കേരളത്തിലെ പ്രസിദ്ധനായ ഒരു കഥാപ്രസംഗകനായിരുന്നു ജോസഫ് കൈമാപറമ്പൻ (7 ജനുവരി 1923 - 27 മെയ് 2003). കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[1]

ജോസഫ് കൈമാപറമ്പൻ
ജനനംജനുവരി 7,1923
മരണംമേയ് 27, 2003
തൊഴിൽകഥാപ്രസംഗകൻ,
റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസർ

ജീവിതരേഖ തിരുത്തുക

1923-ൽ ചേർത്തലയിൽ ജനിച്ച ജോസഫ് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ കഥാപ്രസംഗത്തിൽ ആകൃഷ്ടനായിരുന്നു. ടെലിഫോൺ വകുപ്പിൽ ജോലി ലഭിച്ചെങ്കിലും ഉദ്യോഗം രാജിവെച്ച് അദ്ദേഹം കഥാപ്രസംഗത്തിൽ മുഴുകി. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി വേദികളിലും അദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ഒരു ദീർഘകാല സുഹൃത്തായ കൂടിയായിരുന്ന ജോസഫ് കൈമാപറമ്പൻ, വള്ളത്തോളിന്റെ മഗ്ദലന മറിയം കഥാപ്രസംഗമാക്കുക വഴി കൂടുതൽ കലാസ്വാദകർക്ക് ഈ കൃതിയെ പരിചയപ്പെടുവാൻ സാധിച്ചു.[1]

1958 മുതൽ 1983 വരെ ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്ന കൈമാപറമ്പനായിരുന്നു 'കൃഷിപാഠം' എന്ന പരിപാടിക്ക് തുടക്കമിട്ടത്.[2] കേരള സംഗീത അക്കാദമിയുടെ ഉപാധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

കൃതികൾ തിരുത്തുക

തിരിഞ്ഞു നോക്കുമ്പോൾ എന്നാണ് കൈമാപ്പറമ്പന്റെ ആത്മകഥയുടെ പേര്. അയൽക്കാർ എന്ന നാടകവും നിറം പിടിപ്പിച്ച ഓർമ്മകൾ എന്ന സ്മൃതിയും എഴുതിയിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്

അവലംബം തിരുത്തുക

  1. 1.0 1.1 "Joseph Kaimaparamban is dead , The Hindu". 28 മേയ് 2003. ശേഖരിച്ചത് 30 ഒക്ടോബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കൈമാപറമ്പൻ: കഥ പറഞ്ഞു തീരാതെ, വെബ്‌ലോകം". 27 മേയ് 2003. മൂലതാളിൽ നിന്നും 2009-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഒക്ടോബർ 2011.
"https://ml.wikipedia.org/w/index.php?title=ജോസഫ്_കൈമാപറമ്പൻ&oldid=3804579" എന്ന താളിൽനിന്ന് ശേഖരിച്ചത്