ജെർമക്ക്
ജെർമക്ക് (അർമേനിയൻ: Ջերմուկ), തെക്കൻ അർമേനിയയിലെ വയോത്സ് ഡ്സോർ പ്രവിശ്യയിലെ ജെർമക്ക് മുനിസിപ്പാലിറ്റിയുടെ കേന്ദ്രവും ഒരു മൗണ്ടൻ സ്പാ നഗരവുമാണ്. പ്രവിശ്യാ തലസ്ഥാനമായ യെഖെഗ്നാഡ്‌സറിന് കിഴക്ക് 53 കിലോമീറ്റർ (33 മൈൽ) റോഡ് ദൂരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ മെഡിക്കൽ ടൂറിസത്തിന്റെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെട്ടിരുന്നു.[2]
ജെർമക്ക് Ջերմուկ | |
---|---|
From top left: Jermuk skyline • Arpa River Spa resorts • Jermuk Forest Sanctuary Jermuk cableway • Jermuk Waterfall Panoramic view of Jermuk | |
Coordinates: 39°50′30″N 45°40′20″E / 39.84167°N 45.67222°E | |
Country | അർമേനിയ |
Province | Vayots Dzor |
Municipality | Jermuk |
First mentioned | 13th century |
• ആകെ | 9 ച.കി.മീ.(3 ച മൈ) |
ഉയരം | 2,080 മീ(6,820 അടി) |
• ആകെ | 5,572 |
• ജനസാന്ദ്രത | 620/ച.കി.മീ.(1,600/ച മൈ) |
സമയമേഖല | UTC+4 (AMT) |
വെബ്സൈറ്റ് | www |
ജെർമക്ക് at GEOnet Names Server |
ചൂടുനീരുറവകൾക്കും കുപ്പിയിലാക്കിയ ധാതുജല ബ്രാൻഡുകൾക്കും ജെർമുക്ക് പട്ടണം പേരുകേട്ടതാണ്. ശുദ്ധവായു, വെള്ളച്ചാട്ടം, കൃത്രിമ തടാകങ്ങൾ, നടപ്പാതകൾ, ചുറ്റുപാടുമുള്ള വനങ്ങൾ, ധാതു ജലാശയങ്ങൾ എന്നിവയുടെ പേരിൽ ഇത് ശ്രദ്ധയാകർഷിക്കുന്നു. വിനോദസഞ്ചാരത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ആധുനിക കേന്ദ്രമായി പരിവർത്തനം ചെയ്യുന്നതിനായി പട്ടണ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു. നിരവധി ചെസ്സ് അന്താരാഷ്ട്ര ടൂർണമെന്റുകൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ പട്ടണം ഒരു പ്രധാന ചെസ്സ് കളി കേന്ദ്രമായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.[3] 2016 ലെ ഒരു ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം ജെർമക്കിൽ ഏകദേശം 3,400 ജനസംഖ്യയുണ്ടായിരുന്നു. എന്നിരുന്നാലും, 2011 ലെ സെൻസസ് പ്രകാരം ജെർമക്കിലെ ജനസംഖ്യ 5,572 ആയി തിട്ടപ്പെടുത്തിയിരുന്നു. ഹെർഹർ (ജനസംഖ്യ 706), കർമ്രാഷെൻ (ജനസംഖ്യ 252), ഗ്ന്ഡെവാസ് (ജനസംഖ്യ. 829) എന്നീ ഗ്രാമങ്ങളും ജെർമക്ക് മുനിസിപ്പാലിറ്റിയുടെ ഘടകങ്ങളാണ്.
പദോൽപ്പത്തി
തിരുത്തുകപതിമൂന്നാം നൂറ്റാണ്ടിൽ ചരിത്രകാരനായ സ്റ്റെപാനോസ് ഓർബെലിയൻ “ഹിസ്റ്ററി ഓഫ് ദ സിസാകൻ പ്രോവിൻസ് “ എന്ന പേരിലുള്ള തന്റെ കൃതിയിൽ ആദ്യമായി പരാമർശിച്ച ഈ പട്ടണത്തിന്റെ പേര് ജെർമക്ക്" (ջերմուկ) അല്ലെങ്കിൽ "ജെർമൂക്ക്" എന്ന അർമേനിയൻ പദത്തിൽ നിന്നുള്ള "ചൂടുള്ള ധാതു നീരുറവ" എന്നർത്ഥം വരുന്ന പടിഞ്ഞാറൻ അർമേനിയൻ പദമായ "ചെർമോഗ്" എന്ന വാക്കിൽനിന്നാണ് ഉരുത്തിരിഞ്ഞത്.
ചരിത്രം
തിരുത്തുകഗ്രേറ്റർ അർമേനിയയിലെ സ്യൂനിക് പ്രവിശ്യയിലെ വയോത്സ് ഡ്സോർ കന്റോണിന്റെ ഭാഗമായി ചരിത്രപരമായി രേഖപ്പെടുത്തപ്പെടുന്ന ഒരു പ്രദേശത്താണ് ജെർമക്ക് നിലനിൽക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ചരിത്രകാരനായ സ്റ്റെപാനോസ് ഓർബെലിയൻ തന്റെ കൃതിയായ ഹിസ്റ്ററി ഓഫ് ദി പ്രൊവിൻസ് ഓഫ് സിസാക്കനിൽ ഈ പട്ടണത്തേക്കുറിച്ച് ആദ്യ പരാമർശനം നടത്തി. ഒരു പുരാതന സൈക്ലോപ്പിയൻ കോട്ടയുടെ അവശിഷ്ടങ്ങളും എട്ടാം നൂറ്റാണ്ടിലെ ബസിലിക്കയുടെ അവശിഷ്ടങ്ങളും വ്യക്തമാക്കുന്നത് പ്രദേശത്തെ ജലധാരകൾക്ക് ചുറ്റുമുള്ള പ്രദേശം പതിമൂന്നാം നൂറ്റാണ്ടിന് വളരെ മുമ്പുതന്നെ ഒരു സ്ഥിരവാസ കേന്ദ്രമാക്കിയിരുന്നുവെന്നാണ്.[4] 10-ഉം 13-ഉം നൂറ്റാണ്ടുകൾക്കിടയിൽ, വയോട്സ് ഡ്സോർ സ്യൂനിക് രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ, ജെർമക്ക് പ്രദേശം സിയുനിയ രാജവംശമാണ് ഭരിച്ചിരുന്നത്. സ്യൂനിക്കിലെ രാജകുമാരന്മാർ ജെർമക്കിലെ ധാതു നീരുറവകൾ രോഗശാന്തി പകരുന്നതായി കണക്കാക്കുകയും ധാതു ജലം നിറച്ച നിരവധി കുളങ്ങൾ നിർമ്മിച്ചതോടെ ഈ ചെറിയ പട്ടണത്തെ ഒരു അവധിക്കാല കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. മധ്യകാലഘട്ടത്തിൽ, വയോത്സ് ഡിസോർ പ്രദേശത്തിലൂടെ, പ്രത്യേകിച്ച് മാർടുണി പട്ടണത്തെ ജെർമുക്കിന്റെ വടക്കുപടിഞ്ഞാറ് യെഗെഗ്നാഡ്‌സറുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെയാണ് സിൽക്ക് റോഡ് കടന്നു പോയിരുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കിഴക്കൻ അർമേനിയ സഫാവിഡ് പേർഷ്യൻ ഭരണത്തിൻ കീഴിലായി. ജെർമക്കിന്റെ പ്രദേശം എറിവാൻ ബെഗ്ലാർബെഗിയുടെയും പിന്നീട് എറിവാൻ ഖാനേറ്റിന്റെയും ഭാഗമായി. 16-ഉം 17-ഉം നൂറ്റാണ്ടുകൾക്കിടയിലുള്ള കാലഘട്ടം വയോത്സ് ഡ്സോറിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. തുർക്കിയുടേയും ഇറാനിലെ ഗോത്രവർഗ്ഗങ്ങളിലേയും അധിനിവേശ സൈനികർ തമ്മിലുള്ള ഒരു പതിവ് യുദ്ധക്കളമായി അക്കാലത്ത് ഈ പ്രദേശം മാറി. തൽഫലമായി, നിരവധി പ്രധാനപ്പെട്ട സ്മാരകങ്ങളും സമ്പന്നമായ ഗ്രാമങ്ങളും നശിപ്പിക്കപ്പെടുകയും ജനസംഖ്യ മാറ്റിപ്പാർപ്പിക്കപ്പെടുകയും ചെയ്തു. 1747-ൽ ജെർമക്ക് പുതുതായി സ്ഥാപിതമായ നാഖിചെവൻ ഖാനേറ്റിന്റെ ഭാഗമായി.
1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1828-ൽ റഷ്യൻ സാമ്രാജ്യവും പേർഷ്യയും തമ്മിൽ ഒപ്പുവെച്ച തുർക്ക്മെൻചായ് ഉടമ്പടി പ്രകാരം, വായോട്സ് ഡ്സോർ ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയയിലെ പല പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. 1828-30-ൽ, ഇറാനിയൻ പട്ടണങ്ങളായ സൽമാസ്, ഖോയ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അർമേനിയൻ കുടുംബങ്ങൾ കിഴക്കൻ അർമേനിയയിൽ, പ്രത്യേകിച്ചും പിന്നീട് 1840-ൽ എരിവാൻ ഗവർണറേറ്റിന്റെ ഭാഗമായ പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കപ്പെട്ടു. 1828-29 ൽ അർമേനിയൻ കുടിയേറ്റക്കാരുടെ ആദ്യ തരംഗം വയോത്സ് ഡ്സോർ മേഖലയിൽ എത്തി. റഷ്യൻ ഭരണത്തിൻ കീഴിൽ, ജെർമക്ക് പട്ടണം ഗണ്യമായ വളർച്ചയും വികാസവും പ്രാപിച്ചു. 1830-കളിൽ റഷ്യൻ ജിയോളജിസ്റ്റ് ജി. വോസ്‌കോബോയ്‌നിക്കോവ് അർമേനിയയിൽ എത്തുകയും ജെർമുക്കിന്റെ ഭൂമിശാസ്ത്രപരമായ ആഴവും ജെർമക്ക് ജലത്തിന്റെ ഘടന, സവിശേഷതകൾ എന്നിവ സംബന്ധിച്ച് പര്യവേക്ഷണം നടത്തുകയും ചെയ്തു. ജെർമക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ 1831-ൽ "മൗണ്ടൻ മാഗസിൻ" ജേണലിലും പിന്നീട് 1855-ൽ "കൊക്കേഷ്യൻ കലണ്ട" മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു. വോസ്കോബോയ്നിക്കോവിന്റെ പഠനങ്ങളാണ് ജെർമക്കിനെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ വീക്ഷണങ്ങൾ.
1860-കളിൽ, സ്യൂനിക്കിലെ ഓർബെലിയൻ രാജകുമാരന്മാർ നിർമ്മിച്ച ജെർമക്കിലെ ചരിത്രപരമായ കുളങ്ങളെല്ലാം ഒരു റഷ്യൻ ഗവൺമെന്റ് പ്രമേയത്തെത്തുടർന്ന് "ഗെവോർഗ് ഖനാഗ്യാൻ" നവീകരിച്ചു. ഇന്ന്, "പ്രിസ്തവ് പൂൾസ്" എന്ന് വിളിക്കപ്പെടുന്ന ഈ ധാതുജല കുളങ്ങൾ ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കപ്പെടുന്നു. 1870-ൽ, ജെർമക്ക് എരിവാൻ ഗവർണറേറ്റിനുള്ളിൽ പുതുതായി രൂപീകരിക്കപ്പെട്ട ഷാരർ-ദരലാഗെസ്‌കി ഉയെസ്‌ഡിന്റെ ഭാഗമായി.
1931-ൽ സോവിയറ്റ് അർമേനിയയുടെ പുതുതായി രൂപീകരിച്ച അസീസ്ബെക്കോവ് റയോണിൽ ജെർമക്ക് ഉൾപ്പെടുത്തി. ജെർമക്കിന്റെ ആദ്യ നഗരവികസന പദ്ധതി 1945-ൽ ആർക്കിടെക്റ്റ് പി. മശ്രിയാൻ അവതരിപ്പിച്ചു. 1952-ൽ ആർക്കിടെക്റ്റ് പി. മനുക്യനാണ് രണ്ടാമത്തെ പദ്ധതി തയ്യാറാക്കിയത്. പിന്നീട് 1960-കളുടെ തുടക്കത്തിൽ പദ്ധതി പരിഷ്കരിച്ചു.
1918 നും 1920 നും ഇടയിൽ ജെർമുക്ക് ഹ്രസ്വകാല റിപ്പബ്ലിക് ഓഫ് അർമേനിയയിൽ ഉൾപ്പെടുത്തി. അർമേനിയ സോവിയറ്റ് യൂണിയനിൽ അംഗമായശേഷം ജെർമക്കും ചുറ്റുമുള്ള പ്രദേശങ്ങളും സോവിയറ്റ് ഭരണത്തെ ചെറുത്തുനിൽക്കുന്ന പ്രദേശങ്ങളിലൊന്നായി മാറുകയും ഗാരെഗിൻ നഷ്ദെയുടെ നേതൃത്വത്തിൽ അംഗീകരിക്കപ്പെടാത്ത മൗണ്ടൈനസ് അർമേനിയ റിപ്പബ്ലിക്ക് രൂപീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, 1921 ജൂലൈയിൽ ബോൾഷെവിക്കുകളുടെ കീഴിലായ ജെർമക്ക് അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായി. 1961-ൽ, അസീസ്ബെക്കോവ് റയോണിനുള്ളിലെ ഒരു നഗര വാസകേന്ദ്രമായി ജെർമുക്ക് ഉൾപ്പെടുത്തി.
പട്ടണത്തിൽ സേവനങ്ങളുടെ ക്രമാനുഗതമായി വികസിച്ചതോടെ 1980-കളിൽ ജെർമക്കിലെ ജനസംഖ്യ 9,000 ആയി ഉയർന്നു. 1991-ൽ സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, അർമേനിയയുടെ സ്വാതന്ത്ര്യാനന്തരം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന്റെ ഫലമായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിൽ പട്ടണത്തിലെ ജനസംഖ്യ 5,000 നു താഴെയായി കുറഞ്ഞു. 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം ജെർമുക്ക് പുതുതായി രൂപീകരിച്ച വയോത്സ് ഡ്സോർ പ്രവിശ്യയുടെ ഭാഗമായി. എന്നിരുന്നാലും, സമീപകാല ഗ്രാമമായ കെചട്ടും പ്രവർത്തനരഹിതമായ ജെർമുക്കിലെ എയർഫീൽഡും ഉൾപ്പെടെ, നഗരത്തെ ഒരു വേനൽക്കാല റിസോർട്ടായും ശീതകാല വിനോദസഞ്ചാര കേന്ദ്രമായും കൂടുതൽ വികസിപ്പിക്കുന്നതിനായി സമീപ വർഷങ്ങളിൽ ജെർമുക്കിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. നിരവധി പുതിയ ഹോട്ടലുകളും ആരോഗ്യ കേന്ദ്രങ്ങളും തുറന്നതൊടൊപ്പം നിരവധി സാനിറ്റോറിയങ്ങൾ പുനഃസ്ഥാപിക്കുകയും സ്കീ റിസോർട്ടിന്റെ കേബിൾവേയുടെ ഒന്നാം ഘട്ടം പൂർണ്ണമായും നവീകരിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകസമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2080 മീറ്റർ ഉയരത്തിൽ, വയോട്സ് ഡ്സോർ പർവത നിരകളിലെ നിബിഢ വനങ്ങൾക്കിടയിൽ, യെറിവാന് 170 കിലോമീറ്റർ (110 മൈൽ) തെക്ക് കിഴക്കായി അർപ നദിയുടെ മലയിടുക്ക് രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഒരു പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വടക്ക് നിന്ന് വാർഡെനിസ് പർവതനിരകളും തെക്ക് നിന്ന് വൈക്ക് പർവതനിരയുമാണ് നഗരത്തിൽ ആധിപത്യം പുലർത്തിയിരിക്കുന്നത്. ചുറ്റുമുള്ള പർവതനിരകൾ 2500 മുതൽ 3500 മീറ്റർ വരെ ഉയരമുള്ളതും ഇവ വനങ്ങളും ആൽപൈൻ പുൽമേടുകളും കൊണ്ട് മൂടിയിരിക്കുന്നതുമാണ്.
ജെർമക്കിലെ വനങ്ങൾ ഓക്ക്, ഹോൺബീം മരങ്ങളാലും ഡോഗ് റോസ്, വൈൽഡ് പിയർ, പ്ലം, ജുനൈപ്പർ സസ്യയിനങ്ങളാലും സമ്പന്നമാണ്. കുറുക്കൻ, മുയൽ, ബാഡ്ജർ, കരടി തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാൻ സാധിക്കുന്നു. കാണാമായിരുന്നു.
ഈ നഗരം പ്രധാനമായും അറിയപ്പെടുന്നത് ചൂടുള്ള നീരുറവകൾ (ഗീസറുകൾ) കൊണ്ട് സമ്പന്നമായതിനാലാണ്. അർമേനിയൻ ഭാഷയിൽ "ജെർമക്ക്" എന്ന വാക്കിന്റെ അർത്ഥം "ഗീസർ" എന്ന ഈ വസ്തുതയിൽ നിന്നായിരിക്കാം പട്ടണത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. അർപ്പ നദിയിലെ ജെർമക്ക് വെള്ളച്ചാട്ടത്തിന് 70 മീറ്റർ ഉയരമുണ്ട്. നഗരത്തിന്റെ സവിശേഷതയായ ആൽപൈൻ കാലാവസ്ഥ വേനൽക്കാലത്ത് സൗമ്യവും നീണ്ടുനിൽക്കുന്ന ശൈത്യകാലത്ത് തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. വാർഷിക മഴയുടെ അളവ് 800 മില്ലിമീറ്ററാണ് (31.50 ഇഞ്ച്).
Jermuk പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | −2.5 (27.5) |
−1.7 (28.9) |
2.0 (35.6) |
7.1 (44.8) |
13.4 (56.1) |
17.7 (63.9) |
21.6 (70.9) |
22.9 (73.2) |
19.3 (66.7) |
13.4 (56.1) |
5.6 (42.1) |
0.4 (32.7) |
9.9 (49.8) |
ശരാശരി താഴ്ന്ന °C (°F) | −12.1 (10.2) |
−11.5 (11.3) |
−7.4 (18.7) |
−1.4 (29.5) |
3.0 (37.4) |
5.7 (42.3) |
8.7 (47.7) |
8.8 (47.8) |
5.2 (41.4) |
1.9 (35.4) |
−3.9 (25) |
−8.6 (16.5) |
−1.0 (30.2) |
വർഷപാതം mm (inches) | 64 (2.52) |
74 (2.91) |
83 (3.27) |
103 (4.06) |
97 (3.82) |
71 (2.8) |
42 (1.65) |
26 (1.02) |
24 (0.94) |
65 (2.56) |
63 (2.48) |
67 (2.64) |
779 (30.67) |
ശരാ. മഴ ദിവസങ്ങൾ | 13.1 | 13.4 | 15.7 | 16.2 | 17.9 | 12.9 | 7.7 | 5.8 | 5.8 | 9.6 | 10.1 | 12.3 | 140.5 |
ഉറവിടം: World Meteorological Organization[5] |
അവലംബം
തിരുത്തുക- ↑ Statistical Committee of Armenia. "2011 Armenia census, Vayots Dzor Province" (PDF).
- ↑ Snow art fest is one more reason to pack your bag for Armenia
- ↑ Jermuk economy
- ↑ "Jermuk Group: Jermuk city". Archived from the original on 2013-07-29. Retrieved 2021-11-11.
- ↑ "World Weather Information Service – Jermuk". World Meteorological Organization. Retrieved 24 September 2016.