കാൽസിയോലാറിയേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ജോവെല്ലാന. ഈ ജനുസിനെ മുമ്പ് സ്‌ക്രോഫുലാരിയേസിയിൽ ആണ് ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോഴും ചില അധികാരികൾ ആ കുടുംബത്തിൽ പട്ടികപ്പെടുത്തി കാണുന്നുണ്ട്. എന്നിരുന്നാലും, സമീപകാല തന്മാത്രാ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് സ്ക്രോഫുലാരിയേസി കുടുംബം പോളിഫൈലെറ്റിക് ആയിരുന്നു എന്നാണ്.[1]വ്യത്യസ്ത മാതാപിതാക്കളുമായി ഒന്നിലധികം വംശങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു എന്നാണ് ഇതിനർത്ഥം. അതിനാൽ അതിന്റെ നിരവധി വംശങ്ങൾ - ജോവെല്ലാന ഉൾപ്പെടെ - വേർപെടുത്തി പുതിയ അല്ലെങ്കിൽ നിലവിലുള്ള കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്.

ജോവെല്ലാന
Jovellana sinclairii, Auckland Botanic Gardens, New Zealand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Calceolariaceae

വിവരണം തിരുത്തുക

ചിലി, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മുതൽ എട്ട് വരെ ഇനങ്ങൾ പ്രധാനമായി ജോവെല്ലാന ജനുസിൽ കാണപ്പെടുന്നു. അവയിൽ ലഘുപത്രങ്ങൾ കാണപ്പെടുന്നു. വേനൽക്കാലത്ത്, വെള്ള, ലൈലാക്ക്, പർപ്പിൾ നിറങ്ങളിലുള്ള ഒറ്റ, രണ്ട്-ലിപ്ഡ്, ബെൽ ആകൃതിയിലുള്ള പുഷ്പങ്ങളുടെ ഉള്ളിൽ‌ വൈരുദ്ധ്യമുള്ള വർ‌ണ്ണത്തിൽ‌ കട്ടിയുള്ള പുള്ളികളും കാണപ്പെടുന്നു.[2]

താഴെപ്പറയുന്ന ഇനങ്ങളെ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നു:-[3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Fischer, E. (2004). "Scrophulariaceae". In Kubitzki, K.; Kadereit, J.W. (eds.). Flowering Plants — Dicotyledons: Lamiales. The Families and Genera of Vascular Plants. Vol. VII. Springer. pp. 333−432. ISBN 3-540-40593-3.
  2. Brickell, Christopher, ed. (2008). The Royal Horticultural Society A-Z Encyclopedia of Garden Plants. United Kingdom: Dorling Kindersley. p. 587. ISBN 9781405332965.
  3. "Figure 1: Minimum-Spanning-Tree of 462 hemagglutinin gene sequences of "Old-World"-orthopoxviruses retrieved from NCBI (March 2018)". dx.doi.org. Retrieved 2019-07-08.
"https://ml.wikipedia.org/w/index.php?title=ജോവെല്ലാന&oldid=3988457" എന്ന താളിൽനിന്ന് ശേഖരിച്ചത്