ജോർജ്ജ് ഫ്രീഡറിൿ മ്യൂള്ളർ

(ജോർജ്ജ് ഫ്രെഡെറിൿ മുള്ളർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളഭാഷയിൽ അച്ചടിയും പ്രസിദ്ധീകരണ സംസ്കാരവും ആരംഭിക്കുന്ന ആദ്യ കാലഘട്ടത്തിൽ അത്തരം പ്രവർത്തനങ്ങളിൽ ഗുണ്ടർട്ടിനെ സഹായിച്ചിരുന്ന ഒരു ജർമ്മൻ മിഷണറി യുവാവായിരുന്നു ജോർജ്ജ് ഫ്രീഡറിൿ മ്യൂള്ളർ(1818-1888). മലയാളത്തിലെ പ്രഥമ വാർത്താ ആനുകാലികമായി കണക്കാക്കുന്ന രാജ്യസമാചാരം, തുടർന്നു പുറത്തിറങ്ങിയ പശ്ചിമോദയം എന്നിവയുടെ ഔപചാരിക പത്രാധിപർ കൂടിയായിരുന്നു അദ്ദേഹം.[1]

1842-ൽ തലശ്ശേരിയിലെ ബാസൽ മിഷൻ കേന്ദ്രത്തിൽ അച്ചടിക്കാര്യങ്ങളുടെ മുഖ്യചുമതലക്കാരനായാണു് മ്യൂള്ളർ ഇന്ത്യയിലെത്തിയതു്. ഗുണ്ടർട്ട് രചിക്കുകയും സംശോധനം നടത്തുകയും ചെയ്തിരുന്ന പുസ്തകങ്ങളും ലഘുലേഖകളും സൈക്ലോസ്റ്റൈൽ രൂപത്തിലോ അച്ചടിച്ചോ നിർമ്മിച്ച് വിതരണം ചെയ്യുന്നതും ബാസൽ മിഷന്റെ കീഴിലുണ്ടായിരുന്ന നെയ്ത്തുശാലയുടെ മേൽനോട്ടം വഹിക്കുന്നതും മ്യൂള്ളറായിരുന്നു. പന്ത്രണ്ടു വർഷത്തോളം ഗുണ്ടർട്ടിന്റെ വലംകൈ ആയി പ്രവർത്തിച്ചിരുന്ന ആ ചെറുപ്പക്കാരൻ 1855-ൽ കരൾരോഗ ബാധയെത്തുടർന്നു് ജർമ്മനിയിലേക്കു മടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം ഗുൺറ്റർട്ടിന്റെ ജന്മനഗരമായ സ്റ്റുട്ഗാർട്ടിലെ ഒരു യുവജനപ്രവർത്തകനായി അറിയപ്പെട്ടു.[1]

  1. 1.0 1.1 സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |month=, |price=, and |chapterurl= (help); Unknown parameter |coauthors= ignored (|author= suggested) (help)