ഖനിജ ഇന്ധനം

(ജൈവ-ഖനിജ ഇന്ധനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂവൽക്കത്തിന്റെ ( Earth Crust) ഉപരി പടലത്തിൽ നിന്ന് കുഴിച്ചെടുക്കുന്ന ഹൈഡ്രോക്കാർബൺ സംയുക്തങ്ങളായ ഇന്ധനങ്ങളെയാണ്‌ ഖനിജ ഇന്ധനങ്ങൾ എന്ന് പറയുന്നത്.

കൽക്കരി, ഒരു ഫോസിൽ ഇന്ധനം

കൽക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങൾ (Natural Gas) തുടങ്ങിയവ ഉദാഹരണം.എന്നാൽ, വിറക് ഒരു ഖനിജേന്ധനമല്ല.

കത്തിക്കുമ്പോഴോ, മറ്റ് രീതിയിൽ രൂപഭേദം വരുത്തുമ്പോഴോ ഊർജം നൽകുന്ന വസ്തുക്കളെയാണ്, ഇന്ധനം എന്നു പറയുന്നത്. നിരവധി കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന സസ്യങ്ങളുടേയും ജീവികളുടേയും മൃതാവശിഷ്ടങ്ങൾ, ഭൂമിക്കടിയിലെ അതിസമ്മർദ്ദവും അത്യുഷ്ണവും കൊണ്ട്, പരിണമിച്ചുണ്ടായതാണ് ഖനിജ ഇന്ധനങ്ങൾ എന്ന് ജൈവോത്പത്തി സിദ്ധാന്തം (Biogenic Theory) പറയുന്നു. എന്നാൽ, അപ്രകാരമല്ല ഖനിജ ഇന്ധനങ്ങൾ ഉണ്ടായത് എന്നു സമർത്ഥിക്കുന്ന അജൈവോത്പത്തി (Abiogenic Theory) സിദ്ധാന്തവുമുണ്ട്. പാശ്ചാത്യ ഭൗമശാസ്ത്രജ്ഞർ, ജൈവോത്പത്തി സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കരുതുന്നു.

"https://ml.wikipedia.org/w/index.php?title=ഖനിജ_ഇന്ധനം&oldid=3391527" എന്ന താളിൽനിന്ന് ശേഖരിച്ചത്