ജൊഹാന ഡെക്കർ (ജീവിതകാലം: 19 ജൂൺ 1918 - 9 ഓഗസ്റ്റ് 1977) പശ്ചിമ ജർമ്മനിയിൽ നിന്നുള്ള റോമൻ കത്തോലിക്കാസഭയുടെ ഒരു മിഷനറി ഡോക്ടറായിരുന്നു. റോഡേഷ്യൻ ബുഷ് യുദ്ധം എന്നറിയപ്പെടുന്ന തെക്കൻ റൊഡേഷ്യയിലെ ആഭ്യന്തരയുദ്ധകാലത്ത് മദോന്മത്തരായ ഭീകരർ അല്ലെങ്കിൽ ദേശീയ ഗറില്ലകളാൽ (ഉറവിടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്) അവർ കൊലചെയ്യപ്പെട്ടു.[1][2][3][4]

ജീവിതരേഖ

തിരുത്തുക

ന്യൂറെംബർഗിൽ ജനിച്ച ജോഹന്ന മരിയ കാതറീന "ഹന്ന" ഡെക്കറുടെ പിതാവ് ഇഗ്നാസ് ഡെക്കർ (1876-1947) നികുതി, കസ്റ്റംസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു. അവളുടെ മാതാവ് മരിയ-അന്ന ജെഗർ, ബവേറിയയുടെ അങ്ങേയറ്റത്ത് കിഴക്കുള്ള ടിർഷെൻറൂത്തിൽ നിന്നുള്ള വനിതയായിരുന്നു.[5] 1922-ൽ പിതാവായ ഇഗ്നാസ് ഡെക്കറിനെ അടുത്തുള്ള ആംബർഗിലേക്ക് സ്ഥലം മാറ്റി. 1928 നും 1934 നും ഇടയിൽ ജോഹാന ജൂനിയർ സ്കൂളിലും ലൈസിയം ഓഫ് ദി പുവർ സ്കൂൾ സിസ്റ്റേഴ്സിലും ("Lyzeum der Armen Schulschwestern ") പഠിച്ചത് ഇവിടെയായിരുന്നു. വിദ്യാലയത്തിലെ ശ്രദ്ധേയയായ മുൻ വിദ്യാർത്ഥിയെ ആദരിക്കുന്നതിനായി "ഡോ. ജോഹാന ഡെക്കർ സ്കൂൾ" എന്ന് ഇത് പുനർനാമകരണം ചെയ്യപ്പെട്ടു.[6] ഒരു അസാധാരണമായ കഴിവുള്ള ഒരു വിദ്യാർത്ഥിനിയായിരുന്ന ജൊഹാന ചിത്രരചനയിലും പിയാനോ വായനയിലും മിടുക്കു കാട്ടി. പെൺകുട്ടികൾ ഒരു സർവ്വകലാശാലയിൽ ചേരുന്നത് അപ്പോഴും അസാധാരണമായിരുന്നു, എന്നാൽ ആംബെർഗിലെ "ഒബെർറിയൽസ്‌ഷൂൾ" ലെ (സീനിയർ സ്കൂൾ) മൂന്ന് വർഷ പഠനത്തിന് ശേഷം അവൾ 1937-ൽ തന്റെ അബിതുർ (സ്കൂൾ ഫൈനൽ പരീക്ഷകൾ) വിജയിക്കുകയും അത് യൂണിവേഴ്സിറ്റി തലത്തിലുള്ള വിദ്യാഭ്യാസത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.[7]

കരിയർ തിരഞ്ഞെടുപ്പും പരിശീലനവും

തിരുത്തുക

സഭയുടെ യുവജന പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ഡെക്കറുടെ മനസിൽ, 1939 ആയപ്പോഴേക്കും മിഷനറി മെഡിക്കൽ സേവനത്തിൽ ചേരുക എന്ന ആശയം രൂഢമൂലമായി. 1939-ലാണ് മ്യൂണിക്കിൽ മെഡിക്കൽ പഠനം തുടരുന്നതിനിടയിൽ അവൾ വുർസ്ബർഗിലെ മിഷനറി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ("മിഷനറി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ("Missionsärztliches Institut Würzburg") ചേർന്നത്. അവളുടെ പിതാവിന്റെ വിരമിക്കലിന് ശേഷം കുടുംബം മ്യൂണിക്കിന്റെ അരികിലുള്ള ഹൈംസ്റ്റെറ്റനിലേക്ക് താമസം മാറി. ഒരു വിദ്യാർത്ഥിനിയെന്ന നിലയിൽ, സാമ്പത്തിക കാരണങ്ങളാൽ, ഹന്ന ഡെക്കർ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് നിർബന്ധിതയായി.[8] 1942-ൽ, യുദ്ധം അതിൻറെ പാരമ്യതയിലെത്തിയിരിക്കേ അവൾ ദേശീയ മെഡിക്കൽ പരീക്ഷകളിൽ വിജയിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു. തുടർന്ന് അളുടെ ഐഛിക വിഷയങ്ങളിൽനിന്ന് വ്യത്യസ്ഥമായി ആശുപത്രികളിലും ക്ലിനിക്കുകളിലും തുടർച്ചയായി ജോലി ചെയ്യാനും അവർ നിർബന്ധിതയായി. ഇതിനിടെ ഒരു മിഡ്‌വൈഫ് ട്രെയിനിംഗ് സ്ഥാപനത്തിൽ ഒബ്‌സ്റ്റട്രിക്‌സിൽ ഒരു വർഷം ജോലി ചെയ്തു.[9] 1944-ൽ പ്രധാന മുനിസിപ്പൽ ആശുപത്രിയായ മെയിൻസിലേക്ക് മാറിയ അവർ, അവിടെ ആദ്യം ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്മെന്റിലേക്ക് നിയമിക്കപ്പെട്ടു. തുടർന്ന് അന്നത്തെ പ്രാദേശിക സർവ്വകലാശാലയുടെ പിന്തുണയോടെ സ്ഥാപിതമായതും 1946-ൽ ഒരു സമ്പൂർണ്ണ സൈക്യാട്രിക് ക്ലിനിക്കായി മാറിയതുമായ 35 കിടക്കകളുള്ള ഒരു ചെറിയ മാനസിക രോഗ വിഭാഗത്തിലേക്ക് അവളെ മാറ്റി.[10] 1948-ൽ ഡെക്കർ ന്യൂറോമെഡിസിനിൽ യോഗ്യത നേടി (ന്യൂറോളജിയും സൈക്യാട്രിയും അക്കാലത്ത് പ്രത്യേക വിഭാഗങ്ങളായി കണക്കാക്കപ്പെട്ടിരുന്നില്ല.). 1949-ൽ അവർ മെയിൻസിൽ (സ്റ്റെഫാൻസ്ട്രെസ് 1) സ്വയം ഒരു സൈക്യാട്രിക് പ്രാക്ടീഷണറായി.[11]

1946-ലെ എപ്പിഫാനി പെരുന്നാളിൽ ഹന്ന ഡെക്കർ തന്റെ വൈദ്യപഠനം പൂർത്തിയാക്കിയാൽ പത്തുവർഷമെങ്കിലും മിഷനറി പ്രവർത്തനത്തിനായി നീക്കിവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു.[12] 1950-ൽ മിഷനറി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അവളെ അന്നത്തെ ബ്രിട്ടീഷ് കോളനിയായിരുന്ന സതേൺ റൊഡേഷ്യയുടെ ഭാഗമായ ബുലവായോയിലേക്ക് അയച്ചു. സ്റ്റെഫാൻസ്‌ട്രാസെയിലെ അവളുടെ ചെറിയ ഡിസ്പെൻസറിയിൽ ഒരു പിൻഗാമിയെ ഏർപ്പാടാക്കിയ ശേഷം, ഓഗസ്റ്റ് 15 ന് അവൾ മെയിൻസിൽ നിന്ന് പോയി. വുർസ്ബർഗിൽ രണ്ടാഴ്ചയോളം താമസിച്ചതിനേത്തുടർന്ന് 1950 സെപ്റ്റംബർ 1-ന് അവർ മ്യൂണിക്കിൽ നിന്ന് റോമിലേക്ക് ട്രെയിൻ കയറി. മറ്റ് 24 മിഷനറിമാരോടൊപ്പം, 1950 സെപ്തംബർ 6-ന് രാവിലെ അവർ മാർപ്പാപ്പയോടൊപ്പം ഒരു സ്വകാര്യ സദസ്സ് ആസ്വദിച്ചു. അന്ന് ഉച്ചതിരിഞ്ഞ് മിഷനറി സേവനം ചാർട്ടേഡ് ചെയ്ത ഒരു വിമാനത്തിൽ അവൾ പുറപ്പെട്ടു. മാൾട്ട, ഖാർത്തൂം, എന്റബെ, എൻഡോല, ജോഹന്നാസ്ബർഗ് എന്നിവ ഉൾപ്പെടുന്ന സ്റ്റോപ്പുകൾ പിന്നിട്ട് 1950 സെപ്റ്റംബർ 15 ന് അവർ ബുലവായോയിൽ എത്തി.[13] ഡെക്കർ ഉടനടി ബുലവായോ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി ഏകദേശം 130 മൈൽ / 200 കിലോമീറ്റർ അകലെ, വടക്കൻ മാറ്റബെലെലാൻഡിന്റെ ഒരു ഗ്രാമപ്രദേശത്ത് അടുത്തിടെ സ്ഥാപിച്ച (1948) ഫാത്തിമ മിഷൻ ഹോസ്പിറ്റലിൽ ചേർന്നു.[14] 1960 വരെയുള്ള അവരുടെ പ്രവർത്തനങ്ങൾ ഇവിടം കേന്ദ്രീകരിച്ചായിരുന്നു.[15]

മാറ്റബെലെലാൻഡ് : ഫാത്തിമ മിഷൻ ആശുപത്രി

തിരുത്തുക

ആഫ്രിക്കയിൽ ഉണ്ടായിരുന്ന കാലത്തുടനീളം, അവൾ തന്റെ പ്രവർത്തനങ്ങളെയും അനുഭവങ്ങളെയും കുറിച്ച് വുർസ്ബർഗിലെ മിഷനറി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കത്തുകളിലൂടെ റിപ്പോർട്ടുകൾ നൽകിയിരുന്നു. "ട്രോപ്പിക്കൽ മലേറിയ", ബിഹാർസിയ, (വ്യക്തമല്ലാത്ത) ലൈംഗിക രോഗങ്ങൾ, ആഴത്തിലുള്ള പേശി കുരുക്കൾ ("ടൈഫ് മസ്‌കെലാബ്‌സെസ്") എന്നിവയാണ് ഏറ്റവും കൂടുതലായി പ്രദേശത്ത് കണ്ടുവരുന്ന രോഗങ്ങളെന്ന് അവരുടെ ആദ്യ കത്തിൽ (ഇത് തീയതി രേഖപ്പെടുത്തിയിട്ടില്ല) റിപ്പോർട്ട് ചെയ്യുന്നു. രോഗികളുടെ മനോഭാവത്തിന്റെ കേസ് വിവരണങ്ങളും കാഴ്ചപ്പാടുകളും ഇതിലുണ്ട്. സൗജന്യ മരുന്ന് അടിസ്ഥാനമാക്കിയുള്ള ചികിത്സയുടെ യഥാർത്ഥ മൂല്യത്തെ നാട്ടുകാർ വിലമതിച്ചില്ല. രോഗികളെ അനുഗമിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ചിലപ്പോൾ "എക്‌സോജനസ് സൈക്കോസിസ്" (ഒരുപക്ഷേ ന്യുമോണിയ/സെപ്‌സിസ് വഴിയുള്ള ഉന്മത്തത) കേസുകളിൽ ഒരു രോഗി "മറ്റൊരു ഭാഷ സംസാരിക്കുന്നു" എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മരിയൻഹിൽ മിഷനറിമാരുമായി നല്ല സഹകരണം അവർ ആദ്യം മുതൽക്കുതന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയും ഫാത്തിമ മിഷൻ ഹോസ്പിറ്റലിലെ അവളുടെ കാലത്തുടനീളം ഇത് ആവർത്തിച്ചുള്ള വിഷയമായിരിക്കുകയുംചെയ്തു. എന്നിരുന്നാലും ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്പെയിനിൽ നിന്നുള്ള റോമൻ കാത്തലിക് മിഷനറിമാരുമായുള്ള പിരിമുറുക്കങ്ങളെ കുറിച്ച് നേരത്തെ തന്നെ പരാമർശങ്ങൾ ഉണ്ടായിരുന്നു.[16]

മാറ്റബെലെലാൻഡ്: സെന്റ് പോൾസ് മിഷൻ ആശുപത്രി

തിരുത്തുക

1960-ൽ, വടക്കൻ മാറ്റബെലെലാൻഡിൽത്തന്നെയുള്ളതും എന്നാൽ ലുപാനെയുടെ മറുവശത്ത് ഫാത്തിമ മിഷൻ ആശുപത്രിയ്ക്ക് ഏകദേശം 40 മൈൽ / 75 കിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നതുമായ ഡെക്കർ സെന്റ് പോൾസ് മിഷൻ സ്റ്റേഷനിലേക്ക് മാറി.

അന്ത്യം

തിരുത്തുക

1977 ആഗസ്ത് 9-ന് ഉച്ചതിരിഞ്ഞ്, ആയുധധാരികളായ രണ്ട് മദ്യപിച്ച തീവ്രവാദികൾ അല്ലെങ്കിൽ ദേശീയ ഗറില്ലകൾ ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ ബലമായി അകത്ത് കടന്നു. യാത്രാമധ്യേ, അവർ ഇതിനകം ആശുപത്രിയിലെ ഒരു മുതിർന്ന തൊഴിലാളിയെ കൊലപ്പെടുത്തുകയും ഒരാളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ആശുപത്രി കെട്ടിടത്തിന് പുറത്തുള്ള രോഗികളെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഡിസ്പെൻസറിയിൽ രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡോ. ഡെക്കറേയും അവരുടെ ഓസ്ട്രിയൻ വംശജനായ സഹപ്രവർത്തകയും അടുത്തിടെ എത്തിയ ദക്ഷിണാഫ്രിക്കൻ പാസ്‌പോർട്ട് ഉടമയുമായ സിസ്റ്റർ ഫെർഡിനാൻഡ പ്ലോണറെയും അക്രമികൾ കണ്ടെത്തി. അക്രമികൾ അവരോട് പണം ആവശ്യപ്പെട്ടു. ഡെക്കർ അവർക്ക് പണം ഇരിക്കുന്ന സ്ഥലം വെളിപ്പെടുത്തിയെങ്കിലും മതിയാകാത്തതിനാൽ തന്റെ വീട്ടിൽ കൂടുതൽ പണമുണ്ടെന്ന് അക്രമികളോട് പറഞ്ഞ അവർ, അത് താൻ പോയി ശേഖരിച്ചുകൊണ്ടു വരാമെന്ന് പറഞ്ഞു. ഡെക്കറും പ്ലോണറും വീട്ടിലേക്ക് നടക്കുമ്പോൾ അക്രമികൾ കലാഷ്‌നിക്കോവ് ഉപയോഗിച്ച് അവരെ പിന്നിൽനിന്ന് വെടിവച്ചു കൊന്നു.[17] ജൊഹാന ഡെക്കർ ഒരൊറ്റ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. പ്ലോണറുടെ മരണം എട്ട് വെടിയുണ്ടകളേറ്റായിരുന്നു.[18] യുദ്ധം രൂക്ഷമായപ്പോൾ, ഹന്നാ ഡെക്കറിന്റെ കൊലപാതകം ദക്ഷിണാഫ്രിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും വ്യാപകമായി ഉച്ചപ്പാടുകളുണ്ടാക്കുകയും, സെന്റ് പോൾസ് മിഷൻ ആശുപത്രി പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കുകയു ചെയ്തു.[19]

  1. "St. Paul's Mission, Lupane". The Murder of Missionaries in Rhodesia .... 1. A summary of the murders appeared in the Guardian (London) .... 2. Another report, filed by A. J. McIlroy, was published in the Daily Telegraph (London). Richard Allport i.A. Rhodesia and South Africa: Military History. Retrieved 12 August 2019.
  2. P. Barnabas Stephan (compiler). "Dr. Johanna Decker". Dr.-Johanna-Decker-Gymnasium & Dr.-Johanna-Decker-Realschule, Amberg. Archived from the original on 2019-10-11. Retrieved 12 August 2019.
  3. Prof. P. Dr. Urban Rapp. "Nachruf auf Dr. Hanna Decker". Retrieved 12 August 2019.
  4. Alwin Reindl (November 2002). "Dr. Johanna Decker* 19. Juni 1918 in Nürnberg, ermordet am 9. August 1977 in Lupane (Simbabwe)" (PDF). Pressestelle des Erzbischöflichen Ordinariats, Bamberg. pp. 26–27. Retrieved 12 August 2019.
  5. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  6. P. Barnabas Stephan (compiler). "Dr. Johanna Decker". Dr.-Johanna-Decker-Gymnasium & Dr.-Johanna-Decker-Realschule, Amberg. Archived from the original on 2019-10-11. Retrieved 12 August 2019.
  7. Traul Solleder (March 2006). "Segnung: Hanna-Decker-Haus". Heilung und Hell: Mitteilungen und Berichte des Missionsärztlichen Instituts Würzburg. (It is necessary to click through, using arrows on the right of the page, till you get past the blank pages to Page 4.). p. 4. Retrieved 13 August 2019.
  8. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  9. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  10. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  11. Traul Solleder (March 2006). "Segnung: Hanna-Decker-Haus". Heilung und Hell: Mitteilungen und Berichte des Missionsärztlichen Instituts Würzburg. (It is necessary to click through, using arrows on the right of the page, till you get past the blank pages to Page 4.). p. 4. Retrieved 13 August 2019.
  12. "Hanna Decker". Kurzportraits. Missionsärztliches Institut Würzburg. Retrieved 14 August 2019.[പ്രവർത്തിക്കാത്ത കണ്ണി]
  13. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  14. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  15. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  16. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
  17. P. Barnabas Stephan (compiler). "Am 9. August 1977". Retrieved 14 August 2019.
  18. "St. Paul's Mission, Lupane". The Murder of Missionaries in Rhodesia .... 1. A summary of the murders appeared in the Guardian (London) .... 2. Another report, filed by A. J. McIlroy, was published in the Daily Telegraph (London). Richard Allport i.A. Rhodesia and South Africa: Military History. Retrieved 12 August 2019.
  19. Wolfgang Leischner (May 2004). "Die Missionsärztin Dr. Johanna Decker" (PDF). Medical Missions in Rhodesien / Zimbabwe: zur Geschichte der Missionshospitäler der Erzdiözese Bulawayo und den Biographien ihrer leitenden Ärztinnen. Julius-Maximilians-Universität Würzburg (Universitätsbibliothek Würzburg). pp. 111–121. Retrieved 13 August 2019.
"https://ml.wikipedia.org/w/index.php?title=ജൊഹാന_ഡെക്കർ&oldid=3845756" എന്ന താളിൽനിന്ന് ശേഖരിച്ചത്