ജോർജ്ജ് ജൂലിയസ് എംഗൽമാൻ (ജൂലൈ 2, 1847 - നവംബർ 16, 1903) സെന്റ് ലൂയിസ് സ്വദേശിയായ ഒരു അമേരിക്കൻ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു. അദ്ദേഹം സസ്യശാസ്ത്രജ്ഞനായ ജോർജ്ജ് എംഗൽമാന്റെ (1809-1884) മകനായിരുന്നു.

ജോർജ്ജ് ജൂലിയസ് എംഗൽമാൻ
ജനനം(1847-07-02)ജൂലൈ 2, 1847
മരണംനവംബർ 16, 1903(1903-11-16) (പ്രായം 56)
Nashua, New Hampshire
വിദ്യാഭ്യാസംWashington University in St. Louis
തൊഴിൽObstetrician and gynecologist
മാതാപിതാക്ക(ൾ)
ഒപ്പ്

1867-ൽ സെന്റ് ലൂയിസിലെ വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ എംഗൽമാൻ, 1867 മുതൽ 1873 വരെയുള്ള കാലത്ത് യൂറോപ്പിൽ (ബെർലിൻ, ട്യൂബിംഗൻ, വിയന്ന, പാരീസ്) വൈദ്യശാസ്ത്രം പഠിച്ചു. ട്യൂബിംഗനിൽ ഫെലിക്സ് വോൺ (മുമ്പ് മേയർ) (1820-1871), വിക്ടർ വോൺ ബ്രൺസ് (1812-1883) എന്നിവരുടെ കീഴിൽ പഠനം നടത്തിയെ അദ്ദേഹത്തിൻറെ ബെർലിനിലെ ഇൻസ്ട്രക്ടർമാർ ബെർണാർഡ് വോൺ ലാംഗൻബെക്ക് (1810-1887), റുഡോൾഫ് വിർച്ചോവ് (1821-1903) ഫ്രെറിക്‌സ് തിയോഡർ വോൺ ഫ്രെറിച്ച്സ് (1819-1885) എന്നിവരായിരുന്നു. ഫ്രാങ്കോ-പ്രഷ്യൻ യുദ്ധസമയത്ത് (1870-71), അദ്ദേഹം ഒരു സന്നദ്ധ സർജനായി പങ്കെടുത്തു.

1873-ൽ അദ്ദേഹം സെന്റ് ലൂയിസിലേക്ക് മടങ്ങി. തുടർന്ന് സെന്റ് ലൂയിസ് പോസ്റ്റ്-ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മെഡിസിനിൽ ഗൈനക്കോളജി പ്രൊഫസറായി ജോലി ചെയ്തു. ഇവിടെ അദ്ദേഹം സ്ത്രീ രോഗങ്ങളുടെയും ഓപ്പറേറ്റീവ് മിഡ്‌വൈഫറിയുടെയും അധ്യക്ഷനായിരുന്നു.

അമേരിക്കൻ ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ സ്ഥാപകാംഗമായിരുന്നു എംഗൽമാൻ. 1895-ൽ അദ്ദേഹം ബോസ്റ്റണിലേക്ക് താമസം മാറ്റി. പിന്നീട് 1903 നവംബർ 16-ന് ന്യൂ ഹാംഷെയറിലെ നാഷുവയിൽ വച്ച് അദ്ദേഹം മരിച്ചു.[1] അദ്ദേഹത്തിന്റെ രചനകളിൽ 1882-ൽ ആദിമ മനുഷ്യരുടെ ഇടയിൽ ലേബർ എന്ന തലക്കെട്ടിൽ തദ്ദേശീയരും പ്രാകൃതരുമായ ആളുകളുടെ ജനന രീതികളെക്കുറിച്ചുള്ള ഒരു പ്രബന്ധവും ഉൾപ്പെടുന്നു. ഈ പ്രബന്ധം പ്രാകൃത സംസ്‌കാരങ്ങൾക്കിടയിലെ പ്രസവാവസ്ഥയെ പാശ്ചാത്യ ലോകത്ത് വെളിവാക്കി. അവർ ഇടയ്ക്കിടെ കുത്തിയിരിക്കുക , നിൽക്കുക, മുട്ടുകുത്തുക തുടങ്ങി നാല് അവസ്ഥകൾ പലപ്പോഴും ഒരു ക്രമത്തിൽ ഉപയോഗിച്ചിരുന്നു.[2]

കുറിപ്പുകൾ തിരുത്തുക

  1. "Death List of a Day: Dr. George J. Engelmann". The New York Times. Nashua, New Hampshire. 1903-11-17. p. 9. Retrieved 2020-08-06 – via Newspapers.com.
  2. Engelmann, G. J., Labor among primitive peoples (1883)

അവലംബം തിരുത്തുക