ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ഇന്ത്യയിൽ ജോലിയെടുത്തിരുന്ന സൈനികനും ഭരണകർത്താവുമായിരുന്നു ജോർജ് ലോറൻസ് (ഇംഗ്ലീഷ്: George Lawrence) എന്ന ജോർജ് സെയിന്റ് പാട്രിക് ലോറൻസ്. കമ്പനിക്കുവേണ്ടി ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം, ആംഗ്ലോ-സിഖ് യുദ്ധങ്ങൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. ഇരുയുദ്ധങ്ങളിലും തടവുകാരനായി പിടിക്കപ്പെട്ടിരുന്നു.[1] 1840-കളുടെ ആരംഭത്തിൽ കാബൂളിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയായിരുന്ന വില്യം മക്നാട്ടന്റെ സൈനിക സെക്രട്ടറിയായിരുന്നു.[2] ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ ഭരണകർത്താക്കളായിരുന്ന ജോൺ ലോറൻസ്, ഹെൻറി ലോറൻസ് എന്നിവർ ജോർജിന്റെ ഇളയ സഹോദരന്മാരാണ്. ഹെൻറി പഞ്ചാബിന്റെ റെസിഡന്റായിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ സഹായിയായി പെഷവാറിന്റെ ഭരണകർത്താവായും ജോർജ് ജോലിയെടുത്തിരുന്നു. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധസമയത്ത്, സിഖുകാരെ സഹായിച്ചിരുന്ന ദോസ്ത് മുഹമ്മദ് ഖാന്റെ സഹോദരനായിരുന്ന സുൽത്താൻ മുഹമ്മദ് ഖാനാണ് ജോർജിനെ തടവിലാക്കിയത്. പിന്നീടദ്ദേഹത്തെ ഷേർ സിങ് അട്ടാരിവാലക്ക് കൈമാറുകയുമായിരുന്നു. ഇക്കാലത്ത് സന്ധിവ്യവസ്ഥകളറിയിക്കാൻ ദൂതനായി ഷേർ സിങ്, ജോർജിനെയായിരുന്നു നിയോഗിച്ചിരുന്നത്.[1]

ജനറൽ
സർ ജോർജ് സെയിന്റ് പാട്രിക് ലോറൻസ്
ജി.സി.എസ്.ഐ., കെ.സി.ബി.
ജനനം(1804-03-17)മാർച്ച് 17, 1804
ട്രിങ്കോമാലി, സിലോൺ
മരണംനവംബർ 16, 1884(1884-11-16) (പ്രായം 80)
ലണ്ടൻ, ഇംഗ്ലണ്ട്
ദേശീയത യു.കെ.
ഈസ്റ്റ് ഇന്ത്യ കമ്പനി
വിഭാഗംബംഗാൾ ആർമി
ജോലിക്കാലം1821-1866
പദവിജനറൽ
യൂനിറ്റ്സെക്കൻഡ് ബംഗാൾ ലൈറ്റ് കാവൽറി
യുദ്ധങ്ങൾഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം
രണ്ടാം ആംഗ്ലോ സിഖ് യുദ്ധം
ഇന്ത്യൻ ലഹള
പുരസ്കാരങ്ങൾ ഓഡർ ഓഫ് ദുറാനി എമ്പയർ
കന്ദഹാർ, ഗസ്നി, കാബൂൾ മെഡൽ
സത്ലുജ് മെഡൽ
പഞ്ചാബ് മെഡൽ
ഇന്ത്യ ജനറൽ സെർവീസ് മെഡൽ
ഇന്ത്യൻ മ്യൂട്ടിനി മെഡൽ
ബന്ധുക്കൾസർ ഹെൻറി ലോറൻസ്
ജോൺ ലോറൻസ്
അലക്സാണ്ടർ ലോറൻസ്
മറ്റു തൊഴിലുകൾകൊളോണിയർ ഭരണകർത്താവ്

ഇന്ത്യയിലെ തന്റെ 43 വർഷത്തെ ഔദ്യോഗികജീവിതത്തെപ്പറ്റി, റെമിനിസെൻസ് ഓഫ് 43 യേഴ്സ് ഇൻ ഇന്ത്യ (ഇംഗ്ലീഷ്: Reminiscences of forty-three years in India) എന്ന ഒരു പുസ്തകം 1874-ൽ അദ്ദേഹം പുറത്തിറക്കിയിരുന്നു.

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 230, 234. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  2. William Dalrymple, Return of a King (2012), Google books preview

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്_ലോറൻസ്&oldid=2128661" എന്ന താളിൽനിന്ന് ശേഖരിച്ചത്