ജയന്തി പട്നായിക്

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യൻ സാമൂഹിക പ്രവർത്തകയും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമാണ് ജയന്തി പട്നായിക് (ഒറിയ: ଜୟନ୍ତୀ ପଟ୍ଟନାୟକ ; ജനനം:1932 ഏപ്രിൽ 7).[1][2] ഇവർ രണ്ടു തവണ പാർലമെന്റ് അംഗമായിരുന്നിട്ടുണ്ട്.[3]

ജയന്തി പട്നായിക്
പാർലമെന്റ് അംഗം
ഓഫീസിൽ
1980-1989 ഉം 1998-1999 ഉം
മുൻഗാമിജാനകി ബല്ലഭ് പട്നായിക്
പിൻഗാമിശ്രീകാന്ത് ജേന
മണ്ഡലംകട്ടക്ക്, ബെർഹാംപൂർ
പാർലമെന്റ് അംഗം
മുൻഗാമിപി.വി. നരസിംഹറാവു
പിൻഗാമിAnadi Charan Sahu
വ്യക്തിഗത വിവരങ്ങൾ
ജനനം (1932-04-07) 7 ഏപ്രിൽ 1932  (91 വയസ്സ്)
അസിക, ഗഞ്ജം ജില്ല, ഒഡീഷ, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജീവിതരേഖ തിരുത്തുക

1932-ൽ ഒഡീഷയിലെ ഗഞ്ജം ജില്ലയിലുള്ള അസിക എന്ന സ്ഥലത്താണ് ജയന്തി പട്നായിക് ജനിച്ചത്. അസികയിലെ ഹരിഹർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കട്ടക്കിലെ ഉത്കൽ സർവകലാശാലയ്ക്കു കീഴിലുള്ള സൈലബല വനിതാ കോളേജിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം നേടി.

ഒഡീഷയുടെ മുൻ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിനെ 1953-ൽ വിവാഹം കഴിച്ചു. (ഇദ്ദേഹം 2015-ൽ അന്തരിച്ചു.) പൃഥ്വി പട്നായിക്, സുദത്ത പട്നായിക്, സിജാത പട്നായിക് എന്നിവർ മക്കളാണ്.[3]

വിവാഹശേഷം ജയന്തി പട്നായിക് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഉപരിപഠനത്തിനു ചേർന്നു.[4][1] സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സമയത്ത് ലോക്സഭയിലും രാജ്യസഭയിലും അംഗമായി. 1992-ൽ വനിതകളുടെ ക്ഷേമത്തിനായി ദേശീയ വനിതാ കമ്മീഷൻ രൂപീകരിച്ചപ്പോൾ ആദ്യത്തെ അധ്യക്ഷയായി നിയമിതയായി.[2] 1992 ഫെബ്രുവരി 3 മുതൽ 1995 ജനുവരി 30 വരെ അധ്യക്ഷപദവിയിൽ തുടർന്നു.[5]

അവലംബം തിരുത്തുക

  1. 1.0 1.1 Biographical Sketch: Member of Parliament, 12th Lok Sabha Parliament of India
  2. 2.0 2.1 "Brief History". National Commission for Women. Archived from the original on 2016-03-22. Retrieved 15 March 2016.
  3. 3.0 3.1 "ജെ ബി പട്ടേൽ അന്തരിച്ചു". ദേശാഭിമാനി ദിനപത്രം. 22 April 2015. Retrieved 16 March 2016.
  4. "Jayanti Patnaik" (PDF). School of Media and Cultural Studies, Tata Institute of Social Sciences, Mumbai. Archived from the original (pdf) on 2014-04-02. Retrieved 15 March 2016.
  5. "List of chairpersons of NCW". National Commission for Women. Archived from the original on 2014-02-06. Retrieved 15 March 2016.
"https://ml.wikipedia.org/w/index.php?title=ജയന്തി_പട്നായിക്&oldid=4024057" എന്ന താളിൽനിന്ന് ശേഖരിച്ചത്