ജേമീ ലീ കർട്ടിസ്
ജേമീ ലീ കർട്ടിസ് (ജനനം: നവംബർ 22, 1958) ഒരു അമേരിക്കൻ അഭിനേത്രിയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്. 1978 ൽ ജോൺ കാർപെന്ററിന്റെ ഹലോവീൻ എന്ന ഹൊറർ സിനിമയിലെ ലോറി സ്ട്രോഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം നടത്തി. ഈ ചിത്രം അവരെ സിനിമാരംഗത്ത് ഒരു "സ്‌ക്രീം ക്യൂൻ" ആയി സ്ഥാപിച്ചതോടെ 1980 ൽ ദ ഫോഗ്, പ്രോം നൈറ്റ്, ടെറർ ട്രെയിൻ എന്നിവയുൾപ്പെടെയുള്ള ഏതാനും ഹൊറർ സിനിമകളിൽ അവർ പ്രത്യക്ഷപ്പെട്ടു. ഹാലോവീൻ II (1981), ഹാലോവീൻ എച്ച് 20: 20 വർഷങ്ങൾക്ക് ശേഷം (1998), ഹാലോവീൻ: റെസറക്ഷൻ (2002), ഹാലോവീൻ (2018) എന്നിവയിൽ ലോറി സ്ട്രോഡിന്റെ വേഷം അവർ ആവർത്തിച്ച് അവതരിപ്പിച്ചു.
ജാമി ലീ കർട്ടിസ് | |
---|---|
ജനനം | സാന്താ മോണിക്ക, കാലിഫോർണിയ, യു.എസ്. | നവംബർ 22, 1958
തൊഴിൽ | നടി, നിർമ്മാതാവ്, സംവിധായകൻ, രചയിതാവ്, ബ്ലോഗർ, ആക്ടിവിസ്റ്റ് |
സജീവ കാലം | 1977–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | ടോണി കർട്ടിസ് ജാനറ്റ് ലെയ്ഗ് |
ബന്ധുക്കൾ | കെല്ലി കർട്ടിസ് (സഹോദരി) അല്ലെഗ്ര കർട്ടിസ് (അർദ്ധ-സഹോദരി) |
ഒപ്പ് | |
വിവിധയിനം ചലച്ചിത്രങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ജേമീ ലീ കർട്ടിസിന്റെ ചലച്ചിത്രങ്ങളിൽ മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ് നേടിയ ട്രേഡിംഗ് പ്ലേസ് (1983), മികച്ച നടിക്കുള്ള ബാഫ്റ്റ നോമിനേഷൻ നേടിയ എ ഫിഷ് കാൾഡ് വാണ്ട (1988) തുടങ്ങിയ ഹാസ്യരസപ്രധാനങ്ങളായ ചിത്രങ്ങളും ഉൾപ്പെടുന്നു. ജെയിംസ് കാമറൂണിന്റെ ആക്ഷൻ കോമഡി ചിത്രമായ ട്രൂ ലൈസ് (1994) എന്ന ചിത്രത്തിൽ ഹെലൻ ടാസ്‌കറുടെ വേഷത്തിൽ അഭിനയിച്ചതിന്റെപേരിൽ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, അമേരിക്കൻ കോമഡി പുരസ്കാരം, സാറ്റേൺ അവാർഡ് എന്നിവ നേടിയിരുന്നു. കർട്ടിസിന്റെ മറ്റ് പ്രധാന ചിത്രങ്ങളിൽ ബ്ലൂ സ്റ്റീൽ (1990), മൈ ഗേൾ (1991), ഫോറെവർ യംഗ് (1992), ദി ടെയ്‌ലർ ഓഫ് പനാമ (2001), ഫ്രീക്കി ഫ്രൈഡേ (2003), ബെവർലി ഹിൽസ് ചിഹ്വാഹ്വ (2008), യു എഗെയ്ൻ (2010) , വെറോണിക്ക മാർസ് (2014), നൈവ്സ് ഔട്ട് (2019) എന്നിവ ഉൾപ്പെടുന്നു.
എബിസിയുടെ ഹാസ്യ പരമ്പരയായ എനിതിംഗ് ബട്ട് ലവ് (1989–1992) ൽ ഹന്ന മില്ലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് കർട്ടിസിന് ഒരു ഗോൾഡൻ ഗ്ലോബും പീപ്പിൾസ് ചോയ്സ് അവാർഡും ലഭിച്ചിരുന്നു. നിക്കോളാസ് ഗിഫ്റ്റ് (1998) എന്ന ടെലിവിഷൻ സിനിമയിലെ അഭിനയത്തിന് പ്രൈംടൈം എമ്മി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഫോക് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹൊറർ കോമഡി പരമ്പരയായിരുന്ന സ്‌ക്രീം ക്വീൻസിൽ (2015–2016) കാത്തി മൻഷ് എന്ന കഥാപാത്രമായി അഭിനയിക്കുകയും ഏഴാമത്തെ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുകയും ചെയ്തു.
നിരവധി കുട്ടികളുടെ പുസ്തകങ്ങൾ എഴുതിയിട്ടുള്ള അവരുടെ1998-ൽ പുറത്തിറങ്ങിയ ടുഡേ ഐ ഫീൽ സില്ലി, ആന്റ് അദർ മൂഡ്സ് ദാറ്റ് മേക്ക് മൈ ഡേ എന്ന പുസ്തകം ദ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ദ ഹഫിംഗ്‌ടൺ പോസ്റ്റിന്റെ പതിവ് ബ്ലോഗർ കൂടിയാണ് അവർ. 1998 ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ കർട്ടിസിന് ഒരു താരം ലഭിച്ചു.
ആദ്യകാലം
തിരുത്തുകകാലിഫോർണിയയിലെ സാന്താ മോണിക്കയിൽ നടൻ ടോണി കർട്ടിസിന്റെയും നടി ജാനറ്റ് ലീയുടെയും പുത്രിയായി ജേമീ ലീ കർട്ടിസ് ജനിച്ചു. ഹംഗറിയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായ അവളുടെ പിതാവ് ഒരു യഹൂദനായിരുന്നു.[1] അവളുടെ മാതാവിന്റെ വഴിയിലുള്ള മുതു മുത്തശ്ശിമാരിൽ രണ്ടുപേർ ഡാനിഷ് വംശജരും മാതാവിന്റെ പൂർവ്വികരിൽ ബാക്കിയുള്ളവർ ജർമ്മൻ, സ്കോട്ട്സ്-ഐറിഷ് വംശജരായിരുന്നു.[2] കെല്ലി കർട്ടിസ് എന്ന പേരിൽ അഭിനേത്രിയായ ഒരു മൂത്ത സഹോദരിയും അലക്സാണ്ട്ര, നടി അല്ലെഗ്ര കർട്ടിസ്, ബെഞ്ചമിൻ, നിക്കോളാസ് കർട്ടിസ് (1994 ൽ മയക്കുമരുന്ന് അമിതമായി കഴിച്ച് മരിച്ചു) എന്നിങ്ങനെ നിരവധി അർദ്ധസഹോദരന്മാരും (എല്ലാം അവളുടെ പിതാവിന്റെ പുനർവിവാഹത്തിൽ നിന്ന്) അവർക്കുണ്ട്.[3] കർട്ടിസിന്റെ മാതാപിതാക്കൾ 1962 ൽ വിവാഹമോചനം നേടിയിരുന്നു. വിവാഹമോചനത്തിനുശേഷം, തന്റെ പിതാവ് ചുറ്റുവട്ടത്തിലില്ലായിരുന്നുവെന്നും ഒരു പിതാവെന്ന സ്ഥാനത്തിന് അയാൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും അവർ പറഞ്ഞു.[4]
കർട്ടിസ്, ലോസ് ഏഞ്ചൽസിലെ വെസ്റ്റ്‌ലേക്ക് സ്കൂളിലും (ഇപ്പോൾ ഹാർവാർഡ്-വെസ്റ്റ്‌ലേക്ക് സ്‌കൂൾ) ബെവർലി ഹിൽസ് ഹൈസ്‌കൂളിലും പഠനം നടത്തുകയും ചോട്ട് റോസ്മേരി ഹാളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. 1976 ൽ കാലിഫോർണിയയിലേക്ക് മടങ്ങിയ അവർ, മാതാവിന്റെ മാതൃവിദ്യാലയമായ കാലിഫോർണിയയിലെ സ്റ്റോക്ക്‌ടണിലെ പസഫിക് സർവകലാശാലയിൽ നിയമപഠനത്തിനു ചേർന്നു.[5][6] ഒരു സെമസ്റ്ററിന് ശേഷം അഭിനയ ജീവിതം തുടരുന്നതിനായി പഠനം ഉപേക്ഷിച്ചു.[7]
അഭിനയരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1978 | ഹലോവീൻ | ലോറി സ്ട്രോഡ് | |
1980 | ദ ഫോഗ് | എലിസബത്ത് സോളി | |
1980 | പ്രോം നൈറ്റ് | കിം ഹാമണ്ട് | |
1980 | ടെറർ ട്രെയിൻ | അലാന മാക്സ്വെൽ | |
1981 | റോഡ്ഗേംസ് | പമേലa "ഹിച്ച്" റഷ്‍വർത്ത് | |
1981 | ഹലോവീൻ II | ലോറി സ്ട്രോഡ് | |
1982 | ഹലോവീൻ III: സീസൺ ഓഫ് ദ വിച്ച് | Telephone Operator | Voice only, uncredited |
1982 | കമിംഗ് സൂൺ | Narrator | Documentary |
1983 | ട്രേഡിംഗ് പ്ലേസസ് | Ophelia | |
1984 | ലവ് ലറ്റേർസ് | Anna Winter | |
1984 | ഗ്രാന്റ്‍വ്യൂ, U.S.A. | Michelle "Mike" Cody | |
1984 | ദ അഡ്വഞ്ചേർസ് ഓഫ് ബക്കറൂ ബൻസായ് എക്രോസ് ദ 8ത് ഡൈമൻഷൻ | സാന്ദ്രാ ബൻസായ് | In extended version |
1985 | പെർഫക്ട് | ജെസീ വിൽസൺ | |
1987 | എ മാൻ ഇൻ ലവ് | സൂസൻ എലിയട്ട് | |
1987 | അമേസിങ്ങ് ഗ്രേസ് ആന്റ് ചക്ക് | Lynn Taylor | |
1988 | ഡൊമിനിക് ആന്റ് യൂജിൻ | ജെന്നിഫർ റെസ്റ്റൺ | |
1988 | എ ഫിഷ് കോൾഡ് വാന്റ | Wanda Gershwitz | |
1990 | ബ്ലൂ സ്റ്റീൽ | Megan Turner | |
1991 | ക്യൂൻസ് ലോജിക് | Grace | |
1991 | മൈ ഗേൾ | Shelly DeVoto | |
1992 | ഫോർഎവർ യങ്ങ് | Claire Cooper | |
1993 | മദേർസ് ബോയ്സ് | Judith "Jude" Madigan | |
1994 | മൈ ഗേൾ 2 | Shelly DeVoto Sultenfuss | |
1994 | ട്രൂ ലൈസ് | Helen Tasker | |
1996 | ഹൌസ് അറസ്റ്റ് | Janet Beindorf | |
1997 | Fierce Creatures | Willa Weston | |
1998 | ഹോംഗ്രോൺ | Sierra Kahan | |
1998 | ഹലോവീൻ H20: 20 യേർസ് ലേറ്റർ | Laurie Strode / Keri Tate | |
1999 | വൈറസ് | കെല്ലി ഫോസ്റ്റർ | |
2000 | ഡ്രൌണിങ് മോണ | റോണ മേസ് | |
2001 | ദ ടെയ്‍ലർ ഓഫ് പനാമ | ലൂയിസ പെന്റൽ | |
2001 | ഡാഡി ആന്റ് തെം | Elaine Bowen | |
2001 | Rudolph the Red-Nosed Reindeer and the Island of Misfit Toys | Queen Camilla | Voice only |
2002 | ഹലോവീൻ: റെസറെക്ഷൻ | Laurie Strode | |
2003 | ഫ്രീക്കി ഫ്രൈഡേ | Tess Coleman / Anna Coleman | |
2004 | ക്രിസ്തുമസ് വിത് ദ ക്രാങ്കസ് | Nora Krank | |
2005 | ദ കിഡ് & ഐ | Herself | |
2008 | ബെവർലി ഹിൽസ് ചിഹ്വാഹ്വ | Vivian Ashe | |
2010 | യു എഗേൻ | Gail Byer Olsen | |
2011 | ദ ലിറ്റിൽ എഞ്ചിൻ ദാറ്റ് കുഡ് | Beverly "Bev" | Voice only |
2012 | ഫ്രം അപ് ഓൺ പോപ്പി ഹിൽ | Ryoko Matsuzaki | Voice only, English version |
2014 | വെറോണിക്ക മാർസ് | Gayle Buckley | |
2015 | സ്പെയർ പാർട്സ് | Principal Karen Lowry | |
2018 | ഹലോവീൻ | ലോറീ സ്ട്രോഡ് | |
2018 | ആൻ അക്സറ്റബിൾ ലോസ് | Rachel Burke | |
2019 | നൈവ്സ് ഔട്ട് | Linda Drysdale-Thrombrey | |
2020 | ഹലോവീൻ കിൽസ് | ലോറീ സ്ട്രോഡ് | Post-production |
TBA | Everything Everywhere All at Once | Filming |
ടെലിവിഷൻ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Jamie Lee Curtis Interview: Starring as Herself: Embracing Reality". Reader's Digest. Archived from the original on October 13, 2007. Retrieved October 17, 2009.
- ↑ There/Hollywood, page 6, 1985, by Janet Leigh
- ↑ "Family for Tony Curtis" Turner Entertainment Networks, Inc. Retrieved August 29, 2015.
- ↑ Casablanca, Ted (October 22, 2010). "Source: Jamie Lee Curtis Written Out of Father's Will". E News. E News. Retrieved 8 October 2018.
- ↑ Carr, Jay (August 4, 1988). "The Candid Unwinding of Jamie Lee Curtis". The Chicago Tribune.
- ↑ Spencer, Amy (September 6, 2018). "Jamie Lee Curtis Spills Her Inspiring Confidence Secrets". Good Housekeeping.
- ↑ Chin, Paula (August 22, 1994). "Making a Splash". People.