മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പ്രസിദ്ധീകരണമാണ് പശ്ചിമോദയം. ഒക്ടോബർ 1847 മുതൽ തലശ്ശേരിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.[1] [2]ബേസൽ മിഷൻ സൊസൈറ്റിയായിരുന്നു ഉടമസ്ഥർ . രാജ്യസമാചാരത്തിന് സമാനമായിരുന്നു ഈ പത്രത്തിന്റേയും ഘടന. എന്നാൽ ഉള്ളടക്കത്തിൽ രാജ്യസമാചാരത്തിൽനിന്നും വ്യത്യസ്തമായി ക്രൈസ്തവ വിഷയങ്ങൾക്ക് പുറമേ ശാസ്ത്രം, ചരിത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.[3] [4]

പശ്ചിമോദയം
എഡീറ്റർഎഫ്. മുള്ളർ
സ്ഥാപിതം1847
ഭാഷമലയാളം

എട്ട് പേജുകളുള്ള പത്രത്തിന് രണ്ട് പൈസയായിരുന്നു വില[അവലംബം ആവശ്യമാണ്]. വാർഷിക വരിസംഖ്യ ഒരു രൂപ[4]. രൂപഭംഗിയിൽ രാജ്യസമാചാരത്തിനേക്കാളും മികച്ചുനിന്ന പശ്ചിമോദയം അച്ചടിച്ചിരുന്നതു് റോയൽ ഒക്ടാവോ ഗാർബ് (234മി.മീ.x 156 മി.മീ.)വലിപ്പത്തിലുള്ള കടലാസിലായിരുന്നു.[4] ജോർജ്ജ് ഫ്രെഡെറിൿ മുള്ളർ ആയിരുന്നു പത്രാധിപർ. 1851 മദ്ധ്യത്തോടെ പത്രപ്രസിദ്ധീകരണം നിന്നുപോയി എന്ന് കരുതപ്പെടുന്നു.[4] [5].

ഗുണ്ടർട്ടിന്റെ പല കൃതികളും ആദ്യമായി വെളിച്ചം കണ്ടതു് പശ്ചിമോദയം എന്ന മാസികയിലൂടെയാണു്[3].

ഇതും കാണുക

തിരുത്തുക
  1. രാജ്യസമാചാരം
  2. ജ്ഞാനനിക്ഷേപം
  3. ഗുണ്ടർട്ട്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-07. Retrieved 2011-08-26.
  2. http://www.madhyamam.com/velicham/content/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |month=, |price=, and |chapterurl= (help); Unknown parameter |coauthors= ignored (|author= suggested) (help)
  4. 4.0 4.1 4.2 4.3 http://pressacademy.org/content/history-media-kerala
  5. P.P., Shaju (2005). principles and practice of journalism. കാലിക്കറ്റ് സർവ്വകലാശാല.
"https://ml.wikipedia.org/w/index.php?title=പശ്ചിമോദയം&oldid=3661410" എന്ന താളിൽനിന്ന് ശേഖരിച്ചത്