ബഹുരാഷ്ട്ര കമ്പനിയായ ഓട്ടോഡെസ്കിന്റെ സഹസ്ഥാപകനും പ്രശസ്ത കമ്പ്യൂട്ടർ പ്രോഗ്രാമറുമാണ് ജോൺ വാക്കർ. ഓട്ടോകാഡ് സോഫ്റ്റ്‌വെയറിന്റെ നിർമ്മാണത്തിൽ പങ്കുവഹിച്ച ഇദ്ദേഹം ഫോർമിലാബ് എന്ന തന്റെ വെബ്സൈറ്റിലെ ഇടപെടലുകളാൽ ശ്രദ്ധേയനാണ്. 1974-1975-ൽ ജോൺ വാക്കർ എഴുതിയ അനിമൽ എന്ന സോഫ്റ്റ്‌വെയർ ലോകത്തിലെ ആദ്യത്തെ ട്രോജൻ വൈറസ് ആയി കണക്കാക്കപ്പെടുന്നു.[1][2][3] കമ്പ്യൂട്ടർ ഭാഷാ കംപൈലറുകളെ ഇന്റൽ പ്ലാറ്റ്ഫോമുകളിലേക്ക് ഇണക്കിയെടുക്കുന്നതിന് തുടക്കമിട്ട മാരിൻചിപ്പ് എന്ന സ്ഥാപനത്തിന് വാക്കർ തുടക്കമിട്ടു[4].

ഓട്ടോഡെസ്ക് തിരുത്തുക

ജോൺ വാക്കറും മറ്റ് 12 പ്രോഗ്രാമർമാരും ചേർന്ന് ഓട്ടോഡെസ്ക് (ഓട്ടോകാഡ്) ആരംഭിക്കുന്നതിനായി 59,000 യുഎസ് ഡോളർ സമാഹരിച്ചു. തുറ്റർന്ന് നിരവധി കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാനാരംഭിച്ചെങ്കിലും എഞ്ചിനീയറിങ് ഡിസൈൻ സോഫ്റ്റ്‌വെയറായ ഓട്ടോകാഡ് ആയിരുന്നു ആദ്യം പൂർത്തിയാക്കിയത്[5][6][7]. പ്രോഗ്രാമറായിരുന്ന മൈക്കൽ റിഡിൽ തയ്യാറാക്കിയ ഇന്ററാക്റ്റ്കാഡ് ആയാണ് ഓട്ടോകാഡിന്റെ തുടക്കം. വാക്കറും റിഡിലും പ്രോഗ്രാം ആവശ്യാനുസൃതം തിരുത്തിയെഴുതി. പിന്നീട് റിഡിലിന് 10 മില്യൺ യുഎസ് ഡോളർ നൽകിക്കൊണ്ട് വാക്കർ സോഫ്റ്റ്‌വെയറിന്റെ എല്ലാ അവകാശങ്ങളും സ്വന്തമാക്കുകയായിരുന്നു. 

1986 പകുതിയോടെ കമ്പനി 255 ജീവനക്കാരായി വളർന്നു. വാർഷിക വിൽപ്പന 40 മില്യൺ ഡോളറായിരുന്ന[5] ആ വർഷം, വാക്കർ കമ്പനിയുടെ ചെയർമാൻ, പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവെക്കുകയും, പ്രോഗ്രാമറായി തുടരുകയും ചെയ്തു[8]. 1989 ൽ വാക്കറിന്റെ പുസ്തകം ദ ഓട്ടോഡെസ്ക് ഫയൽ പ്രസിദ്ധീകരിച്ചു[8]. കമ്പനിരേഖകളെ (പ്രത്യേകിച്ച് ഇമെയിൽ) അടിസ്ഥാനമാക്കി ഓട്ടോഡെസ്കിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഈ പുസ്തകം വിവരിക്കുന്നു. [9]

അവലംബം തിരുത്തുക

  1. Walker, John (August 21, 1996). "The Animal Episode". Fourmilab. Retrieved March 20, 2012.
  2. Parikka, Jussi (2007). Digital Contagions: A Media Archaeology of Computer Viruses (in ഇംഗ്ലീഷ്). Peter Lang. pp. 41, 239–40. ISBN 9780820488370.
  3. Stern, Zack (May 2008). "White Paper: The Evolution of Viruses". Maximum PC. Retrieved March 20, 2012.
  4. Markoff, John (1999). "Saying Goodbye, Good Riddance To Silicon Valley". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2018-03-20.
  5. 5.0 5.1 McCarty, John R. (May 30, 1986). "Micro-miracle: Autodesk has 'image' of success". The Pittsburgh Press. Retrieved March 20, 2018.
  6. Markoff, John (1994-04-28). "COMPANY NEWS; Autodesk Founder Saddles Up and Leaves". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2017-08-22.
  7. Zachary, G. Pascal (1992-05-29). "'Theocracy of Hackers' Rules Autodesk Inc., A Strangely Run Firm". The Wall Street Journal (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0099-9660. Retrieved 2018-03-20.
  8. 8.0 8.1 Markoff, John (April 28, 1994). "Autodesk Founder Saddles Up and Leaves". The New York Times. Retrieved March 20, 2012.
  9. Walker, John (1989). The Autodesk File: Bits of History, Words of Experience (in ഇംഗ്ലീഷ്). New Riders Pub. ISBN 9780934035637.
"https://ml.wikipedia.org/w/index.php?title=ജോൺ_വാക്കർ_(പ്രോഗ്രാമർ)&oldid=4047459" എന്ന താളിൽനിന്ന് ശേഖരിച്ചത്