ഐ, ഡാനിയേൽ ബ്ലേക്ക്
ആഗോളസാമ്പത്തികമാന്ദ്യം കാരണം ബ്രിട്ടൻ ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളിലും വ്യപക തൊഴിലില്ലായ്മ ഉണ്ടായി. ജോലി നഷ്ടപ്പെട്ട ഒരു വൃദ്ധനെക്കുറിച്ചുള്ള ഒരു 2016 ഇംഗ്ലീഷ് ചലചിത്രമാണ് ഞാൻ, ഡാനിയേൽ ബ്ലേക്ക് (I, Daniel Blake). 2016-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഇതിന് ഗോൾഡൻ പാം പുരസ്കാരം ലഭിച്ചു.[1]
ഞാൻ, ഡാനിയേൽ ബ്ലേക്ക് | |
---|---|
സംവിധാനം | കെൻ ലോച്ച് |
നിർമ്മാണം | റെബേക്കാ ഓബ്രയൻ |
രചന | പോൾ ലാവെർട്ടി |
അഭിനേതാക്കൾ | ഡേവ് ജോൺസ്, ഹേലീ സ്ക്വയേഴ്സ് |
ഛായാഗ്രഹണം | റോബീ റ്യാൻ |
ചിത്രസംയോജനം | ജൊനാഥൻ മോറിസ് |
സ്റ്റുഡിയോ |
|
വിതരണം | ഈ-വൺ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 100 minutes |
ആകെ | 158 ലക്ഷം ഡോളർ |
കഥാസാരം
തിരുത്തുക59-കാരനായ ഡാനിയേൽ ബ്ലേക്കിന് ഒരു ഹൃദയാഘാതം ഉണ്ടാകുന്നു. ഹൃദ്രോഗം കാരണം ജോലിക്ക് പോകരുതെന്ന് ഡോക്റ്റർ സാക്ഷ്യപ്പെടുത്തിയിട്ടും ഡാനിയേൽ ബ്ലേക്കിന് ജോലി നഷ്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായം കിട്ടുന്നില്ല. ഇതിനെതിരെ പരാതിപ്പെടേണ്ടത് കമ്പ്യൂട്ടർ വഴിയാണ്. കമ്പ്യൂട്ടർ] ഉപയോഗിക്കാൻ ബ്ലേക്കിന് അറിയില്ല. ഒരിക്കൽ തലയുയർത്തി നടന്നിരുന്ന ബ്ലേക്ക് നിയമങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾകാരണം ഒരു യാചകനെപ്പോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.
നിരൂപകപ്രശംസ
തിരുത്തുകറോട്ടൺ റ്റൊമാറ്റോസ് 92%-വും മെറ്റാക്രിറ്റിക് 100-ൽ 78-ഉം സ്കോർ നൽകി.[2] ഗാർഡിയൻ പത്രത്തിനുവേണ്ടി മാർക്ക് കെർമോഡ് ഈ ചിത്രത്തിന് അഞ്ചിൽ അഞ്ച് നക്ഷത്രങ്ങൾ നൽകി.[3] കെൻ സാമ്പത്തികമായി ലോച്ചിന്റെ എറ്റവും വലിയ വിജയമായിരുന്നു ഐ, ഡാനിയേൽ ബ്ലേക്ക്.[4]
വിവാദം
തിരുത്തുകബ്രിട്ടനിലെ തൊഴിലില്ലായ്മയും ജോലി നഷ്ട്ടപ്പെട്ടവർക്കുള്ള സർക്കാർ സഹായങ്ങളുടെ അഭാവവും ഈ ചിത്രം ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ തൊഴിൽമന്ത്രി അയാൻ ഡങ്കൺ സ്മിത്തും കച്ചവടമന്ത്രി ഗ്രെഗ് ക്ലാർക്കും ഈ ചലചിത്രത്തെ വിമർശിച്ചു.[5][6] പ്രതിപക്ഷ നേതാവും ലേബർ പാർട്ടിക്കാരനുമായ ജെർമി കോർബിൻ ഈ ചിത്രം സംവിധായകൻ കെൻ ലോച്ചിനോടൊപ്പം കാണുകയും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ ഇത് ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു.[7][8]
അവലംബം
തിരുത്തുക- ↑ "Cannes 2016". The Guardian. Retrieved 22 May 2016.
- ↑ "I, Daniel Blake". Rotten Tomatoes. Retrieved 17 May 2018.
- ↑ "I, Daniel Blake review – a battle cry for the dispossessed". The Guardian. 23 October 2016.
- ↑ Gant, Charles (25 October 2016). "I, Daniel Blake scores impressive result at UK box office as Trolls takes top spot". The Guardian.
- ↑ "Iain Duncan Smith's predictable response after watching I, Daniel Blake". The Independent. 28 October 2016.
- ↑ "Ken Loach and minister Greg Clark clash over 'fictional' I, Daniel Blake on Question Time".
- ↑ Kelly, Mike (19 October 2016). "Jeremy Corbyn urges film fans to go see Tyneside-set I, Daniel Blake".
- ↑ "PMQs: Corbyn tells May to watch I Daniel Blake film". www.bbc.co.uk. 2 November 2016.