ജെ.സി.ബി.
വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ജെ.സി.ബി,അഥവാ ജെ.സി.ബാംഫോഡ് (ഏക്സ്കവേറ്റേഴ്സ്) ലി.. മണ്ണുമാന്തികളാണ് ജെ.സി.ബി യുടെ പ്രധാന ഉത്പന്നം. അവരുടെ മണ്ണുമാന്തി യന്ത്രത്തിന്റെ വമ്പിച്ച സ്വീകാര്യത മൂലം എല്ലാത്തരം മണ്ണുമാന്തികളേയും ജെ.സി.ബി എന്ന് വാചികമായി പറയാറുണ്ടെന്നിരുന്നാലും ജെ.സി.ബി. കമ്പനിയുടെ ഔദ്യോഗിക വ്യാപാരമുദ്രയാണ്. നിർമ്മാണ വ്യാവസായിക കാർഷിക മേഖലകൾക്കായി ജെ.സി.ബി ഇപ്പോൾ വ്യത്യസ്തതരത്തിലുള്ള 160 യന്ത്രങ്ങൾ നിർമ്മിക്കുന്നു.
കമ്പനി
തിരുത്തുക1945 ഒക്ടോബറിൽ ഇംഗ്ലണ്ടുകാരനായ ജോസഫ് സിറിൽ ബാംഫോഡ് ആണ് കമ്പനി സ്ഥാപിച്ചത്. ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനി ഇംഗ്ലണ്ടിനു പുറമേ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ, ചൈന, ജർമ്മനി എന്നിവിടങ്ങളിലും വാഹനങ്ങൾ വിപണനത്തിനായി നിർമ്മിക്കുന്നു. ഇന്ത്യയിൽ പൂനെയിലാണ് കമ്പനിയുടെ നിർമ്മാണ ഘടകം പ്രവർത്തിക്കുന്നത്. 2006-ൽ കമ്പനിക്ക് 4000 തൊഴിലാളികളാണുണ്ടായിരുന്നത്.
1945-ൽ ബാംഫോഡ് രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നും ഉപേക്ഷിച്ച വസ്തുക്കൾ കൊണ്ട് ഒരു ട്രയിലർ ഉണ്ടാക്കി, 1948-ഓടു കൂടി കമ്പനിയിൽ ആറുപേർ പണിയെടുക്കുകയും യൂറോപ്പിലാദ്യത്തെ മർദ്ദശക്തി(hydraulic) ടിപ്പർ ഉണ്ടാക്കുകയും ചെയ്തു. 1953-ൽ ആദ്യമായി തൊട്ടി ഉപയോഗിച്ച് വസ്തുക്കൾ കോരുന്ന വാഹനം ഉണ്ടാക്കിയ കമ്പനി 1964 ആയപ്പോഴേക്കും അത്തരത്തിലുള്ള 3000 വാഹനങ്ങൾ വിറ്റിരുന്നു.
ജർമ്മൻ ഉപകരണ നിർമ്മാണ കമ്പനിയായ വൈബ്രോമാക്സിന്റെ ഉടമസ്ഥരും ജെ.സി.ബി ആണ്.
വാഹനങ്ങൾ
തിരുത്തുകഇന്ന് ജെ.സി.ബി നിർമ്മിക്കുന്ന വാഹനങ്ങളിൽ ഒട്ടുമിക്കതും ഏതെങ്കിലും തരം ഭൌമോപരിതല പ്രവർത്തനങ്ങൾ ചെയ്യുന്നവയാണ്. മണ്ണുമാന്തുക, പാറപൊട്ടിക്കുക, കെട്ടിടങ്ങളും മറ്റും തകർക്കുക എന്നിവകൂടാതെ ട്രാക്റ്ററുകളും ജെ.സി.ബി നിർമ്മിക്കുന്നു. ടയറിലോടുന്നതും ടാങ്കുകളെ പോലെ ചങ്ങലകളിൽ ഓടുന്നവയുമായ( Caterpillar Model) വാഹനങ്ങൾ ജെ.സി.ബി ഉണ്ടാക്കുന്നു.
പ്രദർശന സംഘം
തിരുത്തുകതങ്ങളുടെ വാഹനങ്ങളുടെ വിവിധ ഉപയോഗങ്ങൾ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കമ്പനി സജ്ജീകരിച്ചിട്ടുള്ള സംഘമാണ് ജെ.സി.ബി. ഡാൻസിങ് ഡിഗേഴ്സ് (നൃത്തംചെയ്യും കുഴിതോണ്ടികൾ). അസാധാരണമായ മാർഗ്ഗങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുകയാണ് ഇവർ ചെയ്യുന്നത്. വാഹനങ്ങൾ കൊണ്ടുള്ള അഭ്യാസങ്ങൾ ഇവർ കാട്ടുന്നു.
പൊതുജീവിതത്തിൽ
തിരുത്തുക- 2006 തുടക്കത്തിൽ കേരളത്തിലെ മലകൾ ഇടിച്ച് പാടങ്ങൾ മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകൾ ജെ.സി.ബി കളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
- 2007 ജൂണിൽ കേരള സർക്കാർ ആരംഭിച്ച മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ജെ.സി.ബികൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
- മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ ജെ.സി.ബികളെ ദിനോസറുകൾ ആയി സങ്കല്പ്പിച്ചുള്ള എം. മുകുന്ദന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.
- മലബാറിൽ പൊതുവെ ജെ.സി.ബിക്ക് ചേകന്നൂർ എന്നൊരു ഓമനപ്പേര് നിലവിലുണ്ട്[അവലംബം ആവശ്യമാണ്]
ചിത്രശാല
തിരുത്തുക-
ജെ.സി.ബി. 407
-
ജെ.സി.ബി. 407
-
ജെ.സി.ബി ഫാസ്റ്റ്രാക് 8250
-
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ മരം നടാൻ കുഴി ഒരുക്കുന്ന ഒരു ജെ.സി.ബി
-
വെട്ട് കല്ല് കുത്തിപോട്ടിക്കുന്ന ജെ.സി.ബി
-
മരം പറിച്ചു നടൽ ജെ.സിബി ഉപയോഗിക്കുന്നു
പുറം കണ്ണികൾ
തിരുത്തുക- http://www.jcb.com/
- കമ്പനിയുടെ ചരിത്രം Archived 2007-07-22 at the Wayback Machine.
- ഡാൻസിങ് ഡിഗേഴ്സ് Archived 2005-03-12 at the Wayback Machine.
- http://www.peterjohnson.co.uk/info.asp?ID=48 Archived 2007-08-14 at the Wayback Machine.
- http://website.lineone.net/~peterjohnsonent/ArenaText/dancing.htm Archived 2004-12-11 at the Wayback Machine.
- http://www.aber.ac.uk/~dcswww/Telematics/RWS/rws/tour/dancing.html