ജോർദാൻ സിറിയ ജല തർക്കം
യർമൂക്ക് നദിയിലെ വെള്ളം പങ്കുവയ്ക്കുന്നതിൽ ജോർദാനും സിറിയയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കങ്ങൾ ആ പ്രദേശത്തെ സമാധാനം കെടുത്തുന്നവയാണ്. ഇസ്രായേലും ഇതിലൊരു കക്ഷി ആയത് കാര്യങ്ങളുടെ സ്ഥിതി വഷളാക്കുന്നു. യർമൂക്ക് നദി ഒഴുകുന്ന വഴിയിൽ താഴെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജോർദാൻ, അതിന്റെ അപ്‌സ്ട്രീം അയൽരാജ്യമായ സിറിയയുമായുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ, ജോർദാൻ സിറിയയുമായി നിരവധി ഉടമ്പടികളിൽ ഏർപ്പെട്ടു. പല കാരണങ്ങൾ കൊണ്ട് ജോർദാനികൾ അവയെല്ലാം അസന്തുലിതമായതായി കരുതി. ജോർദാന് അർഹമായ രീതിയിൽ ആയിരുന്നില്ല ആ കരാറുകളൊന്നും തന്നെ. സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങൾ സ്ഥിതിയെ കൂടുതൽ വഷളാക്കുന്നു. സിറിയൻ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷം സിറിയയിൽ ഒരു പുതിയ സർക്കാർ വന്നാൽ അവർ മെച്ചപ്പെട്ട ഉഭയകക്ഷി സഹകരണത്തിനും ആത്യന്തികമായി ബഹുമുഖ സഹകരണത്തിനും പുതിയ അവസരങ്ങൾ നൽകിയേക്കാം.
തർക്കങ്ങളുടെ ചരിത്രം
തിരുത്തുക1948-ൽ ഇസ്രായേൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, ഇസ്രായേലും അതിന്റെ അറബ് അയൽക്കാരും തമ്മിലുള്ള ഉണ്ടായ തുടർച്ചയായ പ്രശ്നങ്ങളും യുദ്ധങ്ങളും കാരണം യാർമൂക്ക് നദിയുടെയും ജോർദാൻ സിസ്റ്റത്തിലെ മറ്റ് അതിർത്തി നദികളുടെയും പേരിൽ ഉണ്ടാകേണ്ടിയിരുന്ന ഒരു ബഹുമുഖ സഹകരണം ഉണ്ടായില്ല. ഈ ബഹുമുഖ കരാറിന്റെ അഭാവം മൂലം, ജോർദാൻ മറ്റ് രണ്ട് സഹ-റിപാരിയൻ (നദീതീരസ്ഥലത്തിന്റെ ഉടമ എന്നാണ് റിപാരിയൻ എന്ന വാക്കിൻ്റെ അർത്ഥം) രാജ്യങ്ങളായ് സിറിയ, ഇസ്രായേൽ എന്നിവയുമായി ഉഭയകക്ഷി കരാറുകളിൽ ഏർപ്പെട്ടു.[1] ഈ കോ-റിപാരിയൻ രാജ്യങ്ങൾ തമ്മിലുള്ള ഭൂരാഷ്‌ട്രപരമായ പ്രശ്നങ്ങളും അവിടുത്തെ അവസ്ഥയും കാരണം, ആ കരാറുകൾ സിറിയയ്ക്കായിരുന്നു അനുകൂലമായത്. സംഘർഷത്തിന്റെ തീവ്രത കുറവാണെങ്കിലും, ജലവിതരണത്തിന്റെ കാര്യത്തിൽ സിറിയ നടത്തിയിട്ടുള്ള കരാറുകളുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ജോർദാനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. അവ ജോർദാൻ്റെ ജലദൗലഭ്യ പ്രശ്നങ്ങൾ വഷളാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം ജോർദാനിലെ ശുദ്ധജല സ്രോതസ്സുകൾ കുറയാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നതുപോലെ, നിലവിലെ സ്ഥിതി ഈ മേഖലയിലെ സുരക്ഷയെ കൂടുതൽ ദുർബലപ്പെടുത്തും (യോർക്ക്, 2013). [2]
തർക്കങ്ങളുടെ പശ്ചാത്തലം
തിരുത്തുകയാർമൂക്ക് നദി ജോർദാൻ നദിയുടെ പോഷകനദിയാണ്, അതിനാൽ ഇസ്രായേൽ, സിറിയ, ജോർദാൻ, ലെബനൻ എന്നിവ ഉൾപ്പെടുന്ന ജോർദാൻ സിസ്റ്റത്തിന്റെ ഭാഗമാണിത്. യാർമൂക്കിന്റെ ഉറവിടം സിറിയയിൽ നിന്നാണ്. അത് അവിടുന്ന് ജോർദാനിലേക്കും ഇസ്രായേലിലേക്കും ഒഴുകുന്നു. ജോർദാൻ നദിയിൽ നിന്ന് അത് ഗലീലി കടലിൽ ചേരുന്നു. 1950-കളുടെ തുടക്കത്തിൽ, ഇസ്രായേലിനെയും അതിന്റെ അറബ് അയൽക്കാരെയും എതിർത്ത 1948-ലെ യുദ്ധത്തെത്തുടർന്ന്, ജോർദാൻ സംവിധാനത്തിലെ എല്ലാ സഹ-റിപാരിയൻ രാജ്യങ്ങളും ഏകപക്ഷീയമായ ജലവികസന പദ്ധതികൾ ആരംഭിച്ചു. ഈ ഏകപക്ഷീയമായ പദ്ധതികൾ രാജ്യങ്ങൾക്കിടയിൽ വാക്കേറ്റത്തിനും പ്രശ്നങ്ങൾക്കും കാരണമായതിനാൽ, ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഒരു ബഹുമുഖ ഉടമ്പടി ഉണ്ടാക്കുവാൻ വേണ്ടി ഇടനിലക്കാരനായി പ്രവർത്തിക്കുവാൻ വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക തങ്ങളുടെ അംബാസഡർ ജോൺസ്റ്റണിനെ അയച്ചു. എന്നിരുന്നാലും, ഇന്നുവരെ, സിറിയ-ഈസ്രയേൽ-ജോർദ്ദാൻ രാഷ്ട്രങ്ങൾ തമ്മിൽ ബഹുമുഖമായ കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ല എന്ന അവസ്ഥ നിലനിൽക്കുന്നു. [3]. 1948 മുതൽ, ഇസ്രായേലുമായി ചർച്ചകളിൽ ഏർപ്പെടാൻ സിറിയ വിസമ്മതിച്ചു. [4]
യാർമൂക്ക് നദി കൈകാര്യം ചെയ്യുന്നതിനായി, ജോർദാനും സിറിയയും 1953-ൽ ഒരു ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചു. ഭൂമിശാസ്ത്രപ്രകാരം യർമൂക്കിന്റെയും ജോർദാൻ നദിയുടെയും താഴെയായി സ്ഥിതി ചെയ്യുന്ന ജോർദാനിൽ വെള്ളം ലഭിക്കുന്നത് അതിന്റെ അപ്‌സ്ട്രീമിൽ ഉള്ള അയൽക്കാരുമായുള്ള നല്ല സഹകരണത്തെ ആശ്രയിച്ചിരിക്കുന്നു [5]
തർക്കത്തിൽ ഇടപെടുന്ന കക്ഷികൾ
തിരുത്തുക- ജോർദാൻ സർക്കാർ
- സിറിയ സർക്കാർ
- ജോർദാൻ-സിറിയൻ ഹൈക്കമ്മീഷൻ
- യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID)
- സൗദി അറേബ്യ സർക്കാർ
സംഘർഷ പരിഹാരം
തിരുത്തുകജോർദാനും സിറിയയും യാർമൂക്ക് നദിയുടെ പരിപാലനം സംബന്ധിച്ച് 1953-ൽ ഒരു ഉഭയകക്ഷി കരാറിലെത്തി [6]. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യക്തമായ ജലവിഹിതം നിശ്ചയിച്ച് ഉറപ്പിക്കാതെ, ജോർദാനും സിറിയയും ജലസേചനത്തിനായി ജലം സംഭരിക്കാനും ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാനും യാർമൂക്കിൽ നിരവധി അണക്കെട്ടുകൾ നിർമ്മിക്കാൻ സമ്മതിച്ചു. ഈ കരാറിനെത്തുടർന്ന് സീറോ-ജോർദാനിയൻ കമ്മീഷൻ രൂപീകരിച്ചു, ആ കമ്മീഷന് മോണിറ്ററിംഗിനുള്ള അധികാരവും, പ്രശ്നപരിഹാരത്തിനുള്ള മെക്കാനിസങ്ങളും സഹ-റിപാരിയൻമാർക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ആർബിട്രേഷൻ കമ്മിറ്റിയും ഉള്ളതായിരുന്നു.
ജോർദാനിലെ പുതിയ കരാറുകളും പ്രത്യാഘാതങ്ങളും
തിരുത്തുക1987-ൽ, 1953-ലെ കരാർ പരിഷ്കരിക്കുകയും ഒരു പുതിയ ഉടമ്പടി ഒപ്പിടുകയും ചെയ്തു [7]. ഈ പുതിയ ഉടമ്പടിയിൽ അവർ ഏർപ്പെട്ടത് ജലസേചന പദ്ധതിയുടെ പ്രധാന അണക്കെട്ടിൻ്റെ (യൂണിറ്റി ഡാം, വഹ്ദാ അണക്കെട്ട് എന്നും അറിയപ്പെടുന്ന മഖാരിൻ അണക്കെട്ടിൻ്റെ) അപ്പഴത്തെ നിലയെ അതിൻ്റെ വിശദാംശങ്ങളോടുകൂടി വിശകലനം ചെയ്യുക എന്നതിനു വേണ്ടി ആയിരുന്നു . കൂടാതെ 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന് ശേഷം ഇസ്രായേൽ യാർമൂക്ക് നദിയിലേക്ക് കൂടുതൽ പ്രവേശനം നേടിയതും ഇതിനൊരു കാരണമായി. ഈ ഉടമ്പടി പ്രകാരം, ആസൂത്രണം മുതൽ അറ്റകുറ്റപ്പണികൾ വരെയുള്ള അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ജോർദാൻ വഹിക്കണം. ഈ കരാർ പ്രകാരം സിറിയ ജോർദാനിലേക്ക് പ്രതിവർഷം 208 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം വിട്ടുനൽകുവാനും, യാർമൂക്ക് സിസ്റ്റത്തിൽ 25 അണക്കെട്ടുകൾ നിർമ്മിക്കാനും ബാധ്യസ്ഥരായിരുന്നു. [2] [8]. കൂടാതെ, കരാറിൻ്റെ ഭാഗമായി ഒരു പുതിയ കമ്മീഷനെ സൃഷ്ടിച്ചു - ജോർദാൻ-സിറിയൻ ഹൈക്കമ്മീഷൻ - മുൻ കമ്മീഷനേക്കാൾ കുറച്ച് അധികാരങ്ങളോടെ ആയിരുന്നു അത് സൃഷ്ടിക്കപ്പെട്ടത് - പ്രശ്നങ്ങൾ നിരീക്ഷിക്കുവാനോ പരിഹാരങ്ങൾ നിർദ്ദേശിക്കുവാനോ അല്ലെങ്കിൽ ഒരു ആർബിട്രേഷൻ കമ്മിറ്റിയെ വയ്ക്കുവാനോ അധികാരങ്ങളില്ലാത്തൊരു കമ്മീഷൻ ആയിരുന്നു അത്.[9].
2001-ൽ, യാർമൂക്ക് നദിയുടെ കാര്യത്തിൽ ജോർദാനും സിറിയയും മൂന്നാമത്തെ ഉഭയകക്ഷി കരാർ ഒപ്പുവച്ചു. അതിൻ പ്രകാരം അണക്കെട്ടിന്റെ വലിപ്പവും സംഭരണശേഷിയും കുറച്ചു . 2003-ൽ മാത്രമാണ് ജോർദാനും സിറിയയും സിറിയയ്ക്കും ജോർദാനും ഇടയിലുള്ള അതിർത്തിയിലുള്ള വഹ്ദാ അണക്കെട്ടിന്റെ പദ്ധതിയിൽ അന്തിമ കരാറിലെത്തിയതും അതിന്റെ നിർമ്മാണം 2004-ൽ ആരംഭിച്ചതും. [10] ഇതിന്റെ നിർമ്മാണം 2005-ൽ പൂർത്തിയായി. [11]
കോ-റിപാരിയൻസ് തമ്മിലുള്ള അധികാരത്തിന്റെ അസമത്വം
തിരുത്തുകതുടർന്നുള്ള ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുന്നതിലൂടെ സഹ-റിപാരിയൻമാർ തമ്മിലുള്ള സഹകരണ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നിട്ടും, വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം സിറിയയ്ക്ക് അനുകൂലമായി കാര്യമായ അനുപാതരാഹിത്യം ഉണ്ടായി. ജോർദാനും അതിന്റെ "കൂടുതൽ ശക്തനായ അയൽക്കാരനും" [12][13] തമ്മിലുള്ള അധികാര അസമത്വം കാരണം 1987-ൽ ജോർദാൻ "അനുകൂലമല്ലാത്ത ജല കരാറിന്" സമ്മതിച്ചതായി വിദഗ്ദ്ഗർ വിശദീകരിക്കുന്നു. വാസ്തവത്തിൽ, അന്താരാഷ്ട്ര പിന്തുണ ഉണ്ടായിരുന്നിട്ടും, ജോർദാന് ആ സാഹചര്യം പരമാവധി ഉപയോഗപെടുത്തുവാനും കഴിഞ്ഞില്ല. കൂടാതെ സിറിയ സമ്മതിച്ച ജലവിതരണ ബാധ്യതകൾ അവരെക്കൊണ്ട് നടപ്പിലാക്കിക്കുന്നതിനുള്ള തന്ത്രപരമായ സ്ഥിതിയിലുമായിരുന്നില്ല കാര്യങ്ങൾ.[14][15]. ഹദ്ദാദിൻ പറയുന്നതനുസരിച്ച്, 1954 മുതൽ സിറിയ അവർക്ക് വേണ്ടപ്പോഴൊക്കെ "ഇടയ്ക്കിടെ" ജോർദാനുമായി സഹകരിച്ചു [16].
സിറിയയുടെ കരാർ ലംഘനങ്ങൾ
തിരുത്തുകഅന്യായമായ ഉടമ്പടിക്ക് പുറമേ, വിദഗ്ധരും പത്രമാധ്യമങ്ങളും സിറിയയുടെ ഉഭയകക്ഷി കരാറിന്റെ "സ്ഥിരമായ ലംഘനങ്ങൾ" പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് [17] [18]. 1987-ലെ ഉടമ്പടിയുടെ നിബന്ധനകൾ പ്രകാരം 25 അണക്കെട്ടുകൾ നിർമ്മിക്കാനേ സിറിയയ്ക്ക് അവകാശമുണ്ടായിരുന്നുള്ളു എങ്കിലും, ഇന്നത്തെ കണക്കനുസരിച്ച് യർമൂക്ക് സംവിധാനത്തിൽ സിറിയ 42 അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട് [19]. നദിയിൽ നിന്നുള്ള വെള്ളം സംഭരിക്കാൻ സിറിയയിൽ നിർമ്മിച്ച നിരവധി പമ്പുകളും നദിയിലെ ഒഴുക്ക് കുറയ്ക്കുന്നതിന് കാരണമായി [20] "വർഷങ്ങളായി" ജോർദാൻ സിറിയയോട് അതിന്റെ അണക്കെട്ടുകളും കിണറുകളും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സിറിയയുടെ ഭാഗത്ത് നിന്നുള്ള ലംഘനങ്ങൾ തുടരുകയാണ് [21]. മഴയുടെ കുറവുമൂലം ഒഴുക്ക് കുറയുന്നു എന്ന ന്യായം പറഞ്ഞ് 1987 ലെ ഉടമ്പടിയിൽ സമ്മതിച്ച ജലവിഹിതം ജോർദാന് നൽകാൻ സിറിയ വിസമ്മതിച്ചു. 2012 ഏപ്രിലിൽ, ജോർദാനിലെ ജലമന്ത്രി ഒരിക്കൽ കൂടി "ജലം പങ്കിടൽ കരാറുകളുടെ ലംഘനങ്ങൾ അവസാനിപ്പിക്കാൻ" ആഹ്വാനം ചെയ്തു [2]. 1994-ലെ കരാറിലെ വ്യവസ്ഥ പ്രകാരം യാർമൂക്കിൽ നിന്ന് ഇസ്രായേലിലേക്ക് 25 mcm വെള്ളം വിട്ടുനൽകാൻ ജോർദാൻ ബാധ്യസ്ഥരാണെന്ന കാര്യം കണക്കിലെടുക്കുമ്പോൾ, ഇത്തരം ലംഘനങ്ങൾ ജോർദാനെ വളരെ വിഷമകരമായ അവസ്ഥയിലാക്കി.
ജലക്ഷാമം നേരിടാൻ ആന്തരിക പരിഹാരങ്ങൾ
തിരുത്തുകസിറിയയുമായി തർക്കത്തിൽ ഏർപ്പെടുന്നതിനു പകരം, ജോർദാൻ ആഭ്യന്തരമായി "സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ" [22] ജലക്ഷാമ പ്രശ്നം കൈകാര്യം ചെയ്യുന്നു. [23] ജോർദാനിന്റെ തെക്ക് ഭാഗത്തുള്ള ഡിസിയുടെ ഫോസിൽ-ജല ജലാശയത്തിൽ നിന്ന് ജോർദാൻ അതിന്റെ തലസ്ഥാനത്തേക്ക് ഒരു ജലഗതാഗത പദ്ധതി നിർമ്മിച്ചു. 2013-ൽ അത് തുറന്നു. ഈ പദ്ധതി മൂലം രാജ്യത്ത് ലഭ്യമായ വിഭവങ്ങൾ ഏകദേശം 12% വർദ്ധിപ്പിച്ചു [24]. ജോർദാൻ അതിന്റെ ജലപദ്ധതികൾ നടത്തുന്നതിന്, USAID, ലോകബാങ്ക്, സൗദി അറേബ്യ [25] തുടങ്ങിയവരിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനുപുറമെ, ജോർദാനിലെ ജലത്തിന്റെ ഉപയോഗം മറ്റ് രാജ്യങ്ങളിലെ നിലവാരത്തേക്കാൾ വളരെ താഴെയാണെങ്കിലും, ഭൂഗർഭജലം അനധികൃതമായി പമ്പ് ചെയ്യുന്നത് തടയാൻ ജോർദാനിലെ അധികാരികൾ അനധികൃത കിണറുകൾക്കെതിരെ പോരാടുകയാണ് [26]
ഉടമ്പടി ലംഘനങ്ങളുടെ ആഘാതം ജനസംഖ്യയിലും പരിസ്ഥിതിയിലും
തിരുത്തുകഇത്തരം പരിഹാരങ്ങൾ ഹ്രസ്വകാലത്തേക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും, ദീർഘകാലത്തേക്ക് അവ സുസ്ഥിരമല്ല. വാസ്തവത്തിൽ, സിറിയയുടെ നിലവിലെ ഉടമ്പടി ലംഘനങ്ങൾ പരിസ്ഥിതിയിലും താഴെയുള്ള ജനസംഖ്യയിലും വലിയ സ്വാധീനം ചെലുത്തുന്നു. ലോകത്തിലെ ഏറ്റവും ജലദൗർലഭ്യമുള്ള രാജ്യങ്ങളിലൊന്നായി ജോർദാൻ ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവർ ആളോഹരി 70 ലിറ്റർ വെള്ളം ആണ് ഉപയോഗിക്കുന്നത്. ശരാശരി പ്രതിദിനം 120-140 ലിറ്ററാണ് സിറിയയിലെ ആളോഹരി ഉപയോഗം .
അപര്യാപ്തമായ ജലലഭ്യത നിലവിലുള്ള കരാറുകളെ ദുർബലപ്പെടുത്തും
തിരുത്തുകഈ സാഹചര്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക അടിയന്തരാവസ്ഥയ്ക്ക് പുറമേ, ജലത്തിന്റെ കുറവ് ജോർദാൻ-സിറിയ-ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കിടയിൽ കൂടുതൽ പിരിമുറുക്കം ഉയർത്തുകയും ജോർദാൻ-സിറിയ-ഇസ്രായേൽ തമ്മിലുള്ള കരാറുകളെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യും. വാസ്‌തവത്തിൽ, സിറിയ ജോർദാനിലേക്ക് ഒഴുക്കുന്ന യാർമൂക്കിൽ നിന്നുള്ള വെള്ളത്തിൻ്റെ അളവ് കുറയുന്നത് മൂലം ഇസ്രായേലിനോടുള്ള ജോർദാൻ്റെ പ്രതിബദ്ധതകൾ പാലിക്കുന്നതിൽ നിന്നും അത് ജോർദാനെ തടഞ്ഞേക്കാം. ഇത് ജോർദാൻ-സിറിയ-ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കിടയിൽ പിരിമുറുക്കം ഉണ്ടാക്കും [27]
കൂടുതൽ വായനയ്ക്ക്
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://climate-diplomacy.org/case-studies/library.ecc-platform.org/conflicts/jordan-and-israel-water-cooperation-middle-east[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 "Nccr Trade" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-11-26.
- ↑ http://library.ecc-platform.org/conflicts/jordan-and-israel-water-cooperation-middle-east
- ↑ https://www.regjeringen.no/globalassets/upload/kilde/ud/rap/2000/0265/ddd/pdfv/206403-cesar.pdf
- ↑ http://www.tandfonline.com/doi/pdf/10.1080/714003523#.VRXM5cs3XtQ
- ↑ http://wrri.nmsu.edu/publish/journal_of_transboundary/Zawahri.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://wrri.nmsu.edu/publish/journal_of_transboundary/Zawahri.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2022-11-26.
- ↑ http://wrri.nmsu.edu/publish/journal_of_transboundary/Zawahri.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://gis.nacse.org/tfdd/internationalEvents.php
- ↑ http://environmentalpeacebuilding.org/assets/Documents/LibraryItem_000_Doc_933.pdf
- ↑ http://www.nccr-trade.org/fileadmin/user_upload/nccr-trade.ch/wp5/working_paper_2013_19.pdf
- ↑ http://en.arij.net/report/syria-further-deepens-jordans-water-crisis-disi-water-project-provides-temporary-relief/
- ↑ http://www.nccr-trade.org/fileadmin/user_upload/nccr-trade.ch/wp5/working_paper_2013_19.pdf
- ↑ http://www.erf.org.eg/CMS/uploads/pdf/1290796086_Envi_Nov_01.pdf
- ↑ http://environmentalpeacebuilding.org/assets/Documents/LibraryItem_000_Doc_933.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-04. Retrieved 2022-11-26.
- ↑ http://www.nccr-trade.org/fileadmin/user_upload/nccr-trade.ch/wp5/working_paper_2013_19.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2022-11-26.
- ↑ http://wrri.nmsu.edu/publish/journal_of_transboundary/Zawahri.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.erf.org.eg/CMS/uploads/pdf/1290796086_Envi_Nov_01.pdf
- ↑ http://environmentalpeacebuilding.org/assets/Documents/LibraryItem_000_Doc_933.pdf
- ↑ "Arab Reporters for Investigative Journalism (ARIJ)" (in ഇംഗ്ലീഷ്). Retrieved 2022-11-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2022-11-26.
- ↑ http://www.strategicforesight.com/publication_pdf/33406Blue%20Peace%20Progress%20Report.pdf
- ↑ http://en.arij.net/report/syria-further-deepens-jordans-water-crisis-disi-water-project-provides-temporary-relief/
- ↑ http://wrri.nmsu.edu/publish/journal_of_transboundary/Zawahri.pdf[പ്രവർത്തിക്കാത്ത കണ്ണി]