ഒരു വൈദഗ്ദ്ധമുള്ള നിർമ്മാണയന്ത്ര വാഹനമാണ് ബാക്ക്ഹോ ലോഡർ. ജെ.സി.ബി, മണ്ണ് മാന്തി എന്നൊക്കെ പറയപ്പെടുന്നു. ലോഡർ ശൈലിയിലുള്ള കോരിക ഘടിപ്പിച്ച ട്രാക്ടർ പോലെയുള്ള യൂണിറ്റ് അടങ്ങുന്ന ഭാരമുള്ള ഉപകരണ വാഹനമാണ്. മുൻവശത്ത് ലോഡറും പുറകിൽ ബാക്ക്ഹോയും (ബക്കറ്റ്) ഘടിപ്പിച്ചിരിക്കുന്നു. ലോഡറിന് നിരവധി വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ കഴിയും. പല ആപ്ലിക്കേഷനുകളിലും ശക്തമായ ഒരു അടിച്ചു വാരി പോലെ ഉപയോഗിക്കുന്നു. സാധാരണയായി ലോഡർ ഉപയോഗിച്ച് കുഴിക്കുന്നില്ല. വലിയ അളവിലുള്ള അയഞ്ഞ വസ്തുക്കൾ എടുക്കാനും കൊണ്ടുപോകാനും കൂടുതലായി ഉപയോഗിക്കുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഓപ്പറേറ്റർ ലോഡറിനെ നിയന്ത്രിക്കുന്നു. ബാക്ക്‌ഹോ ഉപയോഗിക്കാൻ ഓപ്പറേറ്റർ വാഹനം പാർക്ക് ചെയ്യുകയും സീറ്റ് തിരിക്കുകയും വേണം. പ്രധാനമായും മണ്ണ് കോരാൻ ഉപയോഗിക്കുന്നു. ഒരു ബാക്ക്‌ഹോ ഉപയോഗിച്ച് കുഴിക്കുന്ന സമയത്ത് അവ ടയറിന് താങ്ങാൻ കഴിയുന്നതിനേക്കാൾ ഭാരം വഹിക്കുന്നതിൽ സ്റ്റെബിലൈസർ കാലുകൾ ഉപയോഗിക്കുന്നു.

ഒരു ജെസിബി 3സിഎക്സ് ബാക്ക്ഹോ ലോഡർ

ജെ.സി.ബി

തിരുത്തുക
പ്രധാന ലേഖനം: ജെ.സി.ബി.

വിധോദ്ദേശ ഉപകരണ വാഹനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ജെ.സി.ബി അഥവാ ജെസി ബാംഫോർഡ് എക്‌സ്‌കവേറ്റേഴ്‌സ് ലിമിറ്റഡ്. മണ്ണുമാന്തികളാണ് ജെ.സി.ബി യുടെ പ്രധാന ഉത്പന്നം. അവരുടെ മണ്ണുമാന്തി യന്ത്രത്തിന്റെ വമ്പിച്ച സ്വീകാര്യത മൂലം എല്ലാത്തരം മണ്ണുമാന്തികളേയും ജെ.സി.ബി എന്ന് വാചികമായി പറയാറുണ്ടെന്നിരുന്നാലും ജെ.സി.ബി. കമ്പനിയുടെ ഔദ്യോഗിക വ്യാപാരമുദ്രയാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാക്ക്ഹോ_ലോഡർ&oldid=3942889" എന്ന താളിൽനിന്ന് ശേഖരിച്ചത്