ഭട്നാഗർ പുരസ്കാരജേതാവായ രസതന്ത്രജ്ഞനാണ്‌ ജരുഗു നരസിംഹ മൂർത്തി. ഓർഗാനിക് സം‌യുക്തങ്ങളുടെ ഘടനയും പ്രതിപ്രവർത്തനശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖയായ ഭൗതിക-ഓർഗാനിക രസതന്ത്രത്തിലാണ്‌ (physical organic chemistry) അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലേറെയും. 1994-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1998-ൽ ഐ.ഐ.ടി. കാൺപൂരിൽ ചേർന്നു[1]. ഇപ്പോൾ ഐ.ഐ.ടി കാൺപൂരിൽ പ്രൊഫസറാണ്‌.

Jarugu Narasimha Moorthy
ജനനം (1964-07-01) 1 ജൂലൈ 1964  (60 വയസ്സ്)
ദേശീയതIndian
കലാലയം
അറിയപ്പെടുന്നത്Studies on photoreactivity and organization of organic molecules
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻ

ഓർഗാനിക് സം‌യുകതങ്ങളുടെ വ്യവസ്ഥ, പ്രകാശവും അവയുടെ പ്രതിപ്രവർത്തനശേഷിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള പഠനത്തിന്‌ അദ്ദേഹത്തിന്‌ 2008-ലെ രസതന്ത്രത്തിനുള്ള ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ചു[2].

ജീവചരിത്രം

തിരുത്തുക
 
Bangalore University

ജെ. എൻ. മൂർത്തി, ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ അതിർത്തി പട്ടണമായ ബി. കോത്തക്കോട്ടയിൽ 1964 ജൂലൈ 1 ന് ജനിച്ചു. 1985-ൽ ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.[3]തുടർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്ന അദ്ദേഹം 1994 ൽ പിഎച്ച്ഡി നേടി യുഎസിൽ പോയി അവിടെ ഹ്യൂസ്റ്റൺ സർവകലാശാലയിലെ ജയ് കൊച്ചിയുടെ മാർഗനിർദേശപ്രകാരം ഡോക്ടറേറ്റ് പഠനം നടത്തി. 1995-ൽ അലക്സാണ്ടർ വോൺ ഹംബോൾട്ട് ഫെലോഷിപ്പ് നേടിയ അദ്ദേഹം വോർസ്ബർഗ് സർവകലാശാലയിലെ വാൾഡെമർ ആദാമിന്റെ ലബോറട്ടറിയിലേക്ക് മാറി. അവിടെ അദ്ദേഹം ഒരു വർഷത്തോളം താമസിച്ചു.

  1. "ഐ.ഐ.ടി. കാൺപൂർ രസതന്ത്രവിഭാഗം : പ്രൊഫ. ജെ.എൻ. മൂർത്തിയുടെ ഔദ്യോഗിക വെബ് പേജ്". Archived from the original on 2008-12-04. Retrieved 2009-09-28.
  2. "2008-ലെ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരജേതാക്കൾ". Archived from the original on 2008-12-23. Retrieved 2009-09-28.
  3. "Biodata on IITK" (PDF). IIT Kanpur. 2016. Archived from the original (PDF) on 2022-10-09. Retrieved 2020-04-25.


"https://ml.wikipedia.org/w/index.php?title=ജെ.എൻ._മൂർത്തി&oldid=4072385" എന്ന താളിൽനിന്ന് ശേഖരിച്ചത്