ടാന്യ റോബർട്സ്

അമേരിക്കന്‍ ചലചിത്ര നടന്‍

വിക്ടോറിയ ലെയ് ബ്ലം (ജനനം ഒക്ടോബർ 15, 1955)[1], എന്ന ടാന്യ റോബർട്സ് ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. ജെയിംസ് ബോണ്ട് ചലച്ചിത്രമായ എ വ്യൂ റ്റു കിൽ (1985) എന്ന ചിത്രത്തിലെ സ്റ്റേസി സട്ടൺ, ദാറ്റ് സെവന്റീസ് ഷോ (1998-2004) എന്നതിലെ മിഡ്ജ് പിൻസിയോട്ടി എന്നീ വേഷങ്ങളിലൂടെയാണ് റോബർട്സ് അറിയപ്പെടുന്നത്.

ടാന്യ റോബർട്സ്
Roberts ca 1982
ജനനം
വിക്ടോറിയ ലെയ് ബ്ലം

(1955-10-15) ഒക്ടോബർ 15, 1955  (69 വയസ്സ്)
തൊഴിൽഅഭിനേത്രി, നിർമ്മാതാവ്
സജീവ കാലം1975 - 2005
ജീവിതപങ്കാളി(കൾ)
ബാരി റോബർട്സ്
(m. 1974; dead 2006)
വെബ്സൈറ്റ്www.tanyaroberts.bis

ആദ്യകാല ജീവിതം

തിരുത്തുക

ജൂതമതസ്ഥയായ അമ്മയുടെയും ഐറിഷ് വംശജനായ അച്ഛന്റെയും രണ്ടാമത്തെ കുട്ടിയായി 1955ൽ ന്യൂയോർക്ക് നഗരത്തിലെ ബ്രോൺക്സിലാണ് റോബർട്സ് ജനിച്ചത്. അവൾക്ക് ബാർബറ എന്നു പേരായ മൂത്ത ഒരു സഹോദരിയുണ്ട്.[2] മാൻഹാട്ടനിലെ ഒരു ഫൗണ്ടൻ പേന വിൽപ്പനക്കാരനായിരുന്നു അവളുടെ പിതാവ്.[3] മധ്യബ്രോൺക്സിലാണ് റോബർട്സും സഹോദരിയും വളർന്നത്.[4]

പിന്നീട് റോബർട്സ് അവരുടെ അമ്മയോടൊപ്പം ടോറോണ്ടോയിലേക്ക് താമസം മാറ്റി. പതിനഞ്ചാം വയസ്സിൽ അവൾ ഹൈസ്കൂൾ പഠനമുപേക്ഷിച്ച് അമേരിക്ക മുഴുവൻ കറങ്ങി. തുടർന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് തിരികെയെത്തി ഒരു ഫാഷൻ മോഡൽ ആയിത്തീർന്നു. മനശ്ശാസ്ത്ര വിദ്യാർത്ഥിയായിരുന്ന ബാരി റോബർട്സിനെ കണ്ടു മുട്ടിയതിനു ശേഷം അവർ അയാളോട് ഒരു ഭൂഗർഭ സ്റ്റേഷനിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തുകയും അവർ വിവാഹിതരാവുകയും ചെയ്തു.[3] ബാരി തിരക്കഥാകൃത്തിന്റെ ജോലി ആരംഭിച്ചതോടെ അവർ ടാന്യ റോബർട്സ് എന്ന പേര് സ്വീകരിച്ച് ലീ സ്ട്രാസ്ബർഗിനും ഉടാ ഹേഗനുമൊന്നിച്ച് ആക്ടേഴ്സ് സ്റ്റുഡിയോയിൽ പഠനമാരംഭിച്ചു.

അഭിനയജീവിതം

തിരുത്തുക

ആദ്യകാലങ്ങളിൽ

തിരുത്തുക

എക്സെഡ്രിൻ, അൾട്രാ ബ്രൈറ്റ്, ക്ലൈരോൾ, കൂൾ റേ എന്നീ സൺഗ്ലാസ്സുകളുടെ പരസ്യങ്ങളിലൂടെയാണ് റോബർട്സിന്റെ അഭിനയജീവിതം ആരംഭിച്ചത്. 1975ലെ ത്രില്ലർ ചലച്ചിത്രമായ ഫോഴ്സഡ് എൻട്രിയിലൂടെയാണ് അവൾ ചലച്ചിത്ര രംഗത്തെത്തിയത്. തുടർന്ന് 1976ൽ കോമഡി ചലച്ചിത്രമായ യം യം ഗേൾസിൽ വേഷമിട്ടു.

1977ൽ ടാന്യയും ബാരിയും ഹോളിവുഡിലേക്ക് ചേക്കേറി. അടുത്ത വർഷം ഫിംഗേഴ്സ് എന്ന ചിത്രത്തിൽ റോബർട്സ് അഭിനയിച്ചു. തുടർന്ന് ടൂറിസ്റ്റ് ട്രാപ്പ്, റാക്വറ്റ്, കാലിഫോർണിയ ഡ്രീമിംഗ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

ചാർലീസ് ഏഞ്ചൽസ്

തിരുത്തുക

1980ൽ രണ്ടായിരത്തോളം മത്സരാർത്ഥികളിൽ നിന്ന് ഷെല്ലി ഹാക്കിനെ പിന്തള്ളി എബിസിയിലെ ചാർലീസ് ഏഞ്ചൽസ് എന്ന കുറ്റ്വാന്വേഷക ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കാൻ റോബർട്സ് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ റോബർട്സ്, തോക്കിനെക്കാൾ തന്റെ മുഷ്ടികളെ ഉപയോഗപ്പെടുത്തുന്ന ജൂലി റോജേഴ്സ് എന്ന തെരുവ് പോരാളിയെയാണ് അവതരിപ്പിച്ചത്. നിർമ്മാതാക്കൾ ചിന്തിച്ചത്, റോബർട്സിന്റെ തിളങ്ങുന്ന സാന്നിധ്യം പരമ്പരയുടെ റേറ്റിംഗ് വർധിപ്പിക്കുമെന്നും മാധ്യമശ്രദ്ധ പരമ്പരയ്ക്ക് നേടിക്കൊടുക്കുമെന്നുമാണ്. പരമ്പരയിൽ അഭിനയിക്കുന്നതിന് തൊട്ടുമുമ്പ് റദ്ദാക്കപ്പെടാൻ പോകുന്ന ചാർലീസ് ഏഞ്ചൽസിനെ അതിൽ നിന്ന് രക്ഷിക്കുവാൻ റോബർട്സിന് സാധിക്കുമോ എന്ന തലക്കെട്ടോടു കൂടി പീപ്പിൾ മാഗസിന്റെ മുഖചിത്രമായി റോബർട്സ് പ്രത്യക്ഷപ്പെട്ടു.

റോബർട്സിന്റെ വരവിന് ശേഷം പരമ്പര കൂടുതൽ തവണ ചാനലിൽ പ്രദർശിപ്പിക്കാൻ ആരംഭിച്ചുവെങ്കിലും, പ്രേക്ഷകരുടെ എണ്ണം കുറയുകയാണുണ്ടായത്. അഞ്ചാം സീസണിന്റെ 16 എപ്പിസോഡുകൾക്ക് ശേഷം ഈ പരമ്പര, 65 പരമ്പരകളിൽ 59ാം സ്ഥാനത്തേക്ക് താഴ്ത്തപ്പെടുകയും തുടർന്ന് 1981 ജൂൺ മാസം[5] ഈ പരമ്പര റദ്ദ് ചെയ്യുകയും ചെയ്തു.

1982ലെ ചലച്ചിത്രമായ ദി ബീസ്റ്റ് മാസ്റ്ററിൽ റോബർട്സ്, കിറി എന്ന വേഷം ചെയ്തു. ഈ ചലച്ചിത്രത്തിന്റെ പ്രചരണാർഥം 1982 ഒക്ടോബർ ലക്കം പ്ലേബോയ് മാസികയിൽ റോബർട്സ് നഗ്നയായി പ്രത്യക്ഷപ്പെടുകയുണ്ടായി. ഓർലാൻഡോ ഫ്യുരിയോസോ എന്ന മധ്യകാല നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഇറ്റാലിയൻ നിർമ്മിത സാഹസിക അപസർപ്പക ചലച്ചിത്രമായ ഹാർട്സ് ആൻഡ് ആർമർ (1983) ആയിരുന്നു റോബർട്സിന്റെ പിന്നീട് വന്ന ചലച്ചിത്രം. 1984ൽ അവൾ ഷീന: ക്വീൻ ഓഫ് ദി ജംഗിൾ എന്ന ചിത്രത്തിലഭിനയിച്ചു.

പിന്നീട് 1985ൽ റോബർട്സ് ബോണ്ട് ചലച്ചിത്രമായ എ വ്യൂ റ്റു എ കിൽ എന്ന ചിത്രത്തിൽ സ്റ്റേസി സട്ടൺ എന്ന വേഷം ചെയ്തു. റോബർട്സിന്റെ 1980കളിലെ മറ്റ് ചലച്ചിത്രങ്ങളാണ് ആക്ഷൻ ചലച്ചിത്രമായ ബോഡി സ്ലാം (1986), പർഗേറ്ററി (1988), ലൈംഗിക ചലച്ചിത്രമായ നൈറ്റ് ഐസ് (1990) എന്നിവ.

1990കൾ മുതൽ ഇങ്ങോട്ട്

തിരുത്തുക

1991ൽ റോബർട്സ് മാർഗോക്സ് ഹെമിങ്വേയുമൊന്നിച്ച് ലൈംഗിക ത്രില്ലർ ചലച്ചിത്രമായ ഇന്നർ സാങ്റ്റത്തിൽ വേഷമിട്ടു. 1992ൽ അവൾ സിൻസ് ഓഫ് ഡിസയറിൽ കേ ഈഗൻ എന്ന വേഷം ചെയ്തു.

1998ൽ റോബർട്സ് ദാറ്റ് സെവന്റീസ് ഷോ എന്ന ടെലിവിഷൻ പരമ്പരയിൽ മിഡ്ജ് പിൻസിയോട്ടിയുടെ വേഷം അഭിനയിക്കുകയുണ്ടായി.

സ്വകാര്യജീവിതം

തിരുത്തുക

1974ലാണ് റോബർട്സ്, ബാരി റോബർട്സിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധം 2006ൽ ബാരി മരിക്കുന്നത് വരെ തുടർന്നു.[6] കാലിഫോർണിയയിലെ ഹോളിവുഡ് ഹിൽസിലാണ്[6] റോബർട്സ് താമസിക്കുന്നത്.

ചലച്ചിത്രങ്ങൾ

തിരുത്തുക

class="wikitable " class="wikitable "

  1. Max Allan Collins. Mikkey Spillane on Screen: A Complete Study of the Television and Film Adaptations. McFarland. p. 184. ISBN 978-0786465781.
  2. Robert Greenfield (2006). Timothy Leary: A Biography. Harcourt. pp. 534. ISBN 978-0151005000.
  3. 3.0 3.1 Louise Lague (September 10, 1984). "Critics Call Her Sheena, Shame of the Jungle, but Tanya Roberts Won't Take It Lying Down". People.com. Archived from the original on 2016-03-04. Retrieved July 29, 2015.
  4. "Tanya Roberts". Filmreference.com. Retrieved April 18, 2013.
  5. Sue Reilly (February 09, 1981). "Is the Jiggle Up ?". People.com. Archived from the original on 2020-07-11. Retrieved July 29, 2015. {{cite web}}: Check date values in: |date= (help)
  6. 6.0 6.1 Staff (March 08, 2015). "Tanya Roberts Gets Back to Nature in Her Beautiful Hollywood Hills Home". Closer Weekly. Retrieved August 02, 2015. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. ഔദ്യോഗിക വെബ്സൈറ്റ്
  2. ടാന്യ റോബർട്സ് - ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
  3. ടാന്യ റോബർട്സ് - റോട്ടൻ ടൊമാറ്റോസ്
  4. ടാന്യ റോബർട്സ് - ഫെയ്മസ് ബർത്ത്ഡേയ്സ്
  5. ടാന്യ റോബർട്സ് - നോട്ടബിൾ നെയിംസ് ഡാറ്റാബേസ്
  6. ടാന്യ റോബർട്സ് - ഹോളിവുഡ് ഡോട്ട് കോം
  7. ടാന്യ റോബർട്സ് - ബഡ്ഡി ടിവി
"https://ml.wikipedia.org/w/index.php?title=ടാന്യ_റോബർട്സ്&oldid=4099743" എന്ന താളിൽനിന്ന് ശേഖരിച്ചത്