ജോവൻ ജൂലിയറ്റ് ബക്ക് (ജനനം: 1948) ഒരു അമേരിക്കൻ എഴുത്തുകാരിയും നടിയുമാണ്. ഒരു ഫ്രഞ്ച് മാസിക എഡിറ്റ് ചെയ്ത ഏക അമേരിക്കക്കാരിയെന്ന നിലയിൽ 1994 മുതൽ 2001 വരെ അവർ ഫ്രഞ്ച് വോഗിന്റെ ചീഫ് എഡിറ്ററായിരുന്നു.[1] വർഷങ്ങളോളം വോഗ്, വാനിറ്റി ഫെയർ എന്നിവയുടെ എഡിറ്ററായിരുന്ന അവർ ഹാർപേഴ്സ് ബസാറിനായും എഴുതുന്നു. രണ്ട് നോവലുകളുടെ രചയിതാവായ അവർ 2017 മാർച്ചിൽ ദി പ്രൈസ് ഓഫ് ഇല്യൂഷൻ എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിച്ചു.

ജോവൻ ജൂലിയറ്റ് ബക്ക്
Study for a portrait of Buck by Reginald Gray, Paris 1980s (graphite on canvas)
Study for a portrait of Buck by Reginald Gray, Paris 1980s (graphite on canvas)
ജനനം1948 (വയസ്സ് 75–76)
ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്.
തൊഴിൽWriter, editor, actress
Years active1968–ഇതുവരെ
പങ്കാളിജോൺ ഹെയ്ൽപേൺ (1977, divorced)

ആദ്യകാലം തിരുത്തുക

അക്കാലത്ത് അമേരിക്കയിലെ രാഷ്ട്രീയ അടിച്ചമർത്തലിനോടുള്ള പ്രതികരണമായി 1952 -ൽ കുടുംബത്തെ യൂറോപ്പിലേക്ക് മാറ്റിയ ഒരു അമേരിക്കൻ സിനിമാ നിർമ്മാതാവായിരുന്ന ജൂൾസ് ബക്കിന്റെ (ജീവിതകാലം: 1917-2001) ഏക മകളായി 1948 –ലാണ്[2] അവർ ജനിച്ചത്. അവരുടെ മാതാവ് ജോയ്സ് റൂത്ത് ഗെറ്റ്സ് (അല്ലെങ്കിൽ ജോയ്സ് ഗേറ്റ്സ് 1996 ൽ മരിച്ചു), ഒരു ബാല മോഡലും നടിയും, ഇന്റീരിയർ ഡിസൈനറുമായിരുന്നു.[3][4] യുദ്ധസമയത്ത് ജോൺ ഹസ്റ്റണിനൊപ്പം സിഗ്നൽ കോർപ്സ് എന്ന സൈനിക ശാഖയിൽ ജോലി ചെയ്തിരുന്ന ജൂൾസ് ബക്ക്[5] തുടർന്ന് അവിടെ ഒരു ക്യാമറാമാനായി സേവനമനുഷ്ഠിച്ചു.[6] മാതാപിതാക്കളുടെ 1945 ലെ വിവാഹത്തിൽ ഹസ്റ്റൺ മുഖ്യസഹായിയായിരുന്നു. അവർ റിക്കി ഹസ്റ്റണിൽ നിന്ന് പാചകം പഠിച്ചു.[7] കൗമാരപ്രായത്തിൽ ടോം വോൾഫിനെ കണ്ടുമുട്ടിയ അവർ, "ദി ലൈഫ് ആൻഡ് ഹാർഡ് ടൈംസ് ഓഫ് എ ടീനേജ് ലണ്ടൻ സൊസൈറ്റി ഗേൾ"[8] എന്ന കൃതിയുടെ വിഷയമാകുകയും, പമ്പ് ഹൗസ് ഗാംഗ് എന്ന ലേഖന സമാഹാരത്തിലൂടെ  അദ്ദേഹം ഇത് വീണ്ടും പ്രസിദ്ധീകരിച്ചു.[9] മാതൃ ഭാഷ ഫ്രഞ്ച് ആയ, അവർ ഒരു ജൂത മതവിശ്വാസിയായി തിരിച്ചറിയപ്പെടുന്നു.

പത്രപ്രവർത്തനം തിരുത്തുക

അമേരിക്കൻ ഐക്യനാടുകൾ തിരുത്തുക

1968 ൽ പുസ്തക നിരൂപകയായി ഗ്ലാമർ മാഗസിനിൽ[10] ജോലി ചെയ്യുന്നതിനായി ബക്ക് സാറ ലോറൻസ് കോളേജ് ജീവിതം ഉപേക്ഷിച്ചു.  ആൻഡി വാർഹോളിന്റെ ഇന്റർവ്യൂ മാസികയുടെ[11] ലണ്ടൻ ലേഖകയായിത്തീർന്ന അവർ, തുടർന്ന് തന്റെ 23 -ആം വയസ്സിൽ ബ്രിട്ടീഷ് വോഗിന്റെ ഫീച്ചർ എഡിറ്ററും പിന്നീട് വുമൺസ് വിയർ ഡെയ്ലി എന്ന പത്രത്തിന്റെ ലണ്ടൻ, റോം ലേഖകയുമായി.[12][13] ലണ്ടൻ ഒബ്സർവറിന്റെ ഒരു അസോസിയേറ്റ് എഡിറ്ററായിരുന്നു ബക്ക്. 1975 മുതൽ 1976 വരെ ഒരു നോവൽ എഴുതുന്നതിനായി അവർ ലോസ് ആഞ്ചെലസ് നഗരത്തിൽ താമസിച്ചു.[14]

1980 മുതൽ അമേരിക്കൻ വോഗ്, വാനിറ്റി ഫെയർ എന്നിവയ്ക്കുവേണ്ടി സംഭാവനകൾ നൽകിയ ഒരു എഡിറ്ററായിരുന്ന അവർ[15] ദ ന്യൂയോർക്കർ,[16] കോണ്ടെ നാസ്റ്റ് ട്രാവലർ,[17] ട്രാവൽ + ലഷർ,[18]ലോസ് ഏഞ്ചൽസ് ടൈംസ്, ബുക്ക് റിവ്യൂ എന്നിവയിൽ പ്രൊഫൈലുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

1990 മുതൽ 1994 വരെ അമേരിക്കൻ വോഗിന്റെ ചലച്ചിത്ര നിരൂപകയെന്ന നിലയിൽ, ചെൻ കൈഗെയുടെ ഫെയർവെൽ, മൈ കൊൺകുബൈൻ, ജെയ്ൻ കാമ്പിയന്റെ ദി പിയാനോ, റോബർട്ട് ആൾട്ട്മാന്റെ ഷോർട്ട് കട്ട്സ് എന്നീ സിനിമകൾ ഉൾപ്പെട്ട വർഷം അവർ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ സെലക്ഷൻ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചു.[19] 1994 മുതൽ 2001 വരെ ഫ്രഞ്ച് വോഗിന്റെ ചീഫ് എഡിറ്ററായിരുന്ന അവർ[20] അവിടെ മാസികയുടെ സർക്കുലേഷൻ ഇരട്ടിയാക്കിയതോടൊപ്പം സിനിമ, കല, സംഗീതം, ലൈംഗികത, തിയേറ്റർ, ക്വാണ്ടം ഫിസിക്സ് എന്നിവയെക്കുറിച്ചുള്ള തീമാറ്റിക് വർഷിക പതിപ്പുകൾ സൃഷ്ടിക്കുകയും ചെയ്തു.[21]

ലണ്ടൻ തിരുത്തുക

23 -ആം വയസ്സിൽ ബ്രിട്ടീഷ് വോഗിന്റെ ഫീച്ചർ എഡിറ്ററായ അവർ, തുടർന്ന് ലണ്ടനിലെയും റോമിലെയും വിമൻസ് വെയർ ഡെയ്ലി പത്രത്തിന്റെ ലേഖികയായി. വിമൻസ് വിയർ ഡെയ്‌ലിയിൽ ജോലി ചെയ്തിരുന്ന സമയത്തും ന്യൂയോർക്ക് സിറ്റിയിൽ വോഗ് , വാനിറ്റി ഫെയർ എന്നിവയ്ക്കായുള്ള ജോലികൾക്കിടയിലും അവർ ലണ്ടൻ ഒബ്‌സർവറിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു.

സ്വകാര്യ ജീവിതം തിരുത്തുക

1977 ൽ, ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ[22] ജോൺ ഹെയ്ൽപെർണിനെ വിവാഹം കഴിച്ച ബക്ക് 1980 കളിൽ വിവാഹമോചനം നേടി.[23] ഇപ്പോൾ ന്യൂയോർക്കിലെ റൈൻബെക്കിൽ[24] താമസിക്കുന്ന അവർ 7,000 വോള്യങ്ങളുള്ള ലൈബ്രറിയുടെ ഒരു ഭാഗം പൌഗ്കീപ്സിയിൽ സൂക്ഷിക്കുന്നു.[25]

അവലംബം തിരുത്തുക

  1. Sauers, Jenna. "Rag Trade: Kate Upton Tells GQ About That Time Her Top Fell Off". Archived from the original on 2016-06-11. Retrieved August 27, 2012.
  2. Glowczewska, Klara (2012). The Conde Nast Traveler Book of Unforgettable Journeys, Volume II. Penguin. ISBN 9781101603642. Retrieved December 31, 2014.
  3. "Obituaries: Jules Buck". The Daily Telegraph. London. August 10, 2001. Retrieved April 12, 2012.
  4. Bacall, Lauren (August 21, 1996). "Obituary: Joyce Buck – People". The Independent. London. Retrieved April 12, 2012.
  5. Cary, Bill (March 14, 2017). "In the Hudson Valley, Joan Juliet Buck ponders a fashionable future". USA Today Network.
  6. Gussow, Mel (July 26, 2001). "Jules Buck, 83, Film Producer And Battlefield Cameraman". The New York Times. Retrieved April 12, 2012.
  7. Buck (May 6, 2017). "The Mother I Chose". Harper's Bazaar.
  8. La Force, Thessaly (March 31, 2017). "A Former Fashion Editor's Glamorous Walk Through Life". The New York Times.
  9. Green, Penelope (February 16, 2017). "Shunned by Vogue, Joan Juliet Buck Seeks Inner Peace". The New York Times.
  10. Maza, Eric (June 18, 2012). "Joan Juliet Buck: No Longer in Vogue". Women's Wear Daily. Retrieved June 18, 2012.
  11. Green, Penelope (February 16, 2017). "Shunned by Vogue, Joan Juliet Buck Seeks Inner Peace".
  12. "THE MEDIA BUSINESS; French Vogue Names Editor". The New York Times. April 11, 1994. Retrieved April 12, 2012.
  13. "Gale Contemporary Fashion: Missoni". Answers.com. Retrieved August 23, 2012.
  14. Doré, Garance (March 23, 2016). "THE PRICE OF ILLUSION: JOAN JULIET BUCK". Atelier Doré. Archived from the original on 2019-04-02. Retrieved 2021-09-29.
  15. Maza, Eric (June 18, 2012). "Joan Juliet Buck: No Longer in Vogue". Women's Wear Daily. Retrieved June 18, 2012.
  16. "Contributor: Joan Juliet Buck". New Yorker. Archived from the original on 2014-07-14. Retrieved August 23, 2012.
  17. "Contributors: Joan Juliet Buck". Condé Nast Traveler. Retrieved August 23, 2012.
  18. "Under the Tuscan Sun". Travel + Leisure. February 2004. Retrieved August 31, 2012.
  19. William Grimes (August 26, 1993). "Film Festival '93: An Emphasis On the Epic, as Seen Personally". The New York Times. Retrieved June 9, 2012.
  20. Maza, Eric (June 18, 2012). "Joan Juliet Buck: No Longer in Vogue". Women's Wear Daily. Retrieved June 18, 2012.
  21. La Ferla, Ruth (September 17, 2009). "Stepping Out of Fashion and into Film, Without Glancing Back". The New York Times. Retrieved April 16, 2012.
  22. Pavia, Will (March 11, 2017). "Joan Juliet Buck: she's got it". The London Times.
  23. La Ferla, Ruth (September 17, 2009). "Stepping Out of Fashion and into Film, Without Glancing Back". The New York Times. Retrieved April 16, 2012.
  24. Cary, Bill (March 14, 2017). "In the Hudson Valley, Joan Juliet Buck ponders a fashionable future". USA Today Network.
  25. Green, Penelope (February 16, 2017). "Shunned by Vogue, Joan Juliet Buck Seeks Inner Peace". The New York Times.
"https://ml.wikipedia.org/w/index.php?title=ജോവൻ_ജൂലിയറ്റ്_ബക്ക്&oldid=4070743" എന്ന താളിൽനിന്ന് ശേഖരിച്ചത്