ജോസിലിൻ ബെൽ ബെർണെൽ

ജോസിലിൻ ബെൽ ബെർണെൽ വടക്കൻ അയർലണ്ടിലെ ആസ്ട്രോ ഫിസിസ്റ്റ് ആണ്

വടക്കൻ അയർലണ്ടിലെ ഖഗോള ഭൗതികശാസ്ത്രജ്ഞയാണ് ജോസിലിൻ ബെൽ ബെർണെൽ . 20-ാം നൂറ്റാണ്ടിൽ മഹത്തായ ശാസ്ത്രീയ നേട്ടങ്ങൾ കൈവരിച്ച അതുല്യ പ്രതിഭയാണ് അവർ. [7] 1967-ൽ ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥിനിയായ ജോസിലിൻ ആദ്യമായി റേഡിയോ പൾസഴ്സ് കണ്ടുപിടിച്ചു.[8] ഈ കണ്ടുപിടിത്തം ബെല്ലിന്റെ തീസിസ് സൂപ്പർ വൈസറായ അന്റോണി ഹെവിഷിന് ഭൗതികശാസ്ത്രത്തിൽ 1974-ൽ [9] നോബൽ സമ്മാനം നേടികൊടുത്തു.[4]

ജോസിലിൻ ബെൽ ബെർണെൽ

ബെൽ ബർണെൽ 2009-ൽ
ജനനം
സൂസൻ ജോസ്‌ലിൻ ബെൽ

(1943-07-15) 15 ജൂലൈ 1943  (81 വയസ്സ്)[1]
ലുർഗാൻ, വടക്കൻ അയർലൻഡ്[2]
കലാലയം
അറിയപ്പെടുന്നത്Discovering the first four pulsars
ജീവിതപങ്കാളി(കൾ)മാർട്ടിൻ ബർനെൽ (1968–93; divorced)
കുട്ടികൾഗാവിൻ ബർനെൽ
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശ്ശാസ്ത്രം
സ്ഥാപനങ്ങൾ
പ്രബന്ധംThe Measurement of radio source diameters using a diffraction method. (1968)
ഡോക്ടർ ബിരുദ ഉപദേശകൻആന്റണി ഹെവിഷ്[3][4][5]
സ്വാധീനങ്ങൾ
വെബ്സൈറ്റ്Official Website

ബെല്ലിന്റെ തീസിസ് സൂപ്പർവൈസർ ആന്റണി ഹെവിഷ് [4][5] ഒന്നാമതും ബെൽ രണ്ടാമതും പട്ടികപ്പെടുത്തി. ജ്യോതിശാസ്ത്രജ്ഞനായ മാർട്ടിൻ റൈലിനൊപ്പം ഹെവിഷിന് നൊബേൽ സമ്മാനം ലഭിച്ചു. [5] പൾസഴ്സിനെ ആദ്യമായി നിരീക്ഷിച്ചതും അനലൈസ് ചെയ്തതും ജോസിലിൻ ബെൽ ആയിരുന്നു. നോബൽ സമ്മാനം ലഭിക്കുന്നതിൽ നിന്നും ബെല്ലിനെ തഴഞ്ഞതിൽ അവർക്ക് നിരാശയുണ്ടായിരുന്നു. [10] പൾസഴ്സ് കണ്ടുപിടിത്തത്തിന്റെ പേപ്പർ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ 5 പേരുണ്ടായിരുന്നു. അന്റോണി ഹെവിഷിന്റെ പേരാണ് ഒന്നാമത് കൊടുത്തിരുന്നത്. ബെൽ രണ്ടാമതും. സഹപ്രവർത്തകയായിരുന്നിട്ടും ബെല്ലിന് നോബൽ സമ്മാനം ലഭിച്ചില്ല. ഈ ഒഴിവാക്കലിനെ പല ജ്യോതിശാസ്ത്രജ്ഞന്മാരും സർ ഫ്രഡ് ഹോയിൽ [11][12] ഉൾപ്പെടെയുള്ളവർ തർക്കിച്ചിരുന്നു.[13]

ജോസിലിൻ ബെൽ ബെർണെൽ 2002 മുതൽ 2004 വരെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. 2008 ഒക്ടോംബർ മുതൽ 2010 ഒക്ടോംബർ വരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ പ്രസിഡന്റായിരുന്നു. മാർഷൽ സ്റ്റോൺഹാമിന്റെ മരണത്തെത്തുടർന്ന്, 2011 ന്റെ തുടക്കത്തിൽ അവർ ഇടക്കാല പ്രസിഡന്റായി. 2018-ൽ ഫണ്ടമെന്റൽ ഫിസിക്സിലെ സ്പെഷ്യൽ ബ്രേക്ക്ത്രൂ പ്രൈസ് അവാർഡായി നൽകപ്പെട്ട £2.3m പൗണ്ട് മുഴുവൻ സമ്മാനവും ഭൗതികശാസ്ത്ര ഗവേഷകരായി തീരുന്ന സ്ത്രീകൾ, ന്യൂനപക്ഷം, അഭയാർത്ഥി വിദ്യാർത്ഥികൾ എന്നിവർക്കായി അവർ കൊടുത്തു.[14][15]

വിദ്യാഭ്യാസവും ആദ്യകാല ജീവിതവും

തിരുത്തുക
 
Jocelyn Bell, June 1967

വടക്കൻ അയർലണ്ടിലെ ലുർഗാനിൽ എം. ആലിസൺ, ജി. ഫിലിപ്പ് ബെൽ എന്നിവരുടെ മകളായി ജോസെലിൻ ബെൽ ജനിച്ചു.[2][1] അർമാഗ് പ്ലാനറ്റോറിയം രൂപകൽപ്പന ചെയ്യാൻ സഹായിച്ച വാസ്തുശില്പിയായിരുന്നു അവരുടെ പിതാവ്.[16] സന്ദർശന വേളയിൽ ജ്യോതിശാസ്ത്രം പ്രൊഫഷണലായി പിന്തുടരാൻ സ്റ്റാഫ് അവളെ പ്രോത്സാഹിപ്പിച്ചു.[17]ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പിതാവിന്റെ പുസ്തകങ്ങളും ജോസെലിൻ കണ്ടെത്തി.

ലുർഗാനിൽ വളർന്ന അവർ 1948 മുതൽ 1956 വരെ ലർഗാൻ കോളേജിലെ പ്രിപ്പറേറ്ററി ഡിപ്പാർട്ട്‌മെന്റിൽ ചേർന്നു. [2] അവിടെ മറ്റ് പെൺകുട്ടികളെപ്പോലെ അവരുടെ മാതാപിതാക്കളും മറ്റുള്ളവരും സ്കൂളിന്റെ നയത്തിനെതിരെ പ്രതിഷേധിക്കുന്നതുവരെ ശാസ്ത്രം പഠിക്കാൻ അനുവദിച്ചിരുന്നില്ല. മുമ്പ്, പെൺകുട്ടികളുടെ പാഠ്യപദ്ധതിയിൽ ശാസ്ത്രത്തെക്കാൾ പാചകം, ക്രോസ്-സ്റ്റിച്ചിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു.[18]

ഇലവൺ പ്ലസ് പരീക്ഷയിൽ അവർ പരാജയപ്പെട്ടു. മാതാപിതാക്കൾ അവളെ ഇംഗ്ലണ്ടിലെ യോർക്കിലെ ക്വേക്കർ പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂളായ ദി മൗണ്ട് സ്കൂളിലേക്ക് അയച്ചു.[1] അവിടെ അവരുടെ ഭൗതികശാസ്ത്ര അധ്യാപകനായ മിസ്റ്റർ ടില്ലോട്ട് അവളെ ആകർഷിച്ചു:

നിങ്ങൾ‌ ധാരാളം കാര്യങ്ങൾ‌ പഠിക്കേണ്ടതില്ല ... വസ്തുതകൾ‌; നിങ്ങൾ കുറച്ച് പ്രധാന കാര്യങ്ങൾ പഠിക്കുക, കൂടാതെ ... അപ്പോൾ നിങ്ങൾക്ക് അവയിൽ നിന്ന് പ്രയോഗിക്കാനും വികസിപ്പിക്കാനും കഴിയും ... അദ്ദേഹം ഒരു നല്ല അധ്യാപകനായിരുന്നു. ഭൗതികശാസ്ത്രം എത്ര എളുപ്പമാണെന്ന് എനിക്ക് കാണിച്ചുതന്നു.[19]

ജാക്വി ഫാർൺഹാം സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ മൈൻഡ്സ് എന്ന ബിബിസി ഫോർ ത്രീ-പാർട്ട് സീരീസിന്റെ ആദ്യ ഭാഗമായിരുന്നു ബെൽ ബർനെൽ.[20]

കരിയറും ഗവേഷണവും

തിരുത്തുക

1965-ൽ ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്ന് നാച്ചുറൽ ഫിലോസഫിയിൽ (ഫിസിക്സ്) സയൻസ് ബിരുദം നേടി. ബഹുമതികളോടെ അവർ1969-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി ബിരുദം നേടി. അടുത്തിടെ കണ്ടെത്തിയ ക്വാസറുകളെക്കുറിച്ച് പഠിക്കാൻ കേംബ്രിഡ്ജിന് തൊട്ടപ്പുറത്ത് ഇന്റർപ്ലാനറ്ററി സിന്റിലേഷൻ അറേ നിർമ്മിക്കാൻ ഹെവിഷും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാൻ കേംബ്രിഡ്ജിൽ, ന്യൂ ഹാൾ, കേംബ്രിഡ്ജിൽ പങ്കെടുത്തു.

പ്രവർത്തനങ്ങൾ

തിരുത്തുക
 • Burnell, S. Jocelyn (1989). Broken for Life. Swarthmore Lecture. London: Quaker Home Service. ISBN 0-85245-222-5. {{cite book}}: Invalid |ref=harv (help)
 • Riordan, Maurice; Burnell, S. Jocelyn (27 October 2008). Dark Matter: Poems of Space. Calouste Gulbenkian Foundation. ISBN 978-1903080108. {{cite book}}: Invalid |ref=harv (help)

കുറിപ്പുകൾ

തിരുത്തുക
 1. 1.0 1.1 1.2 Who's Who 2017.
 2. 2.0 2.1 2.2 Lurgan Mail 2007.
 3. Bell 1968.
 4. 4.0 4.1 4.2 Hewish et al. 1968, പുറം. 709.
 5. 5.0 5.1 5.2 Pilkington et al. 1968, പുറം. 126.
 6. The Life Scientific 2011.
 7. BBC Scotland 2014.
 8. Cosmic Search Vol. 1.
 9. Nobelprize.org 1974.
 10. Hargittai 2003, പുറം. 240.
 11. Judson 2003.
 12. McKie 2010.
 13. Westly 2008.
 14. Sample 2018.
 15. Kaplan & Farzan 2018.
 16. Johnston 2007, പുറങ്ങൾ. 2–3.
 17. Bertsch McGrayne 1998.
 18. Kaufman 2016.
 19. Interview at NRAO 1995.
 20. BBC 2011b.

ഉറവിടങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ടെക്സ്റ്റ്

തിരുത്തുക

ട്രാൻസ്ക്രിപ്റ്റുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോസിലിൻ_ബെൽ_ബെർണെൽ&oldid=4079942" എന്ന താളിൽനിന്ന് ശേഖരിച്ചത്