ടബാസ്കോ ഒരു ദക്ഷിണപൂർവ മെക്സിക്കൻ സംസ്ഥാനമാണ്.മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.

  • വിസ്തീർണം: 25,267 ച. കി. മീ.;
  • ജനസംഖ്യ: 1,989,969 (2005);
  • അതിരുകൾ: വടക്ക് മെക്സിക്കൻ ഗൾഫ്;
  • കിഴക്ക് കാംപീഷ്, ഗ്വാട്ടിമാല (Campeche and Guatemala);
  • തെക്ക് ചിയാപസ് (Chiapas);
  • പടിഞ്ഞാറ് വേ റാക്രൂസ് (Veracruz)
  • തലസ്ഥാനം: വില്ലെർമോസ (Villahermosa).
ടബാസ്കോ

Estado Libre y Soberano
de Tabasco
സ്റ്റേറ്റ്
പതാക ടബാസ്കോ
Flag
ഔദ്യോഗിക ചിഹ്നം ടബാസ്കോ
Coat of arms
Location within Mexico
Location within Mexico
Municipalities of Tabasco
Municipalities of Tabasco
CountryMexico
CapitalVillahermosa
Municipalities17 in 4 zones
AdmissionFebruary 7, 1824[1]
Order13th
ഭരണസമ്പ്രദായം
 • GovernorAndrés Rafael Granier Melo (PRI)
 • Federal DeputiesPRI: 6
 • Federal SenatorsPRD: 2
PRI: 1
വിസ്തീർണ്ണം
 • ആകെ25,267 ച.കി.മീ.(9,756 ച മൈ)
ജനസംഖ്യ
 (2005)
 • ആകെ1,989,969 (Ranked 20th)
 • Demonym
Tabasqueño
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
HDI0.7960 - medium
Ranked 25th
ISO 3166-2MX-TAB
Postal abbr.Tab.
വെബ്സൈറ്റ്Tabasco State Government

ഭൂപ്രകൃതി

തിരുത്തുക

ചിയാപസ് (Chiapas) ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.

പ്രധാന നദികളായ ഉസുമാസിന്തയും റിജാൽവയും (Usumacinta& Grijalwa) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.

ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ഫ്രണ്ടേറ (Frontera) ആണ്.

1938 മുതൽ 46 വരെ ടബാസ്കോയിലെ ലാ വെന്റയിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി പുരാതന ഓൽമെക് (Olmec) സംസ്കാരാവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

  1. "La diputación provincial y el federalismo mexicano" (in Spanish).{{cite news}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടബാസ്കോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടബാസ്കോ&oldid=3632634" എന്ന താളിൽനിന്ന് ശേഖരിച്ചത്