ജോൻ ഫാവ്രോ

അമേരിക്കന്‍ ചലചിത്ര നടന്‍

പ്രശസ്തനായ ഒരു അമേരിക്കൻ നടനും, സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് ജോനാഥൻ ഫാവ്രോ (/ ˈfævroʊ /; ജനനം: ഒക്ടോബർ 19, 1966). മാർവൽ സിനിമാറ്റിക് യൂണിവേഴ്സുമായി സഹകരിച്ച് പ്രവർത്തിച്ച ഇദ്ദേഹം, അയൺ മാൻ (2008), അയൺ മാൻ 2 (2010) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അതിൽ ഹാപ്പി ഹോഗൻ എന്ന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു. അവെഞ്ചേഴ്സ്( 2012), അയൺ മാൻ 3 (2013), അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ (2015), സ്പൈഡർ-മാൻ: ഹോംകമിംഗ് (2017), അവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ (2018), അവെഞ്ചേഴ്സ്: എൻഡ്ഗെയിം(2019), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം(2019) എന്നീ ചിത്രങ്ങളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അഭിനേതാവായും പ്രവർത്തിച്ചു. 2014-ൽ ജോൻ ഫാവ്രോ എഴുതി സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി (കാൾ കാസ്പർ) അഭിനയിക്കുകയും ചെയ്ത ഷെഫ് എന്ന ചിത്രവും നിരൂപകശ്രദ്ധയും ജനപ്രീതിയും നേടിയിരുന്നു.[1]

ജോൻ ഫാവ്രോ
ജോൻ ഫാവ്രോ, 2016 മാർച്ചിൽ
ജനനം
ജോനാഥൻ ഫാവ്രോ

(1966-10-19) ഒക്ടോബർ 19, 1966  (58 വയസ്സ്)
ഫ്ലഷിംഗ്, ക്വീൻസ്, ന്യൂയോർക്ക് (സ്റ്റേറ്റ്)
ദേശീയതഅമേരിക്കൻ
തൊഴിൽ
  • നടൻ
  • സംവിധായകൻ
  • നിർമ്മാതാവ്
  • തിരക്കഥാകൃത്ത്
സജീവ കാലം1992–തുടരുന്നു
ജീവിതപങ്കാളി(കൾ)
ജോയ ടില്ലെം
(m. 2000)
കുട്ടികൾ3

എൽഫ് (2003), സാതുറ: എ സ്പേസ് അഡ്വഞ്ചർ (2005), കൗബോയ്സ് & ഏലിയൻസ് (2011), ദി ജംഗിൾ ബുക്ക് (2016), ദി ലയൺ കിംഗ് (2019)[2] എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ഫാവ്രോ കൂടുതൽ പ്രശസ്തനായി. തന്റെ നിർമ്മാണ കമ്പനിയായ ഫെയർവ്യൂ എന്റർടൈൻമെന്റിന്റെ കീഴിൽ അദ്ദേഹം സിനിമകൾ നിർമ്മിക്കുന്നു.

ജനപ്രീതിയാർജ്ജിച്ച ടെലിവിഷൻ സിറ്റ്കോം പരമ്പരയായ ഫ്രണ്ട്സിൽ പീറ്റ് ബെക്കർ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോൻ_ഫാവ്രോ&oldid=3171744" എന്ന താളിൽനിന്ന് ശേഖരിച്ചത്