ജെസ്സിക്ക ആൽബ

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കയിൽ നിന്നുമുള്ള അഭിനേത്രിയും, മോഡലും, ബിസിനസ്സുകാരിയുമാണ് ജെസ്സിക്ക മേരി ആൽബ എന്ന ജെസ്സിക്ക ആൽബ (ജനനം: ഏപ്രിൽ 28, 1981). ഗോൾഡൻ ഗ്ലോബുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിമൂന്നാമത്തെ വയസ്സിൽ ടെലിവിഷൻ പരിപാടികളിൽ അഭിനയിച്ചു തുടങ്ങിയ ജെസ്സിക്ക ഈ രംഗത്തു പ്രശസ്തയാവുന്നത് ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ഡാർക്ക് ഏഞ്ചൽ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. ഈ പരമ്പരയിലെ നായിക കഥാപാത്രത്തെയായിരുന്നു ജെസ്സീക്ക അവതരിപ്പിച്ചത്.

ജെസ്സിക്ക ആൽബ
2014 ൽ സാൻഡിയാഗോയിലെ ഒരു പൊതുപരിപാടിയിൽ
ജനനം
ജെസ്സിക്ക മേരീ ആൽബ

(1981-04-28) ഏപ്രിൽ 28, 1981  (43 വയസ്സ്)
പൗരത്വംഅമേരിക്കൻ
തൊഴിൽഅഭിനേത്രി, മോഡൽ, ബിസിനസ്സുകാരി
സജീവ കാലം1994– ഇതുവരെ
ജീവിതപങ്കാളി(കൾ)
കാഷ് വാറൻ
(m. 2008)
കുട്ടികൾ2

2012 ൽ ജെസ്സിക്കയും മറ്റു മൂന്നു പേരും ചേർന്ന് ദ ഹോണസ്റ്റ് കമ്പനി സ്ഥാപിച്ചു. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഈ കമ്പനിയിൽ 20 ശതമാനത്തോളം ഉടമസ്ഥത ജെസ്സിക്കക്കുണ്ട്.

ആദ്യകാല ജീവിതം

തിരുത്തുക

1981 ഏപ്രിൽ 28 ന് അമേരിക്കയിലെ കാലിഫോർണിയയിലാണ് ജെസ്സിക്ക ജനിച്ചത്. കാതറിൻ ലൂയിസ്സയും, മാർക്ക് ഡേവിഡ് ആൽബയുമായിരുന്നു മാതാപിതാക്കൾ. ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു ഇവരുടേത്. ആസ്തമ പോലുള്ള രോഗങ്ങളാൽ സ്കൂൾ കാലഘട്ടം ദുരിതപൂർണ്ണമായിരുന്നു. അസുഖങ്ങൾകൊണ്ട് ആശുപത്രി ജീവിതമായിരുന്നു കൂടുതൽ, അതുകൊണ്ടു തന്നെ സ്കൂളിൽ സൗഹൃദങ്ങൾ കുറവായിരുന്നു.[2] ക്ലെയർമൗണ്ട് സ്കൂളിൽ നിന്നായിരുന്നു ബിരുദപഠനം. അറ്റ്ലാന്റിക് തീയറ്റർ കമ്പനിയിലും ജെസ്സീക്ക അംഗമായിരുന്നു.[3]

ഔദ്യോഗികജീവിതം

തിരുത്തുക

തുടക്കം (1992–1999)

തിരുത്തുക

അഞ്ചു വയസ്സുള്ളപ്പോൾ തന്നെ, അഭിനയിക്കാനുള്ള താൽപര്യം ഈ കുട്ടി പ്രകടിപ്പിച്ചിരുന്നു. അഭിനയം പഠിപ്പിക്കാനുള്ള ക്ലാസ്സുകൾ സമ്മാനമായുള്ള ഒരു മത്സരത്തിൽ ജെസ്സീക്ക പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 1994 ൽ ക്യാംപ് നോവെയർ എന്ന ചിത്രത്തിൽ ഒരു ചെറിയവേഷത്തിലാണ് ജെസ്സീക്ക ആദ്യമായി അഭിനയിച്ചത്. രണ്ടാഴ്ചത്തേക്കുള്ള ഒരു കരാറായിരുന്നവെങ്കിലും, ഒരു പ്രധാന നടിയുടെ അഭാവത്തിൽ ജെസ്സീക്കയുടെ കരാർ രണ്ടുമാസത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകി.[4]

ഉയർച്ച (2000–2008)

തിരുത്തുക

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ഡാർക്ക് ഏഞ്ചൽ എന്ന ടെലിവിഷൻ എന്ന പരമ്പരയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതാണ് ജെസ്സീക്കയുടെ കലാജീവിതത്തിനു വഴിത്തിരുവുണ്ടാക്കിയത്. 1200 ഓളം പേരിൽ നിന്നാണ് ജെസ്സീക്കയെ തിരഞ്ഞെടുത്തത്. ഈ പരമ്പരയിലെ അഭിനയത്തിനു, ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു വരെ അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.[5] ഈ പരമ്പരയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾക്ക് അവർ അർഹയായി. സിൻ സിറ്റി എന്ന സിനിമയിലെ അഭിനയത്തിന് എം.ടി.വി പുരസ്കാരം തേടിയെത്തി.[6]

2010 മുതൽ പിന്നീട്

തിരുത്തുക

വ്യക്തി ജീവിതം

തിരുത്തുക

ഒരു കത്തോലിക്കാ സമുദായാംഗമായിരുന്നുവെങ്കിലും, സമുദായത്തിൽ നിന്നും ഉയർന്നുവന്ന എതിർപ്പിനേയും, വിമർശനങ്ങളേയും തുടർന്ന് ജെസ്സീക്ക സമുദായബന്ധം ഉപേക്ഷിക്കുകയായിരുന്നു. 2004 ജെസ്സീക്ക കാഷ് വാറനെ പരിചയപ്പെടുകയും, 2008 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.[7] ഈ ദമ്പതികൾ രണ്ടു മക്കളുണ്ട്.

  1. "ജെസ്സിക്ക ആൽബ". forbs. Retrieved 2016-06-19.
  2. "ജെസ്സിക്ക ആൽബ". People. Archived from the original on 2016-06-21. Retrieved 2016-09-21.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ജെസ്സീക്ക ആൽബ ജീവചരിത്രം". People. Archived from the original on 2016-06-21. Retrieved 2016-06-21.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Jessica alba goes to sin city". CBS news. 2005-03-28. Archived from the original on 2016-06-21. Retrieved 2016-06-21.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "Look at me". The Age. 2007-06-22. Archived from the original on 2016-06-21. Retrieved 2016-06-21.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "Jessica Alba". maximonline. Archived from the original on 2008-06-05. Retrieved 2016-06-21.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "Jessica Alba gets married cash warren". people. 2008-05-20. Archived from the original on 2016-06-21. Retrieved 2016-05-21.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജെസ്സിക്ക_ആൽബ&oldid=3775995" എന്ന താളിൽനിന്ന് ശേഖരിച്ചത്