)
- The Lia Pootah People Home Page Archived 2004-04-04 at the Wayback Machine.
- Historian dismisses Tasmanian aboriginal genocide "myth" (contains edited transcript of 2002 ABC radio interviews by Peter McCutcheon with historian and author Keith Windschuttle and historian and author Henry Reynolds)
- "Native Fiction" a sympathetic New Criterion review of Keith Windschuttle's book casting doubt on a supposed Tasmanian genocide.
- Australians for Native Title and Reconciliation (ANTaR)
- [1] Archived 2005-12-19 at the Wayback Machine. Reconciliation Australia
- 1984 Review Archived 2013-05-31 at the Wayback Machine. of Tom Haydon's documentary "The Last Tasmanian" (1978)
- "Tension in Tasmania over who is an Aborigine" Article from The Sydney Morning Herald newspaper by Richard Flanagan
- A history Archived 2004-01-11 at the Wayback Machine. from the Australian Human Rights and Equal Opportunity Commission.
- Transcript of current affairs television program Archived 2006-06-26 at the Wayback Machine. Sunday with Keith Windschuttle, Prof. Henry Reynolds, Prof. Cassandra Pybus, Prof. Lyndall Ryan, and others
- National Museum of Australia
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാസ്മേനിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |