ജൽഗാവ് ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് ജൽഗാവ് ജില്ല (മറാഠി ഉച്ചാരണം: [d͡ʒəɭɡaːʋ]) . ജൽഗാവ് നഗരമാണ് ഇതിൻ്റെ ആസ്ഥാനം.[1]
വടക്ക് മധ്യപ്രദേശ് സംസ്ഥാനവും കിഴക്ക് ബുൽധാന, തെക്ക് കിഴക്ക് ജൽന, തെക്ക് ഔറംഗബാദ്, തെക്ക് പടിഞ്ഞാറ് നാസിക്, പടിഞ്ഞാറ് ധൂലെ എന്നീ ജില്ലകളുമാണ് ഇതിൻ്റെ അതിർത്തികൾ.[2]
1906-ൽ പഴയ ഖാന്ദേശ് ജില്ലയെ കിഴക്കൻ ഖാന്ദേശ് (ദേവനഗരി : पुर्व खान्देश जिल्हा) , പടിഞ്ഞാറൻ ഖാന്ദേശ് എന്നിങ്ങനെ രണ്ട് ജില്ലകളായി ബ്രിട്ടീഷ് സർക്കാർ വിഭജിച്ചു . 1906 മുതൽ 1956 വരെ ഇത് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു, 1956-60 കാലഘട്ടത്തിൽ ദ്വിഭാഷാ ബോംബെ സ്റ്റേറ്റിലായിരുന്നു. [1]
1960 ഒക്ടോബർ 10 ന് കിഴക്കൻ ഖാന്ദേശ് ജില്ല പുനർനാമകരണം ചെയ്യപ്പെട്ട് ഇന്നത്തെ ജൽഗാവ് ജില്ലയായി മാറി.
അവലംബം
തിരുത്തുക- ↑ 1.0 1.1 District census handbook Jalgaon (in ഇംഗ്ലീഷ്). Mumbai: Directorate of census operations Maharashtra. 2014. p. 7. Retrieved 4 September 2023.
- ↑ https://jalgaon.gov.in/map-of-district/