ടാസ്മേനിയൻ ഭാഷകൾ
ടാസ്മേനിയൻ ആദിവാസികൾ ഉപയോഗിച്ചിരുന്ന ഭാഷയുമായി ദൃഢബന്ധമുള്ള ഒരു സ്വതന്ത്രഭാഷ. ആസ്ത്രേലിയയുടെ ദക്ഷിണ പൂർവ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപാണ് ടാസ്മേനിയ. വംശനാശം സംഭവിച്ച ഒരു സമൂഹമാണ് ടാസ്മേനിയയിലെ ആദിവാസികൾ.
ടാസ്മേനിയൻ | |
---|---|
Palawa | |
വംശീയത | Tasmanian |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Tasmania |
ഭാഷാ കുടുംബങ്ങൾ | unclassified |
വകഭേദങ്ങൾ |
|
ISO 639-2 / 5 | xtz |
Approximate ethnic divisions in pre-European Tasmania |
ഈ ഭാഷാസമൂഹത്തിലെ അംഗസംഖ്യയെപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഉത്തരതീരങ്ങളിലും ദക്ഷിണതീരങ്ങളിലും പ്രചാരത്തിലിരിക്കുന്നവയാണ് പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങൾ.
സംഗീതാത്മകമായ ടാസ്മേനിയൻ ഭാഷയിൽ ധാരാളം സ്വരശബ്ദങ്ങൾ ഉപയോഗിക്കുന്നു. മിക്ക പദങ്ങളും ക്ര, പ്ര, ത്ര എന്നീ അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. വ്യഞ്ജനശബ്ദങ്ങൾ നന്നേ കുറവാണ്. ഘോഷി-അഘോഷി (Voiced -Voiceless) വ്യത്യാസം, ഊഷ്മാക്കളായ (Sibilants) വ്യഞ്ജനശബ്ദങ്ങൾ എന്നിവ ഈ ഭാഷയിൽ ഇല്ല. ഘർഷശബ്ദങ്ങളായ r, l, കണ്ഠ്യ ശബ്ദമായ x, താലവ്യരഞ്ജിയായ ചില വ്യഞ്ജനങ്ങൾ എന്നിവ ടാസ്മേനിയൻ ഭാഷകളുടെ സ്വനഘടനയിലെ സവിശേഷതകളാണ്.
വ്യാകരണപരമായ ബന്ധങ്ങൾ സംശ്ലേഷക (agglautinative) പരപ്രത്യയങ്ങളിലൂടെ വെളിപ്പെടുത്തുന്നു. കർത്താ-കർമബന്ധം പദക്രമത്തിലൂടെ നിശ്ചയിക്കുന്നു. ശബ്ദവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗമാണ് വിശേഷണങ്ങൾ. ക്രിയകളുടെ വചനം, കാലം, സർവ നാമഭേദങ്ങൾ എന്നിവ വ്യക്തമാക്കാൻ പ്രത്യേക വ്യവസ്ഥയില്ല. ഏതാനും ചില സാംഖ്യകങ്ങൾ (2, 3, 4) മാത്രമാണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്.
ടാസ്മേനിയൻ സംസ്കാരത്തിൽ ആസ്റ്റ്രേലിയൻ ഭാഷകളുടെ സ്വാധീനം കാണാം. യു.എസ്. ഭാഷാശാസ്ത്രജ്ഞനായ എച്ച്.ഗ്രീന്ബർഗ് ഈ ഭാഷകളെ ഇന്തോ-പസഫിക് വിഭാഗത്തില് ഉൾപ്പെടുത്താൻ ശ്രമം നടത്തിയിട്ടുണ്ട്.
പദാവലി
തിരുത്തുകSome basic words:[1]
- nanga 'അച്ഛൻ'
- poa 'അമ്മ' (Northeast)
- pögöli-na 'സൂര്യൻ'
- wīta 'ചന്ദ്രൻ'
- romtö-na 'നക്ഷത്രം'
- pö ön'e-na 'പക്ഷി'
- wī-na 'മരം'
- poime-na 'മല'
- waltomo-na 'നദി' (Northeast)
- nani 'പാറ'
അവലംബം
തിരുത്തുക- ↑ "Tasmanian". In George Campbell, 1991. Compendium of the World's Languages, vol. II.
അധിക വായനയ്ക്ക്
തിരുത്തുക- Crowley, T (1981). "Tasmanian". In Dixon, R. M. W. and Blake, B. J. (ed.). Handbook of Australian languages. Vol 2. Canberra: Australian National University Press. pp. 394–421.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: multiple names: editors list (link) - Plomley, N. J. B. (1976a). A Word-list of the Tasmanian Aboriginal Languages. Launceston.
{{cite book}}
: CS1 maint: location missing publisher (link) - Wurm, Mühlhäusler, & Tryon, 1996. Atlas of languages of intercultural communication in the Pacific, Asia and the Americas
പുറം കണ്ണികൾ
തിരുത്തുക- An overview of the Tasmanian languages Archived 2013-06-06 at the Wayback Machine.
- AIATSIS: Aboriginal Australia Wallmap Archived 2008-02-13 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാസ്മേനിയൻ ഭാഷകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |