ജോഷ്വാ ട്രീ നാഷണൽ പാർക്ക്
ജോഷ്വാ ട്രീ നാഷണൽ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ തെക്കു-കിഴക്കൻ കാലിഫോർണിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഈ പാർക്കിന്റെ തെക്കു-കിഴക്കേയറ്റം ലിറ്റിൽ സാൻ ബർനാർഡിനോ മലനിരകളിലും റിവർസൈഡ് കൗണ്ടിയ്ക്കും സാൻ ബർണാർഡോനൊ കൗണ്ടിയ്ക്കും ഇടയിലായി അതിരുകൾ പങ്കിടുന്നു. യു.എസ്.കോൺഗ്രസ്സ് നടപ്പിലാക്കിയ കാലിഫോർണിയ ഡെസേർട്ട് പ്രൊട്ടക്ഷൻആക്ട് (Public Law 103-433) പ്രകാരം 1994-ൽ ആണ് ഈ പാർക്ക് പ്രഖ്യാപിക്കപ്പെട്ടത്. 1936-മുതൽ 800,000 [3]ഏക്കർ വിസ്തൃതിയുള്ള ഈ പാർക്ക് യു.എസ്.ദേശീയസ്മാരകമായി തുടരുന്നു.[4] കൊളൊറാഡോ മരുഭൂമിയും മൊജേവ് മരുഭൂമിയും ചേർന്ന് പാർക്കിൽ ആവാസവ്യവസ്ഥ ഒരുക്കുന്നു. 790,636 ഏക്കർ (1,235.37 sq mi; 3,199.59 km2) കരപ്രദേശത്ത് മുഴുവനും ജോഷ്വാ ട്രീ കാണപ്പെടുന്നു. ജോഷ്വാ ട്രീയിൽ (Yucca brevifolia) നിന്നാണ് പാർക്കിന് ഈ പേര് ലഭിച്ചത്. [5] പാർക്കിന്റെ വലിയൊരു ഭാഗം (429,690 ഏക്കർ) തരിശുഭൂമിയാണ്.
ജോഷ്വാ ട്രീ നാഷണൽ പാർക്ക് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Riverside County and San Bernardino County, California, United States |
Nearest city | Yucca Valley, San Bernardino |
Coordinates | 33°47′N 115°54′W / 33.79°N 115.90°W |
Area | 790,636 ഏക്കർ (319,959 ഹെ)[1] |
Established | October 31, 1994 |
Visitors | 2,505,286 (in 2016)[2] |
Governing body | National Park Service |
Website | Joshua Tree National Park |
ചരിത്രം
തിരുത്തുകപിന്റോ സംസ്കാരത്തിൽപ്പെട്ട ജനങ്ങളാണ് ആദ്യകാലങ്ങളിൽ (8000 - 4000 BCE) ജോഷ്വാ ട്രീ നാഷണൽ പാർക്കിൽ താമസിച്ചിരുന്നത്.[6] പിന്നീട് സെറാനോകളെ കൂടാതെ കഹുയില്ല, ചെമെഹ്യൂവി എന്നീ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ 'മറ'യിലെ മരുപ്പച്ചയ്ക്കടുത്ത് താവളമുറപ്പിച്ചു. പിന്നീട് ഈ പ്രദേശം 29 പാംസ് (29 Palms) എന്നറിയപ്പെട്ടു. അവർ കൂട്ടമായി വേട്ടയാടുകയും ഉരഗങ്ങളെയും, ഉഭയജീവികളെയും, സസ്യങ്ങളും ഉപയോഗിച്ച് മരുന്നുകളും ദൈനംദിന ജീവിതത്തിനാവശ്യമായ മറ്റു വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു.[7] ഈ നാലു ജനവിഭാഗങ്ങളും കൊളൊറാഡോ നദിയ്ക്കരികിൽ പസഫിക് തീരത്ത് കൂടി സാധാരണ ശ്രോതസ്സുകൾ തേടി സഞ്ചരിക്കുകയും ഒടുവിൽ പാർക്കിനരികിൽ താമസമുറപ്പിക്കുകയും 21-ാം നൂറ്റാണ്ടായപ്പോഴേയ്ക്കും ഇവർ 29 പാംസിലെ സ്ഥിരതാമസക്കാരാകുകയുംചെയ്തു.[8]
ഭൂമിശാസ്ത്രം
തിരുത്തുകപാർക്കിലെ കരപ്രദേശത്ത് കൂടുതലും ജോഷ്വാ ട്രീ (Yucca brevifolia) നിറഞ്ഞ് വനപ്രദേശം സൃഷ്ടിക്കുന്നതിനാൽ മൊജേവ് മരുഭൂമിയിൽ കൂടുതലും തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ കുന്നുകളും പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു.കാലിഫോർണിയ ജുനിപെർ(Juniperus californica),പിനിയൻ പൈൻ (Pinus monophylla), ഗ്രേ ഷ്റബ് ഓക്ക് (Quercus turbinella), ടക്കേഴ്സ് ഓക്ക് (Quercus john-tuckeri) മുള്ളേഴ്സ് ഓക്ക് (Quercus cornelius-mulleri)എന്നീ സസ്യങ്ങൾ ഇവിടത്തെ സസ്യജാലങ്ങളിൽപ്പെടുന്നു.[9]
വസന്തകാലത്തെ കാലാവസ്ഥ ഇവിടെ സുഖകരമാണ്. താപനില ഉയർന്നും താഴ്ന്നും 85 മുതൽ 50 °F (29 മുതൽ 10 °C) കാണപ്പെടുന്നു. ശീതകാലം തണുത്ത കാലാവസ്ഥ കൊണ്ടു വരുമെങ്കിലും താപനില ഏകദേശം 60 °F (16 °C), ആണ്. മരവിപ്പിക്കുന്ന തണുത്ത രാത്രിയായിരിക്കും കാണപ്പെടുക. ചില അവസരങ്ങളിൽ മഞ്ഞുകൊഴിയുന്നത് കൂടുതലായിരിക്കും. വേനൽക്കാലം വളരെ ചൂടുകൂടിയ കാലാവസ്ഥയാണ്. താപനില പകൽസമയങ്ങളിൽ100 °F (38 °C) ലും കൂടുതലായിരിക്കും. ചിലപ്പോൾ താപനില താഴ്ന്ന് വെളുപ്പാൻകാലത്ത് 75 °F (24 °C) വരെ അനുഭവപ്പെടുന്നു.[10]
അവലംബം
തിരുത്തുകThis article incorporates public domain material from websites or documents of the National Park Service.
- ↑ Land Resources Division (December 31, 2016). "National Park Service Listing of Acreage (summary)" (PDF). National Park Service. Retrieved July 2, 2017.
- ↑ "NPS Annual Recreation Visits Report". National Park Service.
- ↑ http://www.nps.gov/jotr/planyourvisit/desertpark.htm
- ↑ Proclamation 2193: Joshua Tree National Monument, California, lands set apart.. Wikisource. 1936-08-10.
- ↑ Land Resources Division (December 31, 2016). "National Park Service Listing of Acreage (summary)" (PDF). National Park Service. Retrieved July 2, 2017.
- ↑ "Pinto Culture". National Park Service. February 28, 2015. Retrieved July 6, 2017.
- ↑ Hunter, Charlotte (March 22, 2016). "American Indians". National Park Service. Retrieved July 6, 2017.
- ↑ Dilsaver 2015, pp. 28–29.
- ↑ Southern California Plant Communities 15. Joshua Tree woodland
- ↑ Operating Hours & Seasons". Joshua Tree National Park, NPS.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Birds, Joshua Tree National Park Association
- "Joshua Tree" (2001), California's Gold. VHS videorecording by Huell Howser Productions, in association with KCET/Los Angeles. OCLC 655384402
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് by the National Park Service
- Map of Joshua Tree National Park
- Geologic Travel Guide: article by the American Geological Institute
- "Keys Ranch: Where Time Stood Still", a National Park Service Teaching with Historic Places (TwHP) lesson plan
- Joshua Tree National Park Bird Checklist with seasonal info.
- "Motorcycle Classics" Motorcycling through Joshua Tree National Park article Archived 2011-02-22 at the Wayback Machine.
- U.S. Geological Survey Geographic Names Information System: Hidden Valley
- Geographic data related to ജോഷ്വാ ട്രീ നാഷണൽ പാർക്ക് at OpenStreetMap