ജാനകി ബല്ലഭ് പട്നായിക്
ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് (ഒറിയ: ଜାନକୀ ବଲ୍ଲଭ ପଟ୍ଟନାୟକ; 3 ജനുവരി 1927 – 21 ഏപ്രിൽ 2015). 1980 മുതൽ 1989 വരെ രണ്ടുതവണയും 1995 മുതൽ 1999 വരെ മൂന്നാം തവണയും ഒഡീഷയിൽ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2009 മുതൽ 2014 വരെ അസം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971-ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രി, 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രി എന്നീ പദവികളിലും പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.[1]
ജാനകി ബല്ലഭ് പട്നായിക് | |
---|---|
അസം ഗവർണർ | |
ഓഫീസിൽ 11 ഡിസംബർ 2009 – 10 ഡിസംബർ 2014 | |
മുൻഗാമി | സയെദ് സിബ്തി റസി |
പിൻഗാമി | പത്മനാഭ ആചാര്യ |
ഒഡീഷ മുഖ്യമന്ത്രി | |
ഓഫീസിൽ 9 ജൂൺ 1980 – 7 ഡിസംബർ 1989 | |
മുൻഗാമി | Nilamani Routray |
പിൻഗാമി | Hemananda Biswal |
ഓഫീസിൽ 15 മാർച്ച് 1995 – 17 ഫെബ്രുവരി 1999 | |
മുൻഗാമി | ബിജു പട്നായിക് |
പിൻഗാമി | Giridhar Gamang |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | രാമേശ്വർ, പുരി ജില്ല | 3 ജനുവരി 1927
മരണം | 21 ഏപ്രിൽ 2015 തിരുപ്പതി, ആന്ധ്രാ പ്രദേശ്, ഇന്ത്യ | (പ്രായം 88)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ജയന്തി പട്നായിക് |
അൽമ മേറ്റർ | Utkal University, Banaras Hindu University |
വെബ്വിലാസം | ഔദ്യോഗിക വെബ്സൈറ്റ് |
രാഷ്ട്രീയ ജീവിതം
തിരുത്തുക1927-ൽ ഒഡീഷയിലെ പുരി ജില്ലയിലുള്ള രാമേശ്വർ ഗ്രാമത്തിലാണ് ജെ.ബി. പട്നായിക് ജനിച്ചത്. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1971-ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധസഹമന്ത്രിയായി. 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രിയുമായി. മൂന്നുതവണ ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. അതിനുശേഷം അസമിലെ ഗവർണറായും പ്രവർത്തിച്ചു.[1]
കുടുംബം
തിരുത്തുകദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയായ ജയന്തി പട്നായിക്കിനെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. പൃഥ്വി ബല്ലഭ് പട്നായിക്, സുദാത്ത പട്നായിക്, സുപ്രിയ പട്നായിക് എന്നിവർ മക്കളാണ്.
മരണം
തിരുത്തുക2015 ഏപ്രിൽ 21-ന് തിരുപ്പതി രാഷ്ട്രീയ സംസ്കൃത സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ജെ.ബി. പട്നായിക് അന്തരിച്ചു.[1]