ജെസ്സിക്ക "ജെസ്സി" മാർമോർസ്റ്റൺ (1904-ന് മുമ്പ്[1] - ഒക്ടോബർ 21, 1980) ഒരു റഷ്യൻ വംശജയായ അമേരിക്കൻ ഫിസിഷ്യനും എൻഡോക്രൈനോളജിസ്റ്റും മെഡിക്കൽ സ്കൂൾ പ്രൊഫസറുമായിരുന്നു.

ജെസ്സി മാർമോർസ്റ്റൺ
A smiling middle-aged white woman with dark bouffant hair
ജെസ്സി മാർമോർസ്റ്റൺ, 1980 ലെ ഒരു പത്രത്തിൽ നിന്ന്.
ജനനം1904-ന് മുമ്പ്
കീവ്, റഷ്യൻ സാമ്രാജ്യം
മരണംഒക്ടോബർ 21, 1980
ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്
തൊഴിൽഫിസിഷ്യൻ, എൻഡോക്രൈനോളജിസ്റ്റ്, കോളേജ് പ്രൊഫസർ
ജീവിതപങ്കാളി(കൾ)ലോറൻസ് വീൻഗാർട്ടൻ
ബന്ധുക്കൾസാമുവൽ പിസാർ (മരുമകൻ)

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ആറോൺ മാർമോസ്റ്റണിന്റെയും എഥൽ വാർക്ക് മാർമോസ്റ്റണിന്റെയും മകളായി, അന്ന് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ കീവിലാണ് മാർമോർസ്റ്റൺ ജനിച്ചത്. അവളുടെ കുടുംബം യഹൂദരായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവൾ ന്യൂയോർക്കിലെ ബഫല്ലോ നഗരത്തിലാണ് വളർന്നത്.[2] 1924-ൽ യൂണിവേഴ്സിറ്റി ഓഫ് ബഫലോ സ്കൂൾ ഓഫ് മെഡിസിനിൽ അവൾ വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കി.[3]

കരിയർ തിരുത്തുക

ന്യൂയോർക്ക് നഗരത്തിലെ മോണ്ടെഫിയോർ ഹോസ്പിറ്റലിൽ മാർമോർസ്റ്റൺ ബാക്ടീരിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്തു.[4] കോർനെൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ ഡേവിഡ് പെർളയോടൊപ്പം അവർ രോഗപ്രതിരോധശാസ്ത്രജ്ഞയായി ജോലി ചെയ്തു. 1943-ൽ, സതേൺ കാലിഫോർണിയ സർവകലാശാലയിൽ (USC) മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായി. 1953-ൽ അവൾ പരീക്ഷണാത്മക വൈദ്യശാസ്ത്രത്തിന്റെ പ്രൊഫസറും 1957-ൽ വൈദ്യശാസ്ത്ര വിഭാഗത്തിൽ ക്ലിനിക്കൽ പ്രൊഫസറും ആയി.[5] അവൾ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[6] സീഡാർസ്-സിനായ് മെഡിക്കൽ സെന്റർ, ലോസ് ഏഞ്ചൽസ് കൗണ്ടി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അവർ അറ്റൻഡിംഗ് ഫിസിഷ്യൻ പദവികൾ വഹിച്ചു.[7] 1972-ൽ, മുലയൂട്ടലിനെക്കുറിച്ച് ആൻ ലാൻഡേഴ്‌സ് എഴുതിയ കോളത്തിൽ ഒരു "വിശിഷ്‌ട എൻഡോക്രൈനോളജിസ്റ്റ്" ആയി അവളെ ഉദ്ധരിച്ചിരുന്നു.[8]

ലോസ് ഏഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ, സ്റ്റുഡിയോ മേധാവി ലൂയിസ് ബി മേയറുടെ സ്വകാര്യ ഫിസിഷ്യനും ദൈനംദിന വിശ്വസ്തയുമായിരുന്നു മാർമോർസ്റ്റൺ.[9][10] യു‌എസ്‌സി സ്‌കോളർഷിപ്പുകൾക്കായി ധനസമാഹരണത്തിനായി അവൾ ഹോളിവുഡ് ബന്ധങ്ങൾ ഉപയോഗിച്ചിരുന്നു.[11] 1960-ൽ, ലോസ് ഏഞ്ചൽസ് ടൈംസിൻറെ തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്ത്രീകളിൽ ഒരാളായിരുന്നു അവർ.[12][13]

അവലംബം തിരുത്തുക

  1. Marmorston's birth year is given as 1897, 1898, 1899, 1900, 1901, or 1903 in various sources. The Social Security Death Index gives her birthdate as September 15, 1897; via Fold3
  2. Rego, David Alan. "Jessie Marmorston". Jewish Women's Archive (in ഇംഗ്ലീഷ്). Retrieved 2021-12-24.{{cite web}}: CS1 maint: url-status (link)
  3. Emrich, John and Charles Richter. "Hidden Figures of AAI: Five Women Pioneers in Immunology" The American Association of Immunologists (April 2020).
  4. Perla, David; Marmorston, Jessie (1941). Natural resistance and clinical medicine. Boston: Little, Brown.
  5. Emrich, John and Charles Richter. "Hidden Figures of AAI: Five Women Pioneers in Immunology" The American Association of Immunologists (April 2020).
  6. Luther, Marylou (1960-03-28). "Woman Doctor Elected to Physicians College". The Los Angeles Times. p. 31. Retrieved 2021-12-24 – via Newspapers.com.
  7. Rego, David Alan. "Jessie Marmorston". Jewish Women's Archive (in ഇംഗ്ലീഷ്). Retrieved 2021-12-24.{{cite web}}: CS1 maint: url-status (link)
  8. Landers, Ann (1972-11-27). "Controversy over Nursing is Finally Settled". The Daily Advocate. p. 5. Retrieved 2021-12-24 – via Newspapers.com.
  9. Eyman, Scott (2008-06-23). Lion of Hollywood: The Life and Legend of Louis B. Mayer (in ഇംഗ്ലീഷ്). Simon and Schuster. pp. 368–370. ISBN 978-1-4391-0791-1.
  10. Cavendish, Richard (October 2007). "The Death of Louis B. Mayer". History Today. Retrieved 2021-12-24.{{cite web}}: CS1 maint: url-status (link)
  11. Emrich, John and Charles Richter. "Hidden Figures of AAI: Five Women Pioneers in Immunology" The American Association of Immunologists (April 2020).
  12. Nelson, Harry (1961-01-18). "Woman of the Year: Dr. Marmorston in Battle to Find Heart Attack Cause". The Los Angeles Times. p. 31. Retrieved 2021-12-24 – via Newspapers.com.
  13. "Dr. Marmorston Tribute to be Paid at Dinner". The Los Angeles Times. 1976-08-29. p. 458. Retrieved 2021-12-24 – via Newspapers.com.
"https://ml.wikipedia.org/w/index.php?title=ജെസ്സി_മാർമോർസ്റ്റൺ&oldid=3847692" എന്ന താളിൽനിന്ന് ശേഖരിച്ചത്